Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ജയിന്‍ കുട്ടികളെ നഗ്നരായി സ്‌കൂളില്‍ കയറ്റുമോ?, ശിവന്‍കുട്ടിയുടേത് ശരിയത്ത് നീക്കങ്ങള്‍ക്ക് പിന്തുണ: സെന്‍കുമാര്‍

ഹിജാബ് വിവാദം: ശിവൻകുട്ടി മന്ത്രിയുടെ പ്രസ്താവന ‘മതപ്രീണനത്തിന്റെ അതിരുൾക്കടന്നത്’; മുൻ ഡി.ജി.പി ടി.പി. സെൻകുമാർ വിമർശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 09:39 am IST
in Social Trend

കൊച്ചി ∙ പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ പ്രസ്താവന കടുത്ത വിമർശനത്തിന് വിധേയമാകുന്നു. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ച് നടത്തിയ പ്രതികരണത്തിൽ, മന്ത്രിയുടെ പ്രസ്താവന മതപ്രീണനത്തിന്റെ പരിധികൾ ലംഘിക്കുന്നതാണെന്ന് ആരോപിച്ചു.

“ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഇതിനകം വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതിനുമുകളിൽ വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസമന്ത്രി പോകുമെന്നാണോ പറയുന്നത്?” — എന്നാണ് സെൻകുമാർ ചൂണ്ടിക്കാട്ടിയത്.

കർണാടക ഹൈക്കോടതിയുടെ ഹിജാബ് കേസിൽ സുപ്രീംകോടതിയിൽ വിധി വന്നിട്ടില്ലാത്തതിനാൽ കർണാടക ഹൈക്കോടതി വിധി ഇപ്പോഴും നിലനിൽക്കുന്നുവെന്നും ഹിജാബ്/നിക്കാബ് മതപരമായ നിർബന്ധമല്ലെന്ന് ആ വിധിയിൽ വ്യക്തമാക്കിയതായും, അതിനാൽ സ്‌കൂളുകൾക്ക് യൂണിഫോം നിർബന്ധമാക്കാമെന്നും സെൻകുമാർ ഓർമ്മിപ്പിച്ചു.

തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കണ്ടറി സ്‌കൂളിൽ ഹിജാബുമായി ബന്ധപ്പെട്ട് മുൻപ് കേരള ഹൈക്കോടതി നൽകിയ വിധിയും ഇതേ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

മതസ്വാതന്ത്ര്യം നിയന്ത്രിതമായ അവകാശമാണെന്നും ഭരണഘടനയിലെ അനുച്ഛേദം 25 വ്യക്തമായി പറയുന്ന കാര്യമാണിതെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി. “ചില ജെയിൻ വിഭാഗങ്ങൾ നഗ്നരായാണ് മതാചാരങ്ങൾ അനുഷ്ഠിക്കുന്നത്. അവർക്കും സ്കൂളിൽ അതനുവദിക്കാനാകുമോ? അതും അവരുടെ മതാവകാശമാണ്,” എന്ന് അദ്ദേഹം ചോദിച്ചു.

ഹിജാബ് വിഷയത്തിൽ എസ്‌ഡിപിഐയാണ് സ്‌കൂളിൽ പ്രശ്നം സൃഷ്ടിച്ചതെന്നും, അതിനെതിരെ പറയാൻ എംപി ഹൈബി ഈഡന് ധൈര്യമില്ലായ്‌മയാണെന്നും സെൻകുമാർ വിമർശിച്ചു. “എസ്‌ഡിപിഐയെ കണ്ടാൽ കമഴ്ന്നു വീഴുന്ന എംപിയാണ് ഹൈബി ഈഡൻ,” എന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളുടെ വേഷം അവരുടെ യൂണിഫോമാണെന്നും, വിദ്യാർത്ഥികളായിരുന്നാൽ സ്‌കൂൾ യൂണിഫോം ധരിക്കേണ്ടിയിരുന്നുവെന്നും സെൻകുമാർ വിശദീകരിച്ചു. “യൂണിഫോം എന്നത് വസ്ത്രത്തെ മാത്രമാണ് ബാധിക്കുന്നത്. നെറ്റിയിലെ നിസ്കാര തഴമ്പോ കുരിശുമാലയോ യൂണിഫോമിന്റെ ഭാഗമല്ല,” എന്നും അദ്ദേഹം പറഞ്ഞു.

“ഒരു സ്ഥലത്തു കേറി കേറി കേരളത്തെ ശരിയത്ത് രാജ്യമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഗൾഫ് രാജ്യങ്ങൾ പുരോഗമനത്തിലേക്ക് നീങ്ങുമ്പോൾ കേരളത്തിലെ ചിലർ 6ാം നൂറ്റാണ്ടിലേക്ക് സമൂഹത്തെ കൊണ്ടുപോകുകയാണ്,” എന്ന് സെൻകുമാർ മുന്നറിയിപ്പ് നൽകി.

ഹിജാബ് വിഷയത്തിൽ ഹൈക്കോടതിയുടെ വിധിയെ മറികടന്ന് നടപടി എടുക്കാനുള്ള അധികാരം ശിവൻകുട്ടി മന്ത്രിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സെൻകുമാറിന്റെ കുറിപ്പ്

പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിഷയത്തിൽ ബഹുമാനപ്പെട്ട മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനകൾ കണ്ടു.
വാസ്തവത്തിൽ മത പ്രീണനം എത്രയാകാം എന്നുള്ളതിന്റെ പരിധികളുടെയെല്ലാം ലംഘനമാണ് മന്ത്രിയുടെ ഈ പ്രസ്താവന. തികച്ചും അനുചിതമാണെന്ന് പറയാതെ വയ്യ. കാരണം, ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു നിർദേശം നൽകിക്കഴിഞ്ഞു. ഇനി ആ നിർദേശത്തിന് മുകളിൽ വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി പോകുമെന്നാണോ പറയുന്നത് ? എല്ലാ കാര്യത്തിലും ഈ മന്ത്രി ആദ്യം പറയുന്ന കാര്യം മുല്ലാക്കയെയോ ബിഷപ്പിനെയോ കണ്ടാൽ കീഴ്മേൽ മറിക്കും.
വിദ്യാഭ്യാസത്തിന്റെ അഭാവം കുറച്ചധികം കാണുന്നുണ്ട് ! അതുകൊണ്ടാവാം ഹൈക്കോടതി പറഞ്ഞതൊന്നും മനസ്സിലാവാഞ്ഞത്. ഈ വിഷയത്തിൽ വളരെ വ്യക്തമാണ്
കർണാടകയിൽ ഉണ്ടായ ഹിജാബ് വിഷയത്തിലെ വിധി നിലനിൽക്കുകയാണ്. അതിനെതിരെ സുപ്രീം കോടതിയിൽ അവർ പോയി. അവിടെ 2 ജഡ്ജിമാരും 2 വ്യത്യസ്തത അഭിപ്രായം പറഞ്ഞു. അതിനാൽ ആ കേസിൽ ഇതുവരെ വിധി വന്നിട്ടില്ല. അതുകൊണ്ട് കർണാടക ഹൈക്കോടതി വിധി നിലനിൽക്കുകയാണ്. അതിൽ കൃത്യമായി പറയുന്നുണ്ട് ഹിജാബ്‌ / നിക്കാബ് ഇതൊന്നും മതപരമായ നിർബന്ധം അല്ല എന്ന്. അതായത് സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കാം എന്നുള്ളത്.
ഈ വിഷയത്തിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധിയും ഇതിനു മുൻപ് വന്നിട്ടുള്ളതാണ്. തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കണ്ടറി സ്‌കൂളിലെ 2 വിദ്യാർഥികൾ നൽകിയ സമാന ഹർജ്ജിയെ സംബന്ധിച്ചാണ്.
മതവിശ്വാസം അനുസരിച്ചു അവരവരുടെ ഇഷ്ടമനുസരിച്ചുള്ള വേഷം ധരിക്കാനാണെങ്കിൽ ചില ജെയിൻ കമ്മ്യൂണിറ്റികൾക്ക് (ദിഗംബരർ ) ആകാശമാണ് അവരുടെ വേഷം. അവർ നഗ്നരായി സ്‌കൂളിൽ വന്നാൽ ഈ ശിവൻകുട്ടി മന്ത്രി സമ്മതിക്കുമോ ? അതും അവരുടെ മത അവകാശമാണ്. മതം പറയുന്നു അവർ നഗ്നരായി വരണം എന്ന്. അവരും ന്യുനപക്ഷങ്ങളാണ്. അവര്ക് വേണ്ടി അത് അനുവദിക്കാൻ പറ്റുമോ ?
ഇപ്പോൾ അതൊന്നും അനുവദിക്കുന്ന ഒരു സാഹചര്യം ഇല്ല. കാരണം അതിനെല്ലാം കാരണങ്ങൾ വ്യക്തമായുള്ള നിയന്ത്രണങ്ങളുണ്ട്, അല്ലാതെ മതത്തിന്റെ അവകാശങ്ങൾ അനിയന്ത്രിതമായുള്ള കാര്യങ്ങളെ അല്ല. നിയന്ത്രിതമായുള്ള അവകാശങ്ങളാണ് അതെല്ലാം. ഭരണഘടനനയുടെ അനുച്ഛേദം 25 മുതൽ വായിച്ചു നോക്കു, അത് വായിച്ചു നോക്കിയാൽ മന്ത്രിക്ക് മനസ്സിലാകും. എല്ലാം അനിയന്ത്രിതമായ സ്വാതന്ത്ര്യങ്ങൾ അല്ല എന്ന് മനസ്സിലാകും.
അതുപോലെ ആ സ്‌കൂളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ആരാണ് ? എസ്ഡിപിഐ ! അതിന് എസ്ഡിപിഐയെ കുറ്റപ്പെടുത്താൻ തന്റേടവും ധൈര്യവും ഇല്ലാത്ത അവിടുത്തെ എംപി ഹൈബി ഈഡൻ പറയുന്നത് ” ആർഎസ്എസുകാരും ബിജെപികാരും വന്നു പ്രശ്നം ഉണ്ടാക്കി എന്ന്. ഞാൻ ഇന്നലെയും പറഞ്ഞതേയുള്ളു ആർഎസ്എസുകാരും ബിജെപികാരും അവിടേയ്‌ക്ക് തിരിഞ്ഞു നോക്കിയില്ല, ഛത്തീസ്ഗഡിൽ ആണെങ്കിലേ പോകുകയുള്ളൂ എന്ന് പറഞ്ഞു കളിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇയാൾ അവിടെ ഇങ്ങനെ പറയുന്നത്. എങ്ങനെയാണ് ഇയാൾക്കു എസ്ഡിപിഐക്കാരെ ആർഎസ്എസുകാരും ബിജെപികാരും ആയി കാണാൻ കഴിഞ്ഞത് ?നട്ടെല്ലില്ലാത്ത ഒരു എംപി ആണ് ഇത്. അതുകൊണ്ടാണ് ഈ എംപി ഇതൊക്കെ പറയുന്നത്.
എസ്‌ഡിപിഐയെ കണ്ടാൽ കമഴ്ന്നു വീഴുന്ന ഒരു എംപി ആണ് ഹൈബി ഈഡൻ. മുനമ്പത്തു അത്‌ കണ്ടതാണ്. ഇവിടെ പറയുന്നത് ആർഎസ്എസ് ബിജെപി ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കില്ല എന്ന്. അവിടെ വന്നത് എസ്‌ഡിപിഐ ആണ്. അവരെ പറയാൻ മുട്ടിടിക്കുന്ന എംപി, അവരെ പറയാതെ വല്ലവരെയും പറയുന്നു.
സുഡാപ്പികളുടെ അടുത്ത ചോദ്യം. കന്യാസ്ത്രികൾ എന്തുകൊണ്ട് ഇത് ധരിച്ചിരിക്കുന്നു എന്നാണ്. അത് അവരുടെ യൂണിഫോം ആണ്. പക്ഷേ അവർ ആ സ്‌കൂളിലെ വിദ്യാർത്ഥിയല്ല. അവർ വിദ്യാർഥികൾ ആയിരുന്നു എങ്കിൽ ആ സ്‌കൂളിലെ നിയമം അനുസരിച്ചുള്ള യൂണിഫോം മാത്രമേ അവർ ധരിക്കാൻ പാടുള്ളു , ധരിക്കുമായിരുന്നുള്ളു. ഏതായാലും അവർ ആ സ്‌കൂളിലെ വിദ്യാർത്ഥിയാണ്, പ്രിൻസിപ്പാളോ , അധ്യാപികയോ ആകാം.
യൂണിഫോം എന്നത് വസ്ത്രത്തെ സംബന്ധിക്കുന്നതാണ്. അതിൽ കുരിശുമാലയോ കുങ്കുമ പൊട്ടോ ഒന്നും അതിൽ ബാധകമല്ല.നെറ്റിയിലെ നിസ്കാര തഴമ്പ് മാറ്റിക്കൊണ്ട് വരാൻ പറയാൻ പറ്റുമോ ? അത് മാറ്റാൻ പറയാൻ ആർക്കും പറ്റില്ല. കാരണം യൂണിഫോമിന്റെ ഭാഗമല്ല. അതുപോലെ പോലീസിൽ , പട്ടാളത്തിൽ എല്ലാം ഡ്രസ്സ് കോഡ് ഉണ്ട്. പട്ടാളത്തിന്റെ കാര്യം പറഞ്ഞാൽ ഓപ്പറെഷൻ സിന്ദൂർ വിശദീകരിച്ചു പത്ര സമ്മേളനം നടത്തിയത് ആരാണ് എന്ന് അറിയാമല്ലോ ? കേണൽ സോഫിയ ഖുറേഷി. അവർ പത്ര സമ്മേളനത്തിൽ വന്നത് ഹിജാബ് ധരിച്ചോ നിക്കാബ് ധരിച്ചോ അല്ല.കരസേനയുടെ യൂണിഫോമിൽ ആണ്. ലോകം മുഴുവൻ അത്‌ കണ്ടു. ആവേശം കൊണ്ടു.
അതുകൊണ്ട് ഇവിടെ പലരും ചെയ്തു കൂട്ടിയ വിവാദങ്ങൾ എല്ലാം തെറ്റാണ്. ഒരു സ്ഥലത്തു കേറി കേറി കേരളം ഒരു ശരിയത്ത് രാജ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്. പല സ്ഥലത്തും നമ്മൾ ദിവസേന ഇത്തരം വാർത്തകൾ കാണുന്നുണ്ട്. ഇവർ പതുക്കെ പിടി മുറുക്കുകയാണ്. ഇവരുടെ മുന്നിൽ കമഴ്ന്നു കിടന്നു കാലു നക്കുകയാണ് എൽഡിഎഫും യുഡിഎഫും.
ഇസ്ലാം ജന്മമെടുത്ത സൗദി അറേബ്യ യിൽ പോലുമില്ലാത്ത മത നിയമങ്ങളാണ് കേരളത്തിലും ഭാരതത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നത്. ഗൾഫ് രാജ്യങ്ങളും സൗദിയുമെല്ലാം പുരോഗമന പരമായ നിലയിലേക്ക് പോകുമ്പോൾ കേരളത്തിലെ ചിലർ 6 ആം നൂറ്റാണ്ടിലേക്ക് സമൂഹത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നു.അതുകൊണ്ട് ഈ കാര്യങ്ങൾ എല്ലാവരും മനസ്സിലാക്കണം. കേരളത്തെ ഒരു ശരിയത്ത് രാജ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതിന് തീവ്രവാദികൾ ഓരോരോ പരീക്ഷണങ്ങൾ നടത്തുകയാണ്. അതിൽ വിജയിച്ചാൽ അടുത്തതിലേക്ക് പോകും.
ശിവൻകുട്ടി മന്ത്രി പറയുന്നത് തെറ്റാണ്. ഇവിടെ ഒരു കോടതിയുണ്ട്. കോടതി വിധി അനുസരിച്ചു അവിടെ ഈ കുട്ടിയുടെ മാതാപിതാക്കളും സ്‌കൂൾ മാനേജ്മെന്റും തമ്മിൽ ഒരു ധാരണയായിട്ടുണ്ട്. ആ കുട്ടി സ്‌കൂൾ യൂണിഫോം ധരിക്കുമെന്നും നിയമങ്ങൾ പാലിക്കുമെന്നും. അത് തള്ളിക്കളഞ്ഞു നടപടിയെടുക്കാനുള്ള അധികാരം ശിവൻകുട്ടി എന്ന വിദ്യ ആഭാസ മന്ത്രിക്കില്ല എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത് !
മന്ത്രിയോടും കേരള സർക്കാറിനോടും എനിക്ക് പറയാനുള്ളത് കുമാരനാശാൻ ഒരു നൂറ്റാണ്ടിന് മുൻപ് പറഞ്ഞതാണ്.
“ഇന്നലെ ചെയ്‌തൊരബദ്ധം, മൂടർക്കിന്നത്തെ ആചാരമാവാം,നാളത്തെ ശാസ്ത്രമതാവാം, അതിൽ മൂളായ്‌ക സമ്മതം രാജൻ.”
എന്ന വരികൾ തന്നെയാണ്.

Tags: T P SENKUMARHijab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.
Kerala

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

Kerala

മാതൃഭൂമീ , കുഞ്ഞുകുട്ടി പരാധീനതകളുമായി മോദി നാട് കാണാൻ പോയതല്ല ഒറ്റയ്‌ക്കാണ് പോയത് ; ആ യാത്രകളാണ് ഇന്ത്യയെ നയതന്ത്രരംഗത്ത് ശക്തിയാക്കി മാറ്റിയത്

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

പുതിയ വാര്‍ത്തകള്‍

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.