യുവ അഭിഭാഷകയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ജില്ലയിലെ യുവ അഭിഭാഷകനാണ് പിടിലായത്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് സൂചന. കുമ്പള ബത്തേരിയിലെ സി. രഞ്ജിതയെയായിരുന്നു (30) കഴിഞ്ഞ ചൊവ്വാഴ്ച തന്റെ ഓഫീസ് മുറിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.
തുടർന്നുള്ള അന്വേഷണത്തിൽ യുവതിയുടെ മൊബൈലിൽ നിന്ന് ലഭിച്ച ചില വിവരങ്ങളാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ കാരണമായത്. യുവതി ആത്മഹത്യ ചെയ്തതിന് ശേഷം ഇയാൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. കൂടാതെ സുഹൃത്തിന്റെ മൃതദേഹം കാണാൻ പോലും ഇയാൾ വന്നിരുന്നില്ല.
സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റുമായിരുന്നു രഞ്ജിത.
















