Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ എഴുന്നൂറിലധികം എല്‍ പി സ്‌കൂളുകളില്‍ ഹിന്ദി അധ്യാപകരില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 12:17 pm IST
in Kerala

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ പറയുന്നത് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പഠിപ്പിക്കണമെന്നാണ്. എന്നാല്‍ കേരളത്തില്‍ എഴുന്നൂറിലധികം ലോവര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ ഹിന്ദി അധ്യാപകരില്ല. കരാറടിസ്ഥാനത്തില്‍ നിയമിച്ച നാമമാത്രമായ അധ്യാപകരാണ് ഇപ്പോള്‍ എല്‍പി വിഭാഗത്തില്‍ അഞ്ചാം ക്‌ളാസില്‍ ഹിന്ദി പഠിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും പാര്‍ട്ട് ടൈം ഹിന്ദി അധ്യാപകര്‍ മറ്റു വിഷയങ്ങളും പഠിപ്പിക്കാന്‍ നിയോഗിക്കപ്പെടുന്നു. എല്‍ പി സ്‌കൂളുകളില്‍ ഹിന്ദി ഭാഷാ അധ്യാപകരുടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള വ്യവസ്ഥയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഹിന്ദി പഠനം
ലോവര്‍ പ്രൈമറി ക്ലാസ്സുകളില്‍ മുതല്‍ ആരംഭിച്ചാല്‍ മാത്രമെ ഹിന്ദി പഠനം മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളു.

നിര്‍ദിഷ്ട യോഗ്യതകളോടെ ജോലിയില്‍ പ്രവേശിച്ച് സര്‍വ്വീസില്‍ തുടരുന്ന അധ്യാപകര്‍ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ ടെറ്റ്) നേടണമെന്ന നിബന്ധനയും ഹിന്ദി അധ്യാപകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. 2012-2013 വര്‍ഷത്തിലാണ് അധ്യാപക യോഗ്യതാ പരീക്ഷ പ്രാബല്യത്തില്‍ വരുന്നത്. അതിനു മുമ്പ് ജോലിയില്‍ പ്രവേശിച്ച ഭാഷാധ്യാപകരെയെങ്കിലും യോഗ്യതാ പരീക്ഷയില്‍ നിന്നൊഴിവാക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നു.

യുഎസ്എസ് പരീക്ഷയില്‍ ഹിന്ദി ഭാഷയില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക, ഹിന്ദിയുടെ പിരീയഡുകള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഹിന്ദി അധ്യാപക് മഞ്ച് (എച്ച്എഎം) സമര രംഗത്താണ്. ഹൈസ്‌കൂള്‍ അറ്റാച്ച്ഡ് യുപി വിദ്യാലയങ്ങളിലെ ഹിന്ദി അധ്യാപകരുടെ പിരീയഡുകള്‍ 1:20 എന്ന അനുപാതത്തില്‍ പുനഃക്രമീകരിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40 ആയി കുറയ്‌ക്കുക, സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഹിന്ദി പഠിക്കാന്‍ അവസരമൊരുക തുടങ്ങിയ ആവശ്യങ്ങളും എച്ച്എഎം ഉന്നയിക്കുന്നു. സമയബന്ധിതമായി ഹിന്ദി അധ്യാപകര്‍ക്ക് പ്രമോഷന്‍ സാധ്യമാക്കണമെന്നും കാലഘട്ടത്തിന് ആവശ്യമായ ഭേദഗതികള്‍ വരുത്തി കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കണമെന്നും ഹിന്ദി അധ്യാപക് മഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഹിന്ദി അധ്യാപക് മഞ്ച് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ 14 ജില്ലകളില്‍ നിന്നുമുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഹിന്ദി അദ്ധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമാരായ അബ്ദുള്‍ അസീസ്, കെ.എസ്. അഭിലാഷ്, സംസ്ഥാന പ്രസിഡന്റ് വി. ജോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ശിഹാബ് വേദവ്യാസ, സംസ്ഥാന ട്രഷറര്‍ വിനോദ് കുരുവമ്പലം, ആക്ടിങ് സെക്രട്ടറി കെ. ഷൈനി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി. അജികുമാര്‍ കെ. രാമകൃഷ്ണന്‍, ഡോ. ഗോവിന്ദരാജ്, കെ. സുനില്‍കുമാര്‍, കുമാരി ബിന്ദുഷ, തിരുവനന്തപുരം ജില്ല പ്രസിഡന്റ് എന്‍.സി. ലേഖ തുടങ്ങിയവര്‍ മാര്‍ച്ചിനും ധര്‍ണയ്‌ക്കും നേതൃത്വം നല്‍കി.

Tags: Hindi teachersLP schools in Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.