Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘തപസ്യ’ സംസ്ഥാന പഠന ശിബിരം 11, 12 തീയതികളില്‍ മാടായിപ്പാറയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 01:07 pm IST
inKerala, Parivar

കണ്ണൂര്‍: കേരളത്തിലെ കലാസാഹിത്യ രംഗത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായി ചാലകശക്തിയായി വര്‍ത്തിക്കുന്ന തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന പഠന ശിബിരം 11, 12 തീയതികളില്‍ മാടായിപ്പാറയില്‍ നടക്കും. സുവര്‍ണോത്സവ ആഘോഷങ്ങളുടെ ഇടയിലാണ് ഈ വര്‍ഷത്തെ പഠനശിബിരം. മാടായിപ്പാറ കമ്മ്യൂണിറ്റി സെന്ററില്‍ (എ.വി. നാരായണന്‍കുട്ടി നഗര്‍) നടക്കുന്ന ശിബിരം 11ന് രാവിലെ പത്മശ്രീ അപ്പുക്കുട്ട പൊതുവാളും പത്മശ്രീ എസ്.ആര്‍.ഡി. പ്രസാദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മാരിത്തെയ്യം ആചാരസ്ഥാനികന്‍ തെക്കന്‍ ഗോപാലന്‍ പൊള്ള, കണ്ടല്‍ സംരംക്ഷകന്‍ രഘുനാഥ് പൊക്കുടന്‍, ദേവക്കൂത്ത് കോലധാരി എം.വി. അംബുജാക്ഷി, മാധ്യമ പ്രവര്‍ത്തകന്‍ മനോഹരന്‍ വെങ്ങര എന്നിവരെ ആദരിക്കും. സാഹിത്യ നിരൂപകന്‍ ഡോ. റഷീദ് പാനൂര്‍ ആശംസയര്‍പ്പിക്കും.

11.30 മുതല്‍ 01.30 വരെയുള്ള രണ്ടാം സഭയില്‍ ‘തപസ്യയുടെ തനിമയും സാധ്യതകളും’ എന്ന വിഷയത്തില്‍ തപസ്യ കേന്ദ്രഭരണസമിതി അംഗം എം. സതീശന്‍ സംസാരിക്കും. തപസ്യ ഉപാധ്യക്ഷന്‍ ഐ.എസ്. കുണ്ടൂര്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 3.45 വരെ നടക്കുന്ന മൂന്നാം സഭയില്‍ ‘ഭാരതീയ കലാസാഹിത്യ ദര്‍ശനം’ എന്ന വിഷയത്തില്‍ ഡോ. ലക്ഷ്മി ശങ്കര്‍ വിഷയം അവതരിപ്പിക്കും. ഡോ. വി. സുജാത അധ്യക്ഷത വഹിക്കും. വൈകുന്നേരം 4 മുതല്‍ 5 മണി വരെ നടക്കുന്ന നാലാംസഭയോടനുബന്ധിച്ച് ‘തപസ്യയുടെ സുവര്‍ണോത്സവം’ എന്ന വിഷയം കേന്ദ്രഭരണസമിതി അംഗം എം. ശ്രീഹര്‍ഷന്‍ അവതരിപ്പിക്കും. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫ. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 6.30 മുതല്‍ 7.30 വരെ നടക്കുന്ന അഞ്ചാംസഭയില്‍ ‘മാടായിപ്പാറയുടെ സാംസ്‌കാരിക ചരിത്രവും ജൈവവൈവിധ്യങ്ങളും’ എന്ന വിഷയം പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഞ്ഞികൃഷ്ണന്‍ അരയമ്പത്ത് അവതരിപ്പിക്കും. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ യു.പി. സന്തോഷ് അധ്യക്ഷത വഹിക്കും. രാത്രി 8 മണി മുതല്‍ കലാപരിപാടികള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കല്ലറ അജയന്‍ ഉദ്ഘാടനം ചെയ്യും. ഉപാധ്യക്ഷ രജനി സുരേഷ് അധ്യക്ഷത വഹിക്കും.

12ന് രാവിലെ 8.30 മുതല്‍ 10 വരെ നടക്കുന്ന ആറാം സഭയില്‍ ‘തപസ്യയുടെ സാംസ്‌കാരിക ഇടപെടലുകള്‍’ എന്ന വിഷയം ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അവതരിപ്പിക്കും. ഡോ. കുമുള്ളി ശിവരാമന്‍ അധ്യക്ഷത വഹിക്കും. 11 മുതല്‍ 12.30 വരെ സംഘടന ചര്‍ച്ച നടക്കും. ആര്‍എസ്എസ് ഉത്തര പ്രാന്ത ബൗദ്ധിക് പ്രമുഖ് എം. ബാലകൃഷ്ണന്‍ സംസാരിക്കും. തപസ്യ സംസ്ഥാന സംഘടന സെക്രട്ടറി സി. റജിത് കുമാര്‍ അധ്യക്ഷത വഹിക്കും. 12.30ന് സമാപന സഭയില്‍ ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കും. അനൂപ് കുന്നത്ത്, ജി.എം. മഹേഷ് എന്നിവര്‍ സംസാരിക്കും. ശിബിരത്തില്‍ കേരളത്തിലെ നൂറിലേറെ യൂണിറ്റുകളില്‍ നിന്നായി 250 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് യു.പി. സന്തോഷ്, സ്വാഗതസംഘം ചെയര്‍മാന്‍ രവീന്ദ്രനാഥ് ചേലേരി, ജനറല്‍ കണ്‍വീനര്‍ ഇ.എം. ഹരി എന്നിവര്‍ സംബന്ധിച്ചു.

Tags: MadaiparakeralaGolden JubileeState Study CampTapasya Kalasahityavediart and literaturefive decades
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.