Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മന്നത്തിന്റെ ഹിന്ദുത്വ വീക്ഷണം

ആര്‍എസ്എസ് ഹിന്ദു സമൂഹത്തെയാകെ ഉണര്‍ത്താന്‍ വേണ്ടി തുടങ്ങിയതാണ്. എന്‍എസ്എസ് ആകട്ടെ, ഒരു സമുദായത്തില്‍ക്കൂടി ഹിന്ദു ധര്‍മ്മത്തിന്റെ സമഗ്ര ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പിറന്നതാണ്. 2047ല്‍ ശ്രേഷ്ഠ ഭാരതം കെട്ടിപ്പടുക്കാന്‍ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കാന്‍ രണ്ടു സംഘടനകള്‍ക്കും അപാരമായ സാധ്യതകളാണ് മുന്നിലുള്ളത്. അത് മനസ്സിലാക്കാനുള്ള ദീര്‍ഘ വീക്ഷണവും ആത്മാര്‍ത്ഥതയും ധാര്‍മ്മിക നിലവാരവും അര്‍പ്പണ ബോധവും ഇന്നത്തെ സമുദായ നേതൃത്വത്തിനില്ലെങ്കില്‍ അവര്‍ മന്നത്തു പത്മനാഭന്‍ എന്ന ക്രാന്ത ദര്‍ശിയായ സ്ഥാപക നേതാവിനോട് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമായിരിക്കും അത്. കാലം ഈ അപരാധത്തിന്റെ കണക്കു തീര്‍ക്കാതെ കടന്നുപോകില്ല.

ഡോ. ടി.വി. മുരളീവല്ലഭന്‍ (9447500153)byഡോ. ടി.വി. മുരളീവല്ലഭന്‍ (9447500153)
Oct 8, 2025, 04:16 pm IST
inMain Article, Vicharam

ഏതു സംഘടനയും അവയുടെ സ്ഥാപക നേതാക്കളുടെ കഠിനാദ്ധ്വാനമാകുന്ന കരിങ്കല്ലും, ആദര്‍ശങ്ങളാകുന്ന സിമന്റും, ദീര്‍ഘദൃഷ്ടിയാകുന്ന കമ്പികളും, സഹകരണമെന്ന മണലുമൊക്കെ ചേര്‍ത്ത് നിര്‍മ്മിച്ച ബഹുനില കെട്ടിടങ്ങളാണ്. അവയ്‌ക്കു ബലക്ഷയമുണ്ടാക്കുമ്പോള്‍ പുനരുദ്ധാന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അതത് കാലത്തെ നേതൃത്വമാണ്. അങ്ങനെ ചെയ്യാന്‍ യോഗ്യതയും പ്രാപ്തിയുമുള്ള നേതാക്കളാണ് സംഘടനകളെ നിലനിര്‍ത്തുകയും പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുന്നത്. മറിച്ചായാല്‍ സംഘടനകള്‍ ഭാര്‍ഗ്ഗവീ നിലയങ്ങളായി അധോഗതിയിലേക്കു കൂപ്പു കുത്തും. എന്‍എസ്എസിന്റെ അടിത്തറ അതിന്റെ ആദ്യകാല നേതാക്കന്മാരുടെയും, അന്നത്തെ നായര്‍ സമുദായാംഗങ്ങളുടേയും അടിയുറച്ച ആശയങ്ങളും, പക്വതയാര്‍ന്ന ആദര്‍ശങ്ങളും, ദീര്‍ഘ ദൃഷ്ടിയോടെയുള്ള ലക്ഷ്യങ്ങളും, ഇതൊക്കെ നേടാന്‍ വേണ്ട ആത്മാര്‍ത്ഥതമായ പ്രവര്‍ത്തനങ്ങളുമാണ്. സ്ഥാപക നേതാവായ മന്നത്തു പത്മനാഭന്‍ മേല്‍പ്പറഞ്ഞ ഗുണങ്ങളുടെയെല്ലാം ആള്‍രൂപമായിരുന്നു. അതുകൊണ്ടുതന്നെ, മറ്റു പല സമുദായങ്ങളോടുമൊപ്പം നായര്‍ സമുദായത്തെയും ഉള്‍ക്കൊള്ളുന്ന ഹിന്ദു ധര്‍മ്മത്തെ സമഗ്രമായി ഉള്‍ക്കൊണ്ടുകൊണ്ടാണ്, ആചാര്യന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയെ നയിച്ചത്.

അതിന്റെ പ്രവര്‍ത്തനോദ്ഘാടനം ഹിന്ദു പാരമ്പര്യമനുസരിച്ചു നിലവിളക്കു കൊളുത്തി ഈശ്വര പ്രാര്‍ഥനയോടെയായിരുന്നു. ചട്ടമ്പി സ്വാമികളാണ് ആധ്യാത്മിക ഗുരു. ചങ്ങനാശേരിയില്‍ സ്ഥാപിച്ച ആദ്യ കോളജിന് എന്‍എസ്എസ് ഹിന്ദു കോളജ് എന്ന് നാമകരണം നടത്തിയതും സനാതന ധര്‍മ്മത്തോടുള്ള ആഭിമുഖ്യം കാരണമാണ്. മന്നത്തിന്റെ കാലത്തും അതിനു ശേഷവും നടത്തിയ എല്ലാ നായര്‍ മഹാ സമ്മേളനങ്ങളിലും സനാതന ധര്‍മ്മത്തിന് വേണ്ടി ഒരു സെഷന്‍തന്നെ ഉണ്ടായിരുന്നു. നായര്‍ മഹാ സമ്മേളനങ്ങളില്‍ ഭാരതീയ കലകളേയും സംസ്‌കാരത്തെയും പോഷിപ്പിക്കുന്ന പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു. ക്ഷേത്രങ്ങളെ ഹിന്ദുക്കളുടെ ക്ഷേമകേന്ദ്രങ്ങളായിട്ടാണ് മന്നം കരുതിയത്. ഊട്ടുപുരകള്‍ക്കു പകരം വായനശാലകളും സാംസ്‌കാരിക കേന്ദ്രങ്ങളും തുടങ്ങി പുതിയ തലമുറയ്‌ക്ക് സനാതന സംസ്‌കാരം പകര്‍ന്നു നല്‍കണമെന്നാണ് മന്നം ഉപദേശിച്ചത്.

ഹിന്ദുത്വം മനുഷ്യത്വം
1950 ലെ പ്രസംഗത്തില്‍ (വാല്യം1, പേജ് 160 -162) നായര്‍, ഹിന്ദുത്വത്തിലേക്കു വളരണമെന്നും ഹിന്ദുക്കള്‍ സാര്‍വ്വ ലൗകികമായ മനുഷ്യത്വത്തിലേക്ക് ഉയരണമെന്നും മന്നം ആഹ്വാനം ചെയ്തു. ഹിന്ദു ധര്‍മ്മത്തെ മുറുകെ പിടിച്ചുകൊണ്ടുതന്നെ ഇതര മതങ്ങളെ ആദരിച്ചു. അതേ സമയം രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി ക്രിസ്ത്യാനിയെയും മുസ്ലിമിനെയും പ്രീണിപ്പിക്കുന്നതിനെ നഖശിഖാന്തം എതിര്‍ത്തു. ക്ഷേത്രങ്ങളെ ഹിന്ദുക്കളുടെ ക്ഷേമ കേന്ദ്രങ്ങളായി കരുതി. മത നവോത്ഥാനം, സാമൂഹിക പരിവര്‍ത്തനം, ദേശീയോദ്ഗ്രഥനം എന്നീ മൂന്നു മേഖലകളിലായിരുന്നു മന്നം ശ്രദ്ധ കേന്ദ്രീകരിച്ചത്. 1924-25 ലെ വൈക്കം സത്യഗ്രഹത്തിനു മന്നം നേതൃത്വം നല്‍കിയത്, ഹിന്ദു സമൂഹത്തിലെ ഉച്ചനീചത്ത്വങ്ങള്‍ ഒഴിവാക്കാന്‍ മാത്രമായിരുന്നില്ല. ഒപ്പം തന്നെ മതം മാറ്റത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് മുങ്ങിയും പൊങ്ങിയും പൊയ്‌ക്കൊണ്ടിരുന്ന ഹിന്ദു സമൂഹത്തെ ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും കരക്കെത്തിച്ചു രക്ഷപെടുത്താന്‍ കൂടിയായിരുന്നു.

യോഗക്ഷേമ സഭയുടെയും, എസ്എന്‍ഡിപി യുടെയും, സാധുജന പരിപാലന സംഘത്തിന്റെയും സമ്മേളനങ്ങളില്‍ മന്നം വളരെ താല്‍പ്പര്യത്തോടെ പങ്കെടുത്തിരുന്നു. നായരീഴവ ഐക്യത്തിന് വേണ്ടി നിലകൊണ്ടു. അയിത്തോച്ചാടനത്തിനു വേണ്ടി സവര്‍ണ്ണ ജാഥ നയിച്ചു. തുടക്കത്തില്‍, ഗോപാല കൃഷ്ണ ഗോഖലെയുടെ സെര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയായിരുന്നു സ്ഥാപക നേതാക്കളുടെ മനസ്സില്‍. തികച്ചും ദേശസ്‌നേഹത്താല്‍ പ്രചോദിതമായാണ് ഈ സംഘടന തുടങ്ങിയത്. 1962 ലെ ചൈനാ ആക്രമണത്തെ നേരിടാന്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച രാജ്യ രക്ഷാ നിധിയിലേക്ക് ഉദാരമായി നായര്‍ സര്‍വീസ് സൊസൈറ്റി സംഭാവന ചെയ്തു. മന്നത്തിന്റെ അഭിപ്രായത്തില്‍ കമ്മ്യൂണിസമെന്നു പറഞ്ഞാല്‍ യാതൊരു ധാര്‍മ്മികതയുമില്ലാതെ, ആളുകളെ വഞ്ചിക്കുകയും, ആക്രമിക്കുകയും, സമൂഹത്തിന്റെ സമഗ്രവും ശാശ്വതവുമായ പുരോഗതിക്കു തടസ്സം നില്‍ക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. 1959ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ചെയ്ത എംആര്‍എ സമ്മേളനത്തിലെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു, ”ലോകാരംഭം തൊട്ടു കെട്ടിപ്പടുത്തു കൊണ്ടുവന്നിട്ടുള്ള ധര്‍മ്മ സംഹിതകളെല്ലാം കീഴ്‌മേല്‍ മറിച്ചു, ക്ഷേമവും ശാന്തിയും ഇല്ലാതാക്കി, അക്രമവും അസംതൃപ്തിയും കൊണ്ട് ലോകത്തെ കുട്ടിച്ചോറാക്കുന്ന വിഷമയമായ കമ്മ്യൂണിസത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കുകയാണ് നമ്മുടെ അടിയന്തിര കര്‍ത്തവ്യം”.

എന്‍എസ്എസും ആര്‍എസ്എസും
സ്വാമി വിവേകാനന്ദന്റെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് സ്വാമിയുടെ സ്മാരകമായി അദ്ദേഹം തപസ്സു ചെയ്ത, കന്യാകുമാരിയിലെ പാറയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു പ്രതിമ നിര്‍മിക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചപ്പോള്‍, അതിന്റെ ചുമതല ഏല്‍പിച്ചത് സംഘത്തിന്റെ നേതാക്കളില്‍ ഒരാളായിരുന്ന ഏക്‌നാഥ് റാനഡേയെ ആണ്. നിര്‍മാണ കമ്മിറ്റിയിലുണ്ടായിരുന്നത് ചിന്മയാനന്ദ സ്വാമികളും, മന്നത്തു പത്മനാഭനും, ഡോ. ടി.ടി. മഹാദേവനുമായിരുന്നു. മന്നത്തിന്റെ സര്‍വ്വവിധ പിന്തുണയോടും കൂടിയായിരുന്നു അന്ന് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് സംഘ പ്രവര്‍ത്തകര്‍ക്ക് വെറും കടല്‍ പാറയെ വിവേകാനന്ദ പാറയാക്കാന്‍ കഴിഞ്ഞത്. രോഗശയ്യയില്‍ കിടന്ന മന്നത്തിനെ അന്നത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കര്‍ വന്നു കണ്ടതും അന്നത്തെ സംഘ നേതൃത്വത്തിലുണ്ടായിരുന്നവര്‍ക്കു മന്നത്തിനോടുള്ള ആദരവ് വ്യക്തമാക്കുന്നു. ശതാബ്ദി നിറവില്‍ നില്‍ക്കുന്ന ആര്‍എസ്എസിനും ശതാബ്ദി കഴിഞ്ഞ എന്‍എസ്എസിനും വളരെയേറെ സമാനതകളുണ്ട്. രണ്ടു സംഘടനകളും പൊതുവായി ഹിന്ദു സമാജത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് തുടങ്ങിയത്. ദേശീയത രണ്ടു സംഘടനകളുടെയും സ്വഭാവ വിശേഷമാണ്. ഹിന്ദു സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ അകറ്റുന്നതും ഇവയുടെ പൊതു ലക്ഷ്യമാണ്. 1914ല്‍ തുടങ്ങിയ എന്‍എസ്എസും 1925 ല്‍ തുടങ്ങിയ ആര്‍എസ്എസും തമ്മില്‍ പതിനൊന്നു വര്‍ഷത്തെ വ്യത്യാസമേയുള്ളൂ. ആര്‍എസ്എസ് ഹിന്ദു സമൂഹത്തെയാകെ ഉണര്‍ത്താന്‍ വേണ്ടി തുടങ്ങിയതാണ്. എന്‍എസ്എസ് ആകട്ടെ, ഒരു സമുദായത്തില്‍ക്കൂടി ഹിന്ദു ധര്‍മ്മത്തിന്റെ സമഗ്ര ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പിറന്നതാണ്. 2047ല്‍ ശ്രേഷ്ഠ ഭാരതം കെട്ടിപ്പടുക്കാന്‍ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കാന്‍ രണ്ടു സംഘടനകള്‍ക്കും അപാരമായ സാധ്യതകളാണ് മുന്നിലുള്ളത്. അത് മനസ്സിലാക്കാനുള്ള ദീര്‍ഘ വീക്ഷണവും ആത്മാര്‍ത്ഥതയും ധാര്‍മ്മിക നിലവാരവും അര്‍പ്പണ ബോധവും ഇന്നത്തെ സമുദായ നേതൃത്വത്തിനില്ലെങ്കില്‍ അവര്‍ മന്നത്തു പത്മനാഭന്‍ എന്ന ക്രാന്തദര്‍ശിയായ സ്ഥാപക നേതാവിനോട് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമായിരിക്കും അത്. കാലം ഈ അപരാധത്തിന്റെ കണക്കു തീര്‍ക്കാതെ കടന്നുപോകില്ല.

മന്നം പറഞ്ഞത്

1950 ഫെബ്രുവരിയില്‍ ഹരിപ്പാട് നടന്ന ഹൈന്ദവ സമ്മേളനത്തിലെ പ്രസംഗത്തില്‍, ഏകീകൃത ഹിന്ദു സമൂഹം ഉണ്ടാകേണ്ടതിന്റെ ആവശ്യം മന്നം ശക്തമായി പറയുന്നുണ്ട്. നമ്പൂതിരി മുതല്‍ നായാടി വരെയുള്ള വിവിധ ലോഹങ്ങള്‍ ഹിന്ദു മതസ്നേഹത്തിന്റെ മൂശയില്‍ ഉരുകിച്ചേര്‍ന്ന് ഒന്നാകണം എന്നാണു മന്നം പറഞ്ഞത്. മലയാള മാസം 1121ല്‍ മങ്കൊമ്പ് ഹിന്ദു മതഗ്രന്ഥശാലയുടെ ഉദ്ഘാടന വേളയില്‍ മന്നം പറഞ്ഞത്: ഹിന്ദുക്കളെപ്പോലെ മത ഔല്‍സുക്യമോ മതാഭിമാനമോ ഇല്ലാത്ത ആളുകളെ ഈ ലോകത്തില്‍ കാണുകയില്ല. സ്വന്തം മതത്തെപ്പറ്റി അറിവുള്ളവരും ചുരുക്കമാണ്. നമ്മുടെ മതത്തെയും അവതാര പുരുഷന്മാരെയും പറ്റി ആര്‍ക്കും എത്ര രൂക്ഷമായും വിമര്‍ശിക്കാനും അവകാശമുണ്ട്. അസത്യമായും അന്യായമായും ഉള്ള നിരൂപണങ്ങള്‍ കേട്ടുകൊണ്ടിരിക്കാനുള്ള ശാന്തതയോ – പച്ച മലയാളത്തില്‍ പറഞ്ഞാല്‍ -കൊള്ളുകില്ലായ്‌മയോ നമുക്കുണ്ട്. അതിനെല്ലാം മാറ്റം വരുത്തേണ്ടതും മതത്തെപ്പറ്റിയുള്ള അറിവും മാതാഭിമാനവും ഉണ്ടാക്കേണ്ടതും നമ്മുടെ ധര്‍മ്മമാണ്. 1950ല്‍ തിരുവല്ല ഹിന്ദുമണ്ഡല മഹാ സമ്മേളനത്തില്‍ ചെയ്ത അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം എല്ലാ ഹിന്ദുക്കളെയും ഹിന്ദു മഹാ മണ്ഡലത്തിന് കീഴില്‍ അണി നിരക്കാന്‍ ആഹ്വാനം ചെയ്യുന്നു. അദ്ദേഹം തുടരുന്നു, ജാതിയില്ലാത്ത ഹിന്ദുക്കളെ സൃഷ്ടിക്കുക മാത്രമല്ല മണ്ഡലത്തിന്റെ ലക്ഷ്യം. ഹിന്ദുക്കള്‍ക്ക് പൗരുഷം ഉണ്ടാക്കുവാനും അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും മണ്ഡലത്തിന് ബാധ്യതയുണ്ട്.

മലയാള മാസം 1120ല്‍ തൃശൂരില്‍ കൂടിയ അഖില കേരള സാമുദായിക സംഘടനാ സമ്മേളനത്തില്‍ മത സംഘടനയുടെ ആവശ്യത്തെക്കുറിച്ച് മന്നം പറയുന്നു: ഒരു മതത്തെയോ ആചാര്യനെയോ അടിസ്ഥാനമാക്കിയുള്ള സംഘടനകള്‍ മാത്രമേ നിലനി
ല്‍ക്കുകയുള്ളൂ. ഹിന്ദു സമൂഹത്തില്‍ പെട്ടവര്‍ വിവിധ ജാതികളായി പിരിഞ്ഞ് അന്യോന്യ മത്സരത്തിലും ഉച്ചനീചത്വത്തിലുമാണ് ഇന്നും ജീവിക്കുന്നത്. അവര്‍ ഒന്നാകാനുള്ള വിഷമങ്ങളും പ്രതിബന്ധങ്ങളും അനവധിയാണെങ്കിലും മതാദര്‍ശ പ്രകാരം അവര്‍ ഒരു ലക്ഷ്യത്തിലെത്താന്‍ ആഗ്രഹിക്കുന്നവരാണ്. മന്നത്തിന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ (പേജ്, 494 -495 ) അദ്ദേഹം ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഈ ഭാഗം വായിക്കുമ്പോള്‍, ഒരു സനാതന ഹിന്ദു അടിസ്ഥാനപരമായി ഹിന്ദു മതത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ടതെന്തെന്ന് വ്യക്തമായ ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നതായി മനസ്സിലാക്കാം. ലോകത്തില്‍ പല മതങ്ങളുണ്ടെങ്കിലും അങ്ങേയറ്റംവരെ ഉത്തരം മുട്ടാതെ നില്‍ക്കുന്നത് സനാതന ധര്‍മ്മം മാത്രമേ ഉള്ളു എന്ന് പക്ഷപാത ബുദ്ധിയില്ലാത്ത ഇതര മതസ്ഥരും സമ്മതിക്കും. ചിന്തകര്‍ക്ക് സമാധാനം നല്‍കുന്ന വേദാന്തം സനാതന ധര്‍മ്മത്തിന്റെ തായ്‌വേരാണ്. അതില്‍ അടങ്ങാത്ത ഒരു കാര്യവും ഈശ്വരപരമായി ഉണ്ടായിരിക്കില്ല. ഈ പരമാര്‍ത്ഥം അമേരിക്കയിലും യൂറോപ്പിലും ഉള്ള ചിന്തകന്മാരും സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്.

Tags: nssRSSMannath Padmanabhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.