Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഭാരതത്തിന്റെ ശത്രുക്കള്‍ ബ്രഹ്‌മോസ് കരുത്തറിയും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 20, 2025, 09:41 am IST
inEditorial

ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള ആയുധ നിര്‍മ്മാണശാലയില്‍ നിര്‍മിച്ച പുതിയ ബ്രഹ്‌മോസ് മിസൈലിന്റെ ആദ്യ ബാച്ച് സൈന്യത്തിനു കൈമാറിക്കൊണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞ വാക്കുകള്‍ യുദ്ധപരാജയങ്ങളില്‍ നിന്ന് ഇനിയും പാഠം പഠിക്കാത്ത പാക്കിസ്ഥാനുള്ള കനത്ത മുന്നറിയിപ്പാണ്. ബ്രഹ്‌മോസ് അതിവേഗ ക്രൂയിസ് മിസൈലിന്റെ അതിശക്തമായ പ്രഹര ശേഷിയും ദൂരപരിധിയും സംബന്ധിച്ച് പാക്കിസ്ഥാന് മനസ്സിലാവുന്ന ഭാഷയില്‍ ഓര്‍മ്മപ്പെടുത്തുകയാണ് രാജ്‌നാഥ് സിങ് ചെയ്തത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ മിസൈല്‍ വിഭാഗങ്ങളിലൊന്നായാണ് ബ്രഹ്‌മോസ് കണക്കാക്കപ്പെടുന്നത്. ഭാരതത്തിന്റെ പ്രതിരോധ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട തൂണാണ് ബ്രഹ്‌മോസ് മിസൈലിന്റെ പുതിയ പതിപ്പ്.

ഇപ്പോള്‍ പാക്കിസ്ഥാനിലെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിക്കുള്ളിലാണെന്നും, ഓപ്പറേഷന്‍ സിന്ദൂര്‍ അതിന്റെ തെളിവാണെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. വിജയം ഇപ്പോള്‍ ഭാരതത്തിന് ഒരു ശീലമായി മാറിയിരിക്കുന്നുവെന്നും, രാജ്യം അതിന്റെ പ്രതിരോധശേഷി കൂടുതല്‍ വര്‍ധിപ്പിക്കണമെന്നുമുള്ള പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍ നമ്മുടെ രാജ്യത്തോട് ശത്രുത കൊണ്ട് നടക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു ട്രെയിലറായിരുന്നു. അതിലൂടെ ഇനി എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ നിരവധി ഹിന്ദുക്കളെ ഇസ്ലാമിക ഭീകരവാദികള്‍ മതം നോക്കി കൊലപ്പെടുത്തിയതിന് പ്രതികാരമായി പാക്കിസ്ഥാനില്‍ ഭാരതം സ്വീകരിച്ച നാല് ദിവസത്തെ സൈനിക നടപടി ആ രാജ്യം ഒരിക്കലും മറക്കില്ല. അതിന്റെ ഓര്‍മ്മ തന്നെ അവരെ ഭയപ്പെടുത്തും. അത്രയ്‌ക്ക് ശക്തമായിരുന്നു ആ തിരിച്ചടി. അന്ന് ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് അതിര്‍ത്തിക്കപ്പുറമുള്ള ലക്ഷ്യങ്ങള്‍ ഭാരതസൈന്യം ആക്രമിച്ചിരുന്നു.

ഭാരതവും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ബ്രഹ്‌മോസ് മിസൈലിന് ശബ്ദത്തിന്റെ മൂന്നിരട്ടിയോളം വേഗതയില്‍ 500 കിലോമീറ്റര്‍ വരെ അകലെയുമുള്ള ലക്ഷ്യങ്ങളെ കൃത്യമായി തൊടാനുള്ള ശേഷിയുണ്ട്.

ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഈ മിസൈലിന്റെ പുതിയ വകഭേദത്തിന് 800 കിലോമീറ്റര്‍ ദൂരം വരെ ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയും. ഭൂമി, ആകാശം, സമുദ്രം എന്നിവയില്‍ നിന്നെല്ലാം വിക്ഷേപിക്കാനുള്ള ബ്രഹ്‌മോസ് മിസൈലിന്റെ കഴിവ് ഭാരത സായുധ സേനയ്‌ക്ക് അത്യന്തം വിപുലമായ കരുത്ത് സമ്മാനിക്കുന്നു. ഈ മിസൈലിന്റെ മൂന്നു വകഭേദങ്ങളും നമ്മുടെ സേന ഇപ്പോള്‍ തന്നെ ഉപയോഗിച്ചുവരുന്നു.

ഇതിന് പരമ്പരാഗത പോര്‍മുനയും മാര്‍ഗനിര്‍ദേശ സംവിധാനവുമുണ്ട്. അതിവേഗത്തില്‍ ദീര്‍ഘദൂര ലക്ഷ്യങ്ങളെ തൊടാനുള്ള കഴിവുണ്ട്. വേഗത, കൃത്യത, ശക്തി-ഈ മൂന്നു ഗുണങ്ങളുടെ സംയോജനമാണ് ബ്രഹ്‌മോസിനെ ലോകത്തിലെ മികച്ച സംവിധാനങ്ങളില്‍ ഒന്നാക്കുന്നത്. ഇതിനാലാണ് ഈ മിസൈല്‍ നമ്മുടെ സായുധ സേനയുടെ നട്ടെല്ലായി മാറിയിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് പറഞ്ഞതുപോലെ ഭാരതത്തിന്റെ വളരുന്ന ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദന ശേഷിയുടെ ഉജ്വലമായ പ്രതീകമാണ്.

ഹൈദരാബാദിലെ ആയുധ നിര്‍മ്മാണശാല കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ആയുധ നിര്‍മ്മാണശാലയാണ് ലഖ്‌നൗവിലേത്. ഉദ്ഘാടനം കഴിഞ്ഞ് വെറും അഞ്ചു മാസത്തിനുള്ളില്‍ ബ്രഹ്‌മോസിന്റെ പുതിയ പതിപ്പ് സൈന്യത്തിന് കൈമാറാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ലക്‌നൗവിലെ ശാലയില്‍ വര്‍ഷംതോറും 100 മിസൈല്‍ വീതം നിര്‍മ്മിക്കാന്‍ കഴിയും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 3,000 കോടി രൂപയുടെ ടേണ്‍ ഓവറാണ് ലക്ഷ്യമിടുന്നത്.

ബ്രഹ്‌മോസ് വെറുമൊരു മിസൈല്‍മാത്രമല്ല, ഭാരതത്തിന്റെ വളരുന്ന ആഭ്യന്തര ശേഷികളുടെ പ്രതീകവുമാണെന്ന് ഇതിലൂടെ വ്യക്തമാവുന്നു. ഭാരതത്തിന്റെ പ്രതിരോധ മേഖല ഇതുവരെ ഒരു ഇറക്കുമതിക്കാരനായിരുന്നു. ഇപ്പോള്‍ കയറ്റുമതിക്കാരനിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ആയുധങ്ങളുടെ കാര്യത്തില്‍ ഭാരതം ഇപ്പോള്‍ സ്വീകരിക്കുന്നവനല്ല, നല്‍കുന്നവനാണ്. ബ്രഹ്‌മോസ് ഫിലിപ്പൈന്‍സിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ബ്രസീല്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളും ഭാരതത്തിന്റെ ആയുധങ്ങള്‍ വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 4,000 കോടി രൂപയുടെ കരാറുകളാണ് ഒപ്പുവച്ചത്. ഭാരതത്തെ വെല്ലുവിളിച്ചാല്‍ കടന്നാക്രമിച്ചാല്‍ പാക്കിസ്ഥാനെന്നല്ല ഏതു രാജ്യവും അതിന്റെ വില നല്‍കേണ്ടിവരും.

Tags: indian armyBrahmos MissileBrahmos AerospaceUnion Defence Minister Rajnath Singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

India

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.