ചെന്നൈ: കരൂരിലെ രാഷ്‌ട്രീയ റാലിക്കിടെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകള്‍. ഈ ദുഷ്‌കരമായ സമയത്ത് അവര്‍ക്ക് കരുത്ത് നേരുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ തമിഴഗ വെട്രി കഴകം (ടിവികെ) നേതാവ് നടന്‍ വിജയ് പങ്കെടുത്ത റാലിയിലെ തിരക്കില്‍ പെട്ട് 34 പേരാണ് മരിച്ചത്. 46 പേര്‍ക്ക് പരിക്കേറ്റു.
















