Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഐ ലവ് മുഹമ്മദ് കലാപം’ : യോഗി വേട്ട തുടങ്ങി;മുസ്ലിം മതപണ്ഡിതന്‍ തൗഖീര്‍ റാസയെ അറസ്റ്റ് ചെയ്ത് ജയിലലയച്ചു

ഉത്തര്‍പ്രദേശിലെ ബരേലിയില്‍ വെള്ളിയാഴ്ച പള്ളിപ്രാര്‍ത്ഥനയ്‌ക്ക് ശേഷം 'ഐ ലവ് മുഹമ്മദ്' എന്ന മുദ്രാവാക്യം മുഴക്കി കലാപം നടത്തിയതിന്റെ പേരില്‍ മതപണ്ഡിതന്‍ തൗഖീര്‍ റാസ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലയച്ച് യോഗി ആദിത്യനാഥ്. ഇതിഹാദ് ഇ മിലറ്റ് എന്ന സംഘടനയുടെ നേതാവ് കൂടിയാണ് തൗഖീര്‍ റാസ ഖാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 06:45 pm IST
inIndia
അക്രമം നടത്തിയതിന് യോഗി അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ച പണ്ഡിതന്‍ തൗഖീര്‍ റാസ ഖാന്‍ (വലത്ത്)

അക്രമം നടത്തിയതിന് യോഗി അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ച പണ്ഡിതന്‍ തൗഖീര്‍ റാസ ഖാന്‍ (വലത്ത്)

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബരേലിയില്‍ വെള്ളിയാഴ്ച പള്ളിപ്രാര്‍ത്ഥനയ്‌ക്ക് ശേഷം ‘ഐ ലവ് മുഹമ്മദ്’ എന്ന മുദ്രാവാക്യം മുഴക്കി കലാപം നടത്തിയതിന്റെ പേരില്‍ മതപണ്ഡിതന്‍ തൗഖീര്‍ റാസ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലയച്ച് യോഗി ആദിത്യനാഥ്. ഇതിഹാദ് ഇ മിലറ്റ് എന്ന സംഘടനയുടെ നേതാവ് കൂടിയാണ് തൗഖീര്‍ റാസ ഖാന്‍.

‘ഐ ലവ് മുഹമ്മദ്’ (ഞാന്‍ മുഹമ്മദിനെ സ്നേഹിക്കുന്നു) എന്ന പ്രചാരണപരിപാടിയുടെ ഭാഗമായി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തതിനാണ് തൗഖീര്‍ റാസ ഖാനെ അറസ്റ്റ് ചെയ്തത്. പൊലീസുകാരും പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസിന് നേരെ കല്ലേറും നടന്നു.

തൗഖീര്‍ റാസ ഖാന്‍ ഉള്‍പ്പെടെ ആകെ എട്ട് പേരെ കസ്റ്റഡിയില്‍ എടുത്ത ശേഷം ഇവരെ ജയിലില്‍ അയയ്‌ക്കുകയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് 10 കേസുകള്‍ എടുത്തിട്ടുണ്ട്. ഇതില്‍ ഏഴിലും തൗഖീര്‍ റാസ ഖാന്‍ പ്രതിയാണ്. അക്രമം നടത്തിയവരുടെ സ്വത്ത് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചനയിലുണ്ട്.

ബരേലിയിലെ കോട് വാലി പ്രദേശത്തെ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് ഐ ലവ് മുഹമ്മദ് പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി പ്രകടനം നടത്തുകയും പിന്നീട് അക്രമത്തിലേക്ക് തിരിയുകയും ചെയ്തത്. പ്രകടനം നടത്താന്‍ ഇവര്‍ നേരത്തെ ആസൂത്രണം ചെയ്തിരുന്നെങ്കിലും യുപി സര്‍ക്കാര്‍ അവസാന നിമിഷം ഈ പ്രകടനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിന് കാരണം ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ ഐ ലവ് മുഹമ്മദ് പ്രകടനങ്ങള്‍ നടന്നതാണ്. ആസൂത്രിതമായ വര്‍ഗ്ഗീയ കലാപശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഐ ലവ് മുഹമ്മദ് പ്രകടനങ്ങള്‍ എന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് യോഗി സര്‍ക്കാര്‍ അവസാന നിമിഷം ഈ പ്രകടനത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ നിയമം ലംഘിച്ച് പ്രകടനക്കാര്‍ കലാപത്തിലേക്ക് തിരിയുകയായിരുന്നു.

മറ്റ് 39 പേരെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കലാപകാരികളില്‍ നിന്നും തോക്ക്, പെട്രോള്‍ ബോംബ്, ബാറ്റണ്‍ എന്നിവ കണ്ടെടുത്തു. ബാക്കിയുള്ള നിരവധി പേര്‍ക്കെതിരെ നിയമനടപടികള്‍ മുന്നോട്ട് പോകുകയാണ്. മൗലാന തൗഖീര്‍ റാസ ഖാന്‍, സലീമിന്റെ മകന്‍ സര്‍ഫറസ്, സറിഫുദ്ദീന്റെ മകന്‍ മനിഫുദ്ദീന്‍, നസീം അഹമ്മദിന്റെ മകന്‍ അസീം അഹമ്മദ്, മുഹമ്മദ് അഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷറീഫ്, മുഹമ്മദ് ജായെദിന്റെ മകന്‍ മുഹമ്മദ് അമിര്‍, രാജുവിന്റെ മകന്‍ റിഹാന്‍, ഷമീമിന്റെ മകന്‍ മുഹമ്മദ് സര്‍ഫറസ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.കുറ്റവാളികളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ ദിവസം കാണ്‍പൂര്‍, ലഖ്നൗ, കാശിപൂര്‍, മഹാരാജ് ഗഞ്ച് തുടങ്ങിയ ഇടങ്ങളില്‍ ഐ ലവ് മുഹമ്മദ് പ്രകടനങ്ങള്‍ നടന്നിരുന്നു.

 

Tags: upUttar PradeshYogi AdityanathTauqeer Raza KhanBareilly riotI Love Mohammed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.