Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദസാഗരത്തില്‍ ആറാടി സ്വാമി വീതസ്പൃഹാനന്ദ; സമാരാധന ഇന്ന് തിരുവല്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 05:29 am IST
in Samskriti

മഹാസമാധിയെ പ്രാപിച്ച, ശ്രീരാമകൃഷ്ണാശ്രമത്തിലെ മുതിര്‍ന്ന സംന്യാസിവര്യന്‍ സ്വാമി വീതസ്പൃഹാനന്ദയുടെ സമാരാധന ഇന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടക്കും. അനുസ്മരണ സമ്മേളനം നാളെ തിരുവനന്തപുരത്ത് നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലാണ്.

ശ്രീരാമകൃഷ്ണാദര്‍ശങ്ങളിലൂടെ ആനന്ദ സാഗരംപൂകിയ സം
ന്യാസിവര്യനാണ് സ്വാമി വീതസ്പൃഹാനന്ദ. ബാല്യകാലത്തുതന്നെ ശ്രീരാമകൃഷ്ണ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി. ശ്രീരാമകൃഷ്ണമഠം മദ്രാസ് ആശ്രമത്തില്‍ നിന്നാണ് സം
ന്യാസവ്രതം ആരംഭിക്കുന്നത്. ബേലൂര്‍ മഠത്തില്‍ ബ്രഹ്‌മചര്യ പഠനം പൂര്‍ത്തിയാക്കി സംന്യാസദീക്ഷ സ്വീകരിച്ചശേഷം കേരളത്തിലെ വിവിധ ശ്രീരാമകൃഷ്ണ ആശ്രമങ്ങളില്‍ പ്രവര്‍ത്തിച്ചു. സഹോദരീ പുത്രന്മാര്‍ മൂന്നുപേരും കൂടി സംന്യാസ ദീക്ഷ സ്വീകരിച്ചതോടെ ഒരു കുടുംബം മുഴുവന്‍ ശ്രീരാമകൃഷ്ണ സംന്യാസ പരമ്പരയില്‍ അംഗങ്ങളായി. കോഴിക്കോട്, തൃശ്ശൂര്‍, നെട്ടയം തുടങ്ങിയ ആശ്രമങ്ങളുടെ ചുമതലയും വഹിച്ചു. വളരെക്കാലം കാലടി ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ സേവനമനുഷ്ഠിച്ചു. നെട്ടയം ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം 2013ല്‍ അനാരോഗ്യകാരണങ്ങളാല്‍ ചുമതലയില്‍ നിന്നു മാറി തിരുവല്ല ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ചു വരുമ്പോള്‍ വിജയദശമി കഴിഞ്ഞുള്ള പൂര്‍ണിമയില്‍ ഒക്ടോബര്‍ ആറിന് ആയിരുന്നു മഹാസമാധി.

സ്വാമി വീതസ്പൃഹാനന്ദ ജനിച്ചു വളര്‍ന്നത് തൃക്കാട്ടൂരില്‍ പമ്പാതീരത്തുള്ള പ്രസിദ്ധമായ നാരായണമംഗലത്ത് ഇല്ലത്താണ്. ഇല്ലത്തിനും തൃക്കാട്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും ഒരേ മുറ്റമാണ്. സ്വാമിയുടെ കൊച്ചുനാളിലാണ് അവിടെ വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠ നടത്തിയത്. സ്വാമിയുടെ ഇല്ലമായ നാരായണ മംഗലത്ത് ഉള്ളവര്‍ തന്നെയാണ് പൂജകള്‍ നടത്തിവന്നത്. അത് പിന്നീട് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇവിടെ നിന്നാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് തിരുവോണസദ്യക്കുള്ള വിഭവങ്ങള്‍ തിരുവോണത്തോണിയില്‍ കൊണ്ടുപോകുന്നത്.

തൃക്കാട്ടൂരില്‍ ഒരു നമ്പൂതിരി ഇല്ലം ഉണ്ടായിരുന്നു. പിന്തുടര്‍ച്ചക്കാര്‍ ഇല്ലാതായപ്പോള്‍ കണ്ണൂരിലെ നാരായണ മംഗലം ഇല്ലത്തിന്റെ ഒരു കുടുംബ ശാഖയെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചു. അതിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഭാകരന്‍ നമ്പ്യാതിരിയാണ് പില്‍ക്കാലത്ത് വീതസ്പൃഹാനന്ദ സ്വാമി എന്ന പേരില്‍ സംന്യസിച്ചത്.

അച്ഛന്‍ ശരീരം വിട്ടതോടെ, ഒന്‍പതാം വയസില്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിദ്യാഭ്യാസത്തിനായി അദ്ദേഹം മറ്റുപല ഇല്ലങ്ങളിലും താമസിച്ചു. പിന്നീട് മാവേലിക്കരയില്‍ ഒരു അമ്പലത്തില്‍ പൂജചെയ്ത് അവിടെ ഒരു ഇല്ലത്ത് താമസിച്ചു. അവിടെവച്ചാണ് മാവേലിക്കര പഞ്ചായത്ത് പ്രസിഡന്റും ലാന്‍ഡ് യൂസ് കമ്മിഷണറുമായിരുന്ന രാമചന്ദ്രക്കുറുപ്പ് എന്ന ശ്രീരാമകൃഷ്ണ ഭക്തനുമായി സൗഹൃദം ഉണ്ടാകുന്നത്. അത് അദ്ദേഹത്തെ ശ്രീരാമകൃഷ്ണ ആദര്‍ശങ്ങളിലേക്കു കൂടുതല്‍ അടുപ്പിച്ചു. കോഴഞ്ചേരി സെന്റ് തെരേസാസ് കോളജില്‍ പഠിക്കുമ്പോള്‍ പന്തളം എന്‍എസ്എസ് കോളജില്‍ രംഗനാഥാനന്ദ സ്വാമിയുടെ പ്രഭാഷണം കേള്‍ക്കാന്‍ അദ്ദേഹം കാട്ടൂരില്‍ നിന്ന് പന്തളത്ത് വരെ നടന്നെത്തി. ആ പ്രഭാഷണം കേട്ട അദ്ദേഹത്തിന്റെ പ്രൊഫസര്‍ പിറ്റേന്ന് രംഗനാഥാനന്ദ സ്വാമിയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രഭാഷണത്തെക്കുറിച്ചും ക്ലാസില്‍ പറഞ്ഞപ്പോള്‍ വിട്ടുപോയ പ്രധാനഭാഗങ്ങള്‍ പ്രഭാകരന്‍ നമ്പ്യാതിരി പറഞ്ഞുകൊടുത്തു. അതുകേട്ട പ്രൊഫസര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ആറേഴ് വര്‍ഷങ്ങള്‍ക്കുശേഷം നാടുവിട്ട പ്രഭാകരന്‍ നമ്പ്യാതിരിയെ, ആഗമാനന്ദ സ്വാമി അന്വേഷിച്ച് ബോംബെയില്‍ നിന്ന് കണ്ടെത്തി. കാലടി ആശ്രമത്തില്‍ കൊണ്ടുവന്ന പ്രഭാകരന്‍ നമ്പ്യാതിരിയോട് സംന്യസിക്കാന്‍ രാമകൃഷ്ണ മിഷന്‍ തന്നെയാണ് യോഗ്യം എന്ന് പറഞ്ഞു. അത് ശിരസാവഹിച്ച അദ്ദേഹം സ്വാമിയില്‍ നിന്ന് ശിപാര്‍ശ കത്തു വാങ്ങി മദ്രാസില്‍ ശ്രീരാമകൃഷ്ണ മഠത്തിലെത്തി.

പിന്നീട്, അസുഖ ബാധിതയായ അമ്മയെ കാണാന്‍ തിരികെ എത്തിയ അദ്ദേഹം തിരുവല്ല ആശ്രമത്തില്‍ രണ്ടുവര്‍ഷം താമസിച്ചു തിരിച്ചുപോയി. ബേലൂര്‍ മഠത്തില്‍ നിന്നു ബ്രഹ്‌മചര്യ ദീക്ഷയും നാലുവര്‍ഷം കഴിഞ്ഞ് സംന്യാസ ദീക്ഷയും കിട്ടി. സ്വാമി യതീശ്വരാനന്ദയില്‍ നിന്ന് മന്ത്രദീക്ഷയും സ്വാമി വീരേശ്വരാനന്ദയില്‍ നിന്ന് സംന്യാസവും സ്വീകരിച്ചു. ആഗമാനന്ദ സ്വാമിയുടെ സമാധിക്കുശേഷമാണ് അദ്ദേഹം മദ്രാസില്‍ നിന്ന് കാലടി രാമകൃഷ്ണാശ്രമത്തില്‍ വരുന്നത്. ഏതാണ്ട് 28 വര്‍ഷം അവിടെ സേവനം അനുഷ്ഠിച്ചു. കോഴിക്കോട് ആശ്രമത്തില്‍ 20 വര്‍ഷവും തിരുവനന്തപുരത്ത് നെട്ടയം ആശ്രമത്തില്‍ 20 വര്‍ഷവും ഉണ്ടായിരുന്നു. ഏതാനും വര്‍ഷമായി തിരുവല്ല ആശ്രമത്തില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ഈ ഒക്ടോബര്‍ 6ന് വൈകിട്ട് 5.30ന് വിജയദശമി കഴിഞ്ഞുള്ള പൂര്‍ണിമയില്‍, 94-ാം വയസിലാണ് മഹാസമാധിയെ പ്രാപിച്ചത്. അഗ്‌നി സമാധിയായ സ്വാമിയുടെ ചിതാഭസ്മം പിറ്റേന്ന് വര്‍ക്കല പാപനാശത്ത് ആനന്ദസാഗരത്തില്‍ ആറാടിച്ചു.

 

 

Tags: thiruvallaSwami VeetasprihanandSamaradhanaസ്വാമി വീതസ്പൃഹാനന്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

കോടതിയില്‍ നിന്നെത്തിയ ആമീന്റെ നേതൃത്വത്തില്‍ തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു
Kerala

നാലര പതിറ്റാണ്ടിന്റെ നിയമപോരാട്ടം; ദേവന്റെ ഭൂമി തിരികെപ്പിടിച്ച് തൊണ്ടിക്കുഴ ക്ഷേത്ര ഭരണസമിതി

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

Kerala

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

പുതിയ വാര്‍ത്തകള്‍

കൊറിയൻ മോഹികൾക്ക് തിരിച്ചടി :  ജൂലൈ 1 മുതൽ കിയ ഇന്ത്യ രണ്ട് ശതമാനം വരെ വില വർധിപ്പിക്കും

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ് : ബാങ്ക് അപ്രൈസറടക്കം മൂന്ന് പേർ അറസ്റ്റിൽ

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ക്രിക്കറ്റ് പരിശീലനം നല്‍കാന്‍ വനിതാ കോച്ചിനെ നിയമിക്കണം

‘പോർഷെ ഇന്ത്യ’ ഹൈദരാബാദിൽ ഏറ്റവും വലിയ ഡീലർഷിപ്പ് തുറന്നു, ; ഇനി സൂപ്പർ കാറുകൾക്ക് ആവശ്യക്കാരേറും

ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു,സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു

കൊളോണിയൽ പൈതൃകങ്ങൾ വേണ്ട ; ബ്രിട്ടീഷ് കാലഘട്ടത്തിലെ 21 റോഡുകൾക്ക് ഇന്ത്യൻ വീരന്മാരുടെ പേരുകൾ നൽകി സെക്കന്തരാബാദ് കന്റോൺമെന്റ് ബോർഡ്

ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ ; പരിമൾ നത്വാനിയ്‌ക്ക് വിജയം ; മഹാസഖ്യത്തിൽ ഭിന്നത

തെലങ്കാന സ്വദേശിനിയെ ഇസ്താംബൂൾ വിമാനത്താവളത്തിൽ കാണാതായി ; യുവതി എത്തിയത് യുഎസിലെ ഹൂസ്റ്റണിൽ നിന്ന്

നോയിഡ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിന് സ്ഥലം നല്‍കിയ കര്‍ഷകരെ യോഗി വിമാനത്തില്‍ ലഖ്നൗവിലേക്ക് കൊണ്ടുവന്നപ്പോള്‍. ഈ യോഗത്തില്‍ മുസ്ലിമായ ഹാജി സഫര്‍ പറഞ്ഞത് യോഗി 2027ലും യുപി മുഖ്യമന്ത്രിയായി വരണമെന്നാണ്.

ക്രിമിനലുകളായ മുസ്ലിങ്ങളെ ശിക്ഷിച്ചിരിക്കാം, പക്ഷെ യോഗി ആദിത്യനാഥ് കോടീശ്വരന്മാരാക്കിയ മുസ്ലിം കര്‍ഷകര്‍ പറയുന്നു: ‘യോഗി ഭാവിപ്രധാനമന്ത്രിയാകണം’

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.