Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അന്യാദൃശമായ പാരമ്പര്യം

പി. നാരായണന്‍ by പി. നാരായണന്‍
Oct 10, 2025, 11:55 am IST
in Vicharam, Article

പി.ഇ.ബി. മേനോന്റെ പറയത്തു കുടുംബം കേരളത്തിന്റെ ആധ്യാത്മികവും സാംസ്‌കാരികവുമായ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പൂര്‍വ്വികനായിരുന്ന പറയത്ത് ഗോവിന്ദമേനോനാണ് ആഗമാനന്ദസ്വാമികള്‍ക്ക്, ഇന്നു നാം പെരിയാറ്റിന്‍കരയില്‍ കാണുന്ന അദ്വൈതാശ്രമം നിര്‍മിക്കാനായി ഒരേക്കറിലധികം സ്ഥലം ദാനം ചെയ്തത്. സ്വാമിജി അവിടെ ആരംഭിച്ച ഏറ്റവും പിന്നാക്കജാതിക്കാര്‍ക്കുവേണ്ടിയുള്ള സംസ്‌കൃതമടക്കമുള്ള ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ എത്രയോ മഹാപണ്ഡിതന്മാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സമുദായ പരിഷ്‌കര്‍ത്താക്കളെയും ഉള്‍ക്കൊള്ളുന്നു. പത്മശ്രീ എം.കെ. കുഞ്ഞോല്‍ അവരില്‍പ്പെടുന്നു. പരമേശ്വര്‍ജിയും പി. ഗോവിന്ദപ്പിള്ളയും അടക്കം പില്‍ക്കാലത്ത് കേരളീയ ജനതയ്‌ക്കു രാഷ്‌ട്രീയവും സാംസ്‌കാരികവുമായ നേതൃത്വം നല്‍കിയ എത്രയോ പ്രഗത്ഭന്മാര്‍ അവിടെ വളര്‍ന്നുവന്നു.

പി.ഇ.ബി. മേനോന്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകാലമായി ക്രമേണ സംഘത്തിലേക്കലിഞ്ഞുചേരുകയായിരുന്നു. മുതിര്‍ന്ന പ്രചാരകന്മാരായ മാധവ്ജിയും ഭാസ്‌കര്‍ജിയും ഭാസ്‌കര്‍റാവുവുമെല്ലാമാണദ്ദേഹത്തെ സംഘദൗത്യം നല്‍കി ഒരുക്കിയെടുത്തതെന്നു പറയാം. ഒട്ടനവധി സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുള്ള ഒരു കുടുംബമാണ് അദ്ദേഹത്തിന്റേത്. എല്ലാവരുടെയും പേരിനോടൊപ്പമുള്ള ‘ഇരവി’ എന്നത് പഴയകാലത്തെ ഏതോ രാജാവ് നല്‍കിയ ബഹുമതിയാണെന്നും, ജന്മഭൂമിയില്‍ തുടക്കക്കാലത്തു സഹകരിച്ചുവന്ന പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന പെരുന്ന കെ.എന്‍. നായര്‍ പറയുമായിരുന്നു.

ഞാന്‍ പി.ഇ.ബി. മേനോനെ തികച്ചും യാദൃച്ഛികമായാണ് പരിചയപ്പെട്ടത്. അടിയന്തരാവസ്ഥയ്‌ക്കുശേഷം ജന്മഭൂമി പത്രത്തിന്റെ പുനഃപ്രസിദ്ധീകരണത്തിനുള്ള ഉത്സാഹവുമായി നടക്കുന്ന 1977 ലെ സെപ്തംബര്‍-ഒക്ടോബര്‍ കാലം. കെ.ജി. വാധ്യാര്‍ എന്ന ഗുണഭട്ട് അതിന്റെ വലിയ ഉത്സാഹിയായിരുന്നു. എറണാകുളം നോര്‍ത്തില്‍ പഴയ ഒരു ഹോട്ടല്‍ നടന്നുവന്ന കെട്ടിടം വാടകയ്‌ക്കെടുത്തു. നോര്‍ത്ത് സ്റ്റേഷനടുത്താകയാല്‍ പല സൗകര്യങ്ങളുമുണ്ടായി. നോര്‍ത്തില്‍നിന്നുതന്നെ ചില ബസ്സുകളും പുറപ്പെട്ടിരുന്നു. അതിനടുത്ത് ശിവരാമമേനോന്‍ റോഡില്‍ റെയിലിന്റെ മറുവശത്ത,് സാമ്പത്തികമായ ഉപദേശങ്ങള്‍ നല്‍കിവന്ന പങ്കജാക്ഷന്‍ (അനിയന്‍) എന്ന സിഎയുടെ ഓഫീസ് പുതിയതായി തുടങ്ങി. അതു കാണാന്‍ അവിടെ ചെന്നപ്പോള്‍ ആരു കണ്ടാലും തല കുമ്പിടത്തക്ക ഗാംഭീര്യവദനനായ ഒരാള്‍ ഇരിക്കുന്നു. സീരിയസ് ബിസിനസ് ആണെങ്കില്‍ ഞാന്‍ പിന്നെ വരാമെന്നു പറഞ്ഞെങ്കിലും രണ്ടുപേരും അതു സമ്മതിച്ചില്ല. പങ്കജാക്ഷന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തി. പി.ഇ.ബി. മേനോന്‍ ആലുവയില്‍ സിഎ ആണ്. സിഎമാരില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്നയാള്‍ എന്നു പറഞ്ഞു. എന്നെ അദ്ദേഹത്തിനും പരിചയപ്പെടുത്തി. പഴക്കം ചെന്ന ആര്‍എസ്എസ് പ്രചാരക്, ജനസംഘത്തിന്റെ സംസ്ഥാന കാര്യദര്‍ശി, ഇപ്പോള്‍ മലയാളത്തില്‍ പത്രം തുടങ്ങാനുള്ള ശ്രമത്തിലാണ്. പരിചയം പരസ്പരമായപ്പോള്‍ അടുപ്പം വര്‍ധിച്ചു. വീട് തൊടുപുഴയാണെന്നറിയിച്ചപ്പോള്‍ അവിടുത്തെയാണ് സിഎ തൊഴിലിലെ തന്റെ ആദ്യത്തെ ഫയല്‍ എന്നു പറഞ്ഞു. ആരുടെയാണ് എന്നന്വേഷിച്ചപ്പോള്‍ പി.ബി.നാരായണന്‍ നായര്‍, നാണപ്പന്‍ ചേട്ടന്‍ എന്നാണ് എല്ലാവരും വിളിക്കുന്നത് എന്നും പറഞ്ഞു. അതെന്റെ ‘ചേച്ചിയുടെ ഭര്‍ത്താവാ’ണെന്നു പറയാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതോടെ അകല്‍ച്ചയുടെ തരിപോലും ഞങ്ങള്‍ക്കിടയില്‍നിന്ന് അപ്രത്യക്ഷമായി.

അന്നു രാത്രി എളമക്കര കാര്യാലയത്തിലെത്തിയപ്പോള്‍ പുതിയ പരിചയത്തെപ്പറ്റി മാധവ്ജിയെ ധരിപ്പിച്ചു. അദ്ദേഹം ആലുവായിലെ വീട്ടിലെത്തി മെല്ലെ സമ്പര്‍ക്കം ആരംഭിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പൂജനീയ സര്‍സംഘചാലക് എറണാകുളം ജില്ലയിലെ പരിപാടി ആലുവായില്‍ നിശ്ചയിച്ചു. അതിനായി രൂപീകരിക്കപ്പെട്ട സ്വാഗതസംഘാധ്യക്ഷനായി മേനോന്‍ സാറിനെ ക്ഷണിച്ചു. പഴയ കമ്യൂണിസ്റ്റ് നേതാവും, ദേശാഭിമാനി പത്രാധിപരുമായിരുന്ന വി.ടി. ഇന്ദുചൂഡന്‍ പാര്‍ട്ടിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് പുറത്താകുകയും ഏറെ അന്തര്‍മുഖനാകുകയും ചെയ്തിരുന്നു. സംഘത്തിന്റെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. ശിവരാത്രി മണപ്പുറത്തു നടന്ന പരിപാടിയിലെ അതിവിശാലമായ സ്വയംസേവകരുടെയും സംഘകുടുംബങ്ങളുടെയും ചിട്ടപ്രകാരമുള്ള ചടങ്ങുകളൊക്കെക്കഴിഞ്ഞു. സ്വാഗതസംഘാധ്യക്ഷന്‍ ഇംഗ്ലീഷിലാണ് സംസാരിച്ചത്. ദേവറസ്ജിയും ഇംഗ്ലീഷില്‍ തന്റെ പ്രഭാഷണം നടത്തി. ഒരുപക്ഷേ സംഘത്തില്‍ മുഴുകിയെന്ന് മേനോന്‍ സാറിനെക്കുറിച്ചു പറയാന്‍ കഴിയുക അന്നുതൊട്ടായിരിക്കാം.

പിന്നീട് അദ്ദേഹം സംഘത്തില്‍ കൂടുതല്‍ ചുമതലകളേറ്റെടുത്തു. ആലുവയിലെ അദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്തായിരുന്ന കൊച്ചണ്ണന്‍ (സദാനന്ദന്‍ പിള്ള) ആയിരുന്നു അവിടെ സംഘചാലക്. മുതിര്‍ന്ന പ്രചാരകന്മാര്‍ക്കും അഖിലഭാരതീയ അധികാരിമാര്‍ക്കും അദ്ദേഹത്തിന്റെ വസതി സ്വന്തമായി എന്നു പറയാം. ജന്മഭൂമിയുടെ കാര്യത്തില്‍ അദ്ദേഹം എടുത്ത താല്‍പ്പര്യം ഒരിക്കലും മറക്കാന്‍ പറ്റില്ല. ജന്മഭൂമിയുടെ പ്രസിദ്ധീകരണം എളമക്കരയില്‍ നിന്നായതിനുശേഷമാണദ്ദേഹത്തിന്റെ ശ്രദ്ധ ഏറെപ്പതിഞ്ഞത്. അതിന്റെ നടത്തിപ്പിനു ചുമതലപ്പെട്ടവര്‍ക്ക് അദ്ദേഹത്തില്‍നിന്ന് ലഭിച്ച സഹായവും പ്രോത്സാഹനങ്ങളും എത്രയെന്നു പറയാനാവില്ല. നേരത്തെ പരാമര്‍ശിച്ച കൊച്ചണ്ണനും, മേനോന്‍ സാറും സദാ ജന്മഭൂമിയെപ്പറ്റി മാത്രം ചിന്തിച്ചതുപോലെയായിരുന്നു. സംഘത്തിന്റെ ഏതാവശ്യത്തിനും ഭാരതത്തിലെവിടെയായാലും എത്തുകയും, അതു നിറവേറ്റുകയും ചെയ്ത വിശിഷ്ട പാരമ്പര്യമാണ് മേനോന്‍ സാര്‍ സൃഷ്ടിച്ചത്. അതില്‍ ഒരു അന്യാദൃശത നമുക്കു കാണാന്‍ കഴിയും.
(ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപരാണ് ലേഖകന്‍)

Tags: p.narayananP E B MenonParayathu familyspiritual historycultural historyParayathu Govinda Menon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സമാദരണ സഭയില്‍ പി. നാരായണന്‍ മറുപടി പ്രസംഗം നടത്തുന്നു. ഭാര്യ രാജേശ്വരി, എം. രാധാകൃഷ്ണന്‍,
പി. ആര്‍. ശശിധരന്‍, കെ.ബി ശ്രീകുമാര്‍, ശ്രീകുമാരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ വേദിയില്‍
Varadyam

അംഗീകാരത്തിന്റെ നെറുകയില്‍ ജന്മഭൂമിയുടെ ആദരവും

Article

നാരായണ്‍ജി എന്റെ ഗുരുവും വഴികാട്ടിയും

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

പദ്മവിഭൂഷണ്‍ പി. നാരായണനെ ആദരിക്കാന്‍ എറണാകുളം ടൗണ്‍ ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച സമാദരണ സഭയില്‍ കുമ്മനം രാജശേഖരന്‍ അദ്ദേഹത്തിന് ഉപഹാരം
സമര്‍പ്പിക്കുന്നു. കെഎന്‍.ആര്‍. നമ്പൂതിരി, പ്രൊഫ. പി.ജി. ഹരിദാസ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, പി. നാരായണന്റെ പത്‌നി രാജേശ്വരി, പി.ആര്‍. ശശിധരന്‍, എം. രാധാകൃഷ്ണന്‍,
ശ്രീകുമാരി രാമചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍ സമീപം
Kerala

പദ്മവിഭൂഷണ്‍ നാരായണ്‍ജിക്ക് സമാദരണം; രാഷ്‌ട്രസേവനത്തിന്റെ പാതയിലുടെ സഞ്ചരിച്ച പത്രപ്രവര്‍ത്തകന്‍: ജോര്‍ജ് കുര്യന്‍

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

പുതിയ വാര്‍ത്തകള്‍

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.