Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ ഇരട്ടി കരുത്തോടെ എന്‍ഡിഎ….ചിരാഗ് പാസ്വാന് 25 സീറ്റുകള്‍… എന്‍ഡിഎയുടെ ശക്തിസാന്നിധ്യമാവും

പഴയ കേന്ദ്രമന്ത്രിയായിരുന്ന അന്തരിച്ച രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്റെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുമായി ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ഭിന്നത തീര്‍ന്നതായി റിപ്പോര്‍ട്ട്. 2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 08:41 pm IST
in India

പട്ന : പഴയ കേന്ദ്രമന്ത്രിയായിരുന്ന അന്തരിച്ച രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ ഇക്കുറിയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമാകുമെന്നുറപ്പായി.  25-26 സീറ്റുകള്‍ ഇപ്പോള്‍ മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രി കൂടിയായ ചിരാഗ് പാസ്വാന്റെ പാര്‍ട്ടിക്ക് നല്‍കാമെന്ന് ഏകദേശ ധാരണയായതോടെ ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) എന്‍ഡിഎ മുന്നണിയില്‍ എത്തുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പഴുതിലൂടെയും എന്‍ഡിഎ വോട്ടുകള്‍ ചോരരുതെന്ന് ബിജെപിയ്‌ക്ക് നിര്‍ബന്ധമുണ്ട്. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായ ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം നിര്‍ണ്ണായകമാണെന്ന് ബിജെപി കരുതുന്നു.

കഴിഞ്ഞ ദിവസങ്ങള്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിനെയും ലാലുപ്രസാദ് യാദവിനെയും പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും ചിരാഗ് പാസ്വാന്റെ പിന്നാലെയായിരുന്നു. ചിരാഗ് പാസ്വാന്‍ ബിജെപിയുമായും നിതീഷ് കുമാറിന്റെ ജെഡിയുവുമായും കടുത്ത അഭിപ്രായ ഭിന്നതയിലാണെന്നും എന്‍ഡിഎ മുന്നണിയില്‍ നിന്നും വിട്ടുപോകുമെന്നുള്ള രീതിയില്‍ വലിയ പ്രചാരവേല കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും അവരുമായി ബന്ധപ്പെട്ട മാധ്യമങ്ങളും നടത്തിയിരുന്നു. ബീഹാറില്‍ എന്‍ഡിഎ തകര്‍ന്നു, എന്‍ഡിഎയില്‍ വിള്ളല്‍ എന്നിങ്ങനെ തകര്‍ത്താടുകയായിരുന്ന കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇപ്പോള്‍ ഏറെക്കുറെ നിശ്ശബ്ദമാണ്.

40 സീറ്റാണ് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ടെതെങ്കിലും 25-26 സീറ്റ് വിട്ടുനല്‍കാമെന്ന് സമ്മതിച്ചതോടെ ലോക് ജനശക്തി പാര്‍ട്ടി എന്‍ഡിഎയില്‍ എത്തുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ എംപിമാര്‍ക്കും എട്ട് വീതം നിയമസഭാ സീറ്റുകള്‍ നല്‍കണമെന്നാായിരുന്നു ചിരാഗ് പാസ്വാന്റെ ആവശ്യം. ചിരാഗ് പാസ്വാന്റെ എല്‍ജെപിയ്‌ക്ക് കേന്ദ്രസര്‍ക്കാരില്‍ അഞ്ച് എംപിമാര്‍ ഉണ്ട്. അത് പ്രകാരം തനിക്ക് 40 നിയമസഭാ ടിക്കറ്റുകള്‍ വേണമെന്നായിരുന്നു ചിരാഗിന്റെ ആവശ്യം. കാരണം ബിജെപിയ്‌ക്കും ജെഡിഎസിനും 12 എംപിമാര്‍ വീതം കേന്ദ്രത്തില്‍ ഉണ്ട്. അതുപ്രകാരം ഒരു എംപിയ്‌ക്ക് എട്ട് സീറ്റുകള്‍ വെച്ച് ബിജെപിയ്‌ക്കും ജെഡിഎസിനും 96 നിയമസഭാ ടിക്കറ്റുകള്‍ ലഭിക്കണം. അത് റൗണ്ട് ചെയ്ത് 100 വീതം നിയമസഭാ ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ തനിക്കും 40 സീറ്റുകള്‍ വേണമെന്നും ഉള്ള ചിരാഗിന്റെ പിടിവാദം എന്‍ഡിഎ മുന്നണിയില്‍ ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് സീറ്റ് വിഭജന സമയത്ത് എല്ലാ മുന്നണികളിലും പതിവുള്ള സംഭവമാണ്. പക്ഷെ ഇതിനെ ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച് എന്‍ഡിഎയില്‍ വലിയ തര്‍ക്കമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. 25-26 സീറ്റുകള്‍ എന്ന വാഗ്ദാനത്തിനോട് ചിരാഗ് പാസ്വാന്‍ ഏതാണ്ട് സമ്മതം മൂളിയെന്നും പറയുന്നു.

243 പേരുളള ബീഹാര്‍ നിയമസഭയില്‍ ഇപ്പോള്‍ 131 സീറ്റുകളാണ് എന്‍ഡിഎക്കുള്ളത്. ബിജെപി (80), ജെഡിയു (45), എച്ച് എഎം (എസ് ) 4, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് ഭരണപക്ഷത്തെ എംഎല്‍എമാര്‍. ഇന്ത്യാ ബ്ലോക്കിന് 111 എംഎല്‍എമാരുണ്ട്. ആര്‍ജെഡി (77), കോണ്‍ഗ്രസ് 19, സിപിഐ (എംഎല്‍) 11, സിപിഎം2, സിപിഐ2 എന്നിങ്ങനെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍. നവമ്പര്‍ ആറിനും 11നും ആയി രണ്ടു ഘട്ടങ്ങളിലായാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്.  മാത്രമല്ല ബീഹാറിലെ 58 ശതമാനം പേരും 25 വയസ്സിന് താഴെയുള്ളവരായതിനാല്‍ യുവാക്കളുടെ ഏറ്റവും കൂടുതല്‍ സാന്നിധ്യമുള്ള സംസ്ഥാനം എന്ന നിലയിലും ബീഹാറിന് പ്രാധാന്യമുണ്ട്. 65 ലക്ഷം വ്യാജവോട്ടര്‍മാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക തീവ്ര പുനപരിശോധനയില്‍ (എസ് ഐആര്‍) ബീഹാറിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞത്. 7.89 കോടി വോട്ടര്‍മാരായിരുന്നു പക്ഷെ എസ് ഐആറിന് ശേഷം 7.24 കോടി വോട്ടര്‍മാരായി മാറി. വീണ്ടും തീവ്രപരിശോധനയില്‍ മറ്റൊരു 3.66 ലക്ഷം വോട്ടര്‍മാരെയും നീക്കം ചെയ്തു. ഫോം ആറ് അപേക്ഷ വഴി 25.3 ലക്ഷം വോട്ടര്‍മാരെ ചേര്‍ക്കുകയും ചെയ്തു. സെപ്തംബര്‍ 30ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ 7.49 കോടി വോട്ടര്‍മാരുണ്ട്. അതിനാല്‍ ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പല നിര്‍ണ്ണായക സൂചനകളും നല്‍കും.

 

Tags: Bihar Assembly election 2025Lok Janashakti PartyNDAChirag paswanLJP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

Kerala

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

പുതിയ വാര്‍ത്തകള്‍

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.