ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി ഭവനിലെത്തി രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ കാണുകയും ഊഷ്മളമായ ദീപാവലി ആശംസകള്‍ നേരുകയും ചെയ്തു. പ്രധാനമന്ത്രി രാഷ്‌ട്രപതിക്ക് പൂച്ചെണ്ട് സമ്മാനിക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ രാഷ്‌ട്രപതിയുടെ ഓഫീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കിട്ടു,
നേരത്തെ, എക്സിലെ ഒരു പോസ്റ്റിലൂടെ പ്രധാനമന്ത്രി മോദി രാജ്യത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്നു. ‘ദീപാവലി ദിനത്തില്‍ ആശംസകള്‍. ഈ ദീപങ്ങളുടെ ഉത്സവം നമ്മുടെ ജീവിതങ്ങളെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാല്‍ പ്രകാശിപ്പിക്കട്ടെ. നമ്മുടെ ചുറ്റും പോസിറ്റീവിറ്റിയുടെ ചൈതന്യം നിലനില്‍ക്കട്ടെ,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
















