Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

അഫ്ഗാനിസ്ഥാനിലെ ഭാരത താല്‍പര്യം

അഡ്വ. എസ്. ജയസൂര്യന്‍byഅഡ്വ. എസ്. ജയസൂര്യന്‍
Oct 16, 2025, 10:10 am IST
inMain Article

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തോട് ഭാരത സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതിനെ ചൊല്ലി ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. നാലരക്കോടി മാത്രം ജനസംഖ്യയുള്ളതും ആറരലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഭൂമിസ്ഥിതിയുള്ളതുമായ താരതമ്യേന വളരെ അവികസിതമായ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ഏഷ്യ ഭൂഖണ്ഡത്തെ അറേബ്യന്‍ മേഖലയോടും യൂറോപ്പിനോടും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സ്ഥലത്താണ് അഫ്ഗാന്‍ സ്ഥിതി ചെയ്യുന്നത്. രൂപമെടുത്ത കാലം മുതല്‍ ഇന്നുവരെ നിരന്തരമായ ആന്തരിക സംഘര്‍ഷങ്ങളും ബാഹ്യ ഇടപെടലുകളും മൂലം ശാന്തത എന്തെന്നറിയാത്ത മേഖലയാണത്. അമേരിക്കയുടെയും റഷ്യയുടെയും നിയന്ത്രണത്തില്‍ മാറിമാറി വരികയും, തുടര്‍ന്ന് തീവ്രവാദികളുടെ വ്യത്യസ്ത സംഘടനകള്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്തതാണ് സമീപകാല അഫ്ഗാന്‍ ചരിത്രം. ഒരിക്കല്‍ പാകിസ്ഥാനുമായി ഉറ്റ ബന്ധം പുലര്‍ത്തുകയും ഭാരതത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.

1996 മുതല്‍ അവിടെ അധികാരത്തിലിരുന്നത് താലിബാന്‍ ഭരണകൂടമാണ്. 2001 മുതല്‍ 2021 വരെയുള്ള ഇടവേളക്ക് ശേഷം നാലുവര്‍ഷമായി താലിബാന്‍ വീണ്ടും ഭരണകക്ഷിയാണ്. കശ്മീര്‍ വഴി ഭാരതത്തിന്റെ അതിര്‍ത്തി പങ്കിടുന്ന നമ്മുടെ അയല്‍രാജ്യം കൂടിയാണ് അവര്‍. 106 കിലോമീറ്റര്‍ വരുന്ന ഡ്യൂറന്‍ഡ്ലൈന്‍ എന്നറിയപ്പെടുന്നതാണ് ഈ കര അതിര്‍ത്തി. അമേരിക്കയുടെയും റഷ്യയുടെയും അധിനിവേശത്തിനുശേഷം ആഭ്യന്തര കലാപത്താല്‍ തകര്‍ന്നുപോയ രാഷ്‌ട്രമാണ് അഫ്ഗാനിസ്ഥാന്‍. ഏഷ്യയുടെയും യൂറോപ്പിന്റെയും ഇടയില്‍ കിടക്കുന്ന തന്ത്രപ്രധാനമായ ഭൂമി എന്ന നിലയില്‍ ഈ പ്രദേശം ചൈന, റഷ്യ, ഭാരതം മുതലായ രാജ്യങ്ങള്‍ക്ക് അങ്ങേയറ്റം വിലപ്പെട്ട തന്ത്രപ്രധാനമായ പ്രദേശമാണ്.

ഇറാനില്‍ ഭാരതത്തിന്റെ നിയന്ത്രണത്തിലുള്ള ചാബഹാര്‍ തുറമുഖത്തുനിന്ന് അഫ്ഗാനിസ്ഥാന്‍ വഴി ഭാരതത്തിലേക്ക് ഒരു കരമാര്‍ഗം തുറക്കാന്‍ കഴിഞ്ഞാല്‍ ചരക്കു നീക്കത്തില്‍ 40% സാമ്പത്തിക ലാഭവും 30% സമയലാഭവുമാണ് നമുക്ക് ലഭിക്കുക. മാത്രമല്ല അഫ്ഗാനിസ്ഥാനുമായി തന്ത്രപ്രധാനമായ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ പാകിസ്ഥാനെ നാലു വശത്തു നിന്നും വരിഞ്ഞു മുറുക്കാനും നിയന്ത്രിക്കാനും ഭാരതത്തിനാവും. ഇപ്പോഴും അവികസിതമായി തുടരുന്ന രാജ്യമെന്ന നിലയില്‍ അഫ്ഗാനിസ്ഥാനില്‍ ഖനനം നടത്താനും ചെമ്പ്, ഇരുമ്പ്, ബോക്സൈറ്റ്, തോറിയം, ലിഥിയം തുടങ്ങിയ ധാതു വസ്തുക്കളും അപൂര്‍വ്വ ലോഹങ്ങളും അടക്കം എണ്ണയും പ്രകൃതി വാതകവും വരെ സുലഭമായി ഖനനം ചെയ്തെടുക്കാനുള്ള സാഹചര്യവും ഒരുങ്ങുകയാണ് ഭാരതത്തിന്.

ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട് ഭാരതം നേരത്തെ തന്നെ അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാനത്തിനുവേണ്ടി 39 പ്രവിശ്യകളിലായി ഇരുപത്തി ആറായിരത്തി എഴുനൂറ്റി അറുപത് കോടി രൂപയുടെ 500 പദ്ധതികള്‍ നടപ്പാക്കിയിരുന്നു. പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചു നല്‍കിയത് കൂടാതെ ഹൈവേകള്‍, ഡാമുകള്‍, ഇലക്ട്രിസിറ്റി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെല്ലാം അടിസ്ഥാന സൗകര്യ വികസനം നടത്തി. അവിടത്തെ പ്രാകൃതവും യാഥാസ്ഥിതികവുമായ മതപരമായ കടുംപിടുത്തത്തില്‍ നിന്ന്, നവീന ലോകത്തേക്കുള്ള വഴി വെട്ടിത്തുറക്കുകയും ഭാരതത്തിന്റെ ലക്ഷ്യമാണ്. ഇത്തരം നീക്കം ഏറെക്കുറെ വിജയ സാധ്യതയിലെത്തി എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഭാരതത്തില്‍ അഫ്ഗാനിസ്ഥാന്‍ മന്ത്രി നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തില്‍ വനിതകളെ ക്ഷണിച്ചിരുന്നില്ലെങ്കിലും രണ്ടാമത്തെ സമ്മേളനത്തില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ തയ്യാറായത്.

തന്ത്രപ്രധാനമായ സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ചൈനയെ വളരെയേറെ മോഹിപ്പിക്കുന്നുണ്ട്. വേണ്ടി വന്നാല്‍ പാകിസ്ഥാനെ ഒഴിവാക്കിയും അഫ്ഗാനിസ്ഥാന്‍ വഴി ചൈനയിലേക്ക് വ്യാപാരമാര്‍ഗ്ഗം തുറന്നെടുക്കാന്‍ സാധിക്കുന്ന സാഹചര്യമൊരുക്കാന്‍ ചൈന മടിക്കുകയില്ല. അത് സാധിച്ചാല്‍ ബലൂചിസ്ഥാനിലുള്ള തടസ്സങ്ങളെ മറികടക്കാനും ചൈനയ്‌ക്ക് സാധിക്കും. ചൈനയുടെ ഇത്തരം നീക്കത്തിന് തടയിടേണ്ടത് ഭാരതത്തിന്റെ സുരക്ഷയ്‌ക്ക് ഏറെ പ്രധാനമാണ്. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനെ ചേര്‍ത്തുനിര്‍ത്തുക എന്നത് ഭാരത സുരക്ഷയുടെ അനിവാര്യവും അടിയന്തരവുമായ ആവശ്യം കൂടിയാണ്. നിലവില്‍, അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ അവസ്ഥയാണ് ഉള്ളത്. അതിര്‍ത്തികളില്‍ നടക്കുന്ന നിരന്തര ഏറ്റുമുട്ടലുകളിലൂടെ താലിബാന്‍, പാകിസ്ഥാന്റെ വലിയൊരു ഭൂവിഭാഗം സ്വന്തമാക്കാന്‍ ശ്രമിച്ചു വരുന്നു. താലിബാന്റെ ഈ നീക്കം വിജയിച്ചാല്‍ അവരോട് അനുകൂല നിലപാടു പുലര്‍ത്തുന്ന ഭാരതത്തിന് പാക്ക് അധിനിവേശ കശ്മീരിലൂടെ ഒരു വ്യാപാരമാര്‍ഗ്ഗം തുറന്നെടുക്കാന്‍ സാധിച്ചേക്കും.

ഇതു മാത്രമായിരിക്കില്ല ഭാരതം ലക്ഷ്യം വയ്‌ക്കുന്നത്. എണ്ണയും പ്രകൃതിവാതകങ്ങളും മാത്രമല്ല ധാതുസമ്പത്തുകളും അപൂര്‍വ ലോഹങ്ങളും അഫ്ഗാനിസ്ഥാനില്‍ ധാരാളമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഇവയൊന്നും ഖനനം ചെയ്തെടുക്കാനോ സമ്പുഷ്ടീകരിക്കാനോ ഉള്ള സാങ്കേതികവിദ്യയും സാമ്പത്തികശേഷിയും അഫ്ഗാനിസ്ഥാന് ഇപ്പോള്‍ ഇല്ല.

സാമ്പത്തികമായി തകര്‍ന്ന അമേരിക്കയും പാശ്ചാത്യ ശക്തികളും റഷ്യയും ഒന്നും ഈ കാര്യം ഏറ്റെടുക്കാനുള്ള സുസ്ഥിര സമ്പദ് വ്യവസ്ഥയിലല്ലതാനും. ഇവിടെയാണ് അതിവേഗ സമ്പദ് വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഭാരതം എന്ന വന്‍ശക്തിയുടെ സാധ്യതയും പ്രസക്തിയും അഫ്ഗാനിസ്ഥാന്‍ തിരിച്ചറിയുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭാരതത്തിലേക്കുള്ള മന്ത്രിതല സമിതിയുടെ സന്ദര്‍ശനത്തിന്റെയും ചര്‍ച്ചയുടെയും പിന്നില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ സഖ്യത്തിന്റെ സൂചനകള്‍ വ്യക്തമാക്കുന്നതാണ് അഫ്ഗാനിസ്ഥാനില്‍ എംബസി തുറക്കാനുള്ള ഭാരതത്തിന്റെ തീരുമാനം. ചുരുക്കത്തില്‍ അമേരിക്കക്കും റഷ്യക്കും ചൈനയ്‌ക്കും സാധിക്കാതെ പോയ വലിയ സാദ്ധ്യതയാണ് ഭാരതം രഹസ്യമായി നേടിയെടുത്തു കൊണ്ടിരിക്കുന്നത്.

ഭാരതത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഭീകര പ്രസ്ഥാനങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള ശക്തമായ നിലപാട് അഫ്ഗാന്‍ ഭരണകൂടം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. പതിറ്റാണ്ടുകള്‍ നീണ്ട അസ്വാതന്ത്ര്യത്തിന്റെയും അസമാധാനത്തിന്റെയും പശ്ചാത്തലത്തില്‍ നിന്ന് ഒരു പരിഷ്‌കൃത രാജ്യത്തിലേക്ക് മുഖംമിനുക്കി കൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഭീകരവാദ ഗ്രൂപ്പുകള്‍ അവര്‍ക്കും തലവേദന തന്നെയാണ് എന്ന സൂചന അതിലുണ്ട്. ഭീകരവാദികളെ നേരിടുന്നതിലും അമര്‍ച്ച ചെയ്യുന്നതിലും ലോകത്ത് ഏറ്റവും കൂടുതല്‍ വിജയിച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള രാജ്യമാണ് ഭാരതം. ഈ അനുഭവസമ്പത്ത് അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണയാവും എന്ന് അവര്‍ക്കറിയാം. അതിനാല്‍, ഭാരതവുമായുള്ള സഖ്യം അഫ്ഗാനിലെ സമാധാന സ്ഥാപനത്തിനും അന്തസ്സുള്ള രാജ്യം എന്ന സല്‍പേരിനും താലിബാന്‍ ഭരണകൂടത്തിന്റെ സുസ്ഥിരതക്കും ആവശ്യമാണ് എന്ന തിരിച്ചറിവും അഫ്ഗാന്‍ ഭരണകൂടത്തിന് ഉണ്ട്.

Tags: Taliban governmentIndia's interest in Afghanistan
അഡ്വ. എസ്. ജയസൂര്യന്‍
അഡ്വ. എസ്. ജയസൂര്യന്‍
കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ ഉപാധ്യക്ഷന്‍. 9539111000 [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Women

താലിബാനെ പേടിച്ച് ഈ യുവതി തന്റെ ലക്ഷ്യം കൈവിട്ടില്ല ; അഫ്ഗാനിസ്ഥാനിലെ വനിതാ ഗൈഡ് സോമയ മോണിരിയുടെ രസകരമായ കഥ അറിയൂ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.