Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കലാപം നടക്കുന്ന ലഡാക്കിലെ ലേയില്‍ മുസ്ലിങ്ങളും ഇസ്ലാമിക സംഘടനകളും ഇല്ലെന്ന് പ്രചാരണം; കലാപം ഹിന്ദുസംഘടനകളുടേതെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം

ജമ്മു കശ്മീരിനെ വിഭജിച്ച് ഉണ്ടാക്കിയ കേന്ദ്ര ഭരണ പ്രദേശമാണ് ലഡാക്ക്. ഈ ലഡാക്കിന് സ്വതന്ത്ര സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ലഡാക്കിന്റെ ഭാഗമായ ലേയില്‍ ആണ് ഇപ്പോള്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഈ സമരം ആരംഭിച്ചത് അവിടുത്തെ ബുദ്ധമതനേതാവായ സോനം വാങ്ചുകിന്റെ നിരാഹാര സമരത്തോടെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 06:42 pm IST
inIndia
സോനം വാങ്ചുക് (ഇടത്ത്) ബിജെപി ഓഫീസ് കത്തിയ നിലയില്‍ (വലത്ത്)

സോനം വാങ്ചുക് (ഇടത്ത്) ബിജെപി ഓഫീസ് കത്തിയ നിലയില്‍ (വലത്ത്)

ലഡാക്ക് : ജമ്മു കശ്മീരിനെ വിഭജിച്ച് ഉണ്ടാക്കിയ കേന്ദ്ര ഭരണ പ്രദേശമാണ് ലഡാക്ക്. ഈ ലഡാക്കിന് സ്വതന്ത്ര സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ലഡാക്കിന്റെ ഭാഗമായ ലേയില്‍ ആണ് ഇപ്പോള്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഈ സമരം ആരംഭിച്ചത് അവിടുത്തെ ബുദ്ധമതനേതാവായ സോനം വാങ്ചുകിന്റെ നിരാഹാര സമരത്തോടെയാണ്.

ലഡാക്കിലെ സമരനേതാവായ സോനം വാങ്ചുക് ബുദ്ധമതക്കാരനാണ്. സംസ്ഥാന പദവി എന്ന ആവശ്യമുയര്‍ത്തി സോനം വാങ്ചുക് ലേയില്‍ നിരാഹാരസമരം ആരംഭിച്ചപ്പോള്‍ അന്തരീക്ഷം സമാധാനപരമായിരുന്നു. പക്ഷെ പൊടുന്നനെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. എവിടെയൊക്കെയോ മറഞ്ഞിരുന്നവര്‍ പുറത്തുചാടി പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. ഒരു നിഷ്കളങ്കസമരത്തിന്റെ മുഖംമൂടിയുണ്ടെങ്കിലും ഇത് അത്രയ്‌ക്ക് നിഷ്കളങ്കമായ സമരമായി കണക്കാക്കാനാവില്ല.

ചില വിദ്യാര്‍ത്ഥിസംഘടനകളും യുവാക്കളുടെ സംഘടനകളും ചേര്‍ന്ന് ഇവിടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. നിരാഹാരസമരത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ തലചുറ്റിവീണതിനെ തുടര്‍ന്നായിരുന്നു ഈ ഹര്‍ത്താല്‍ പ്രഖ്യാപനം. ഇത് കലാപത്തിനുള്ള അജണ്ടയായിരുന്നു എന്ന് കരുതപ്പെടുന്നു. “നിരാഹാരസമരം നടത്തിയ ഒരു പ്രായമായ സ്ത്രീയും പ്രായമുള്ള ഒരു പുരുഷനും തലചുറ്റിവീണു. അതാണ് കലാപത്തിന് കാരണമായത്. “-കലാപം ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് സെറിങ്ങ് ന്യാംഗല്‍ നല്‍കുന്ന വിശദീകരണം ഇതാണ്. ഇതുവരെ സമരത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ അക്രമാസക്ത സമരത്തിന് പിന്നില്‍ അവിടുത്തെ ഇസ്ലാമിക സംഘടനകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.കാര്‍ഗില്‍ പ്രദേശത്തുനിന്നുള്ള പിഡിപി പ്രവ‍ര്‍ത്തകരും സമരത്തില്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് ചില എന്‍ജിഒകളും മതപരിവര്‍ത്തന സംഘടനകളും സമരത്തിന് പിന്നില്‍ ഉള്ളതായി പറയുന്നു. എന്നാല്‍ ഇവിടെ കലാപം നടത്തിയത് ഹിന്ദുക്കളാണ് എന്ന രീതിയില്‍ പൊതുവേ വിദേശമാധ്യമങ്ങളും എന്‍ജിഒകളും ശക്തമായ പ്രചാരണം നടത്തുന്നു.

പക്ഷെ സത്യം മറ്റൊന്നാണ്. ലേയില്‍ പൊതുവേ ഭൂരിപക്ഷം ബുദ്ധമതക്കാരാണ്. പിന്നെ ഹിന്ദുസമുദായക്കാരും ഉണ്ട്. പക്ഷെ ഇവിടെ ഇസ്ലാം മതക്കാരും നല്ലൊരു ശതമാനം ഉണ്ട്.കലാപ നടക്കുന്ന ലേയില്‍ മുസ്ലിങ്ങള്‍ ഇല്ലെന്ന രീതിയില്‍ പല വാര്‍ത്താമാധ്യമങ്ങളും വിദേശമാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് തെറ്റാണ്. 2025 ആഗസ്തിലെ കണക്ക് പ്രകാരം ലേയില്‍ 13.78 ശതമാനം പേര്‍ മുസ്ലിങ്ങളാണ്. പിന്നെ ക്രിസ്ത്യന്‍ സമൂഹവും ഉണ്ട്. കല്ലെറിയുന്ന സമരരീതി ഇവിടുത്തെ ഇസ്ലാമിക യുവസംഘടനകളുടെ പൊതുരീതിയാണ്.

ആരാണ് സമരക്കാരനായ സോനം വാങ്ചുക്?

എന്തായാലും സമരത്തിന് നേതൃത്വം നല്‍കിയ ബുദ്ധമതക്കാരനായ സോനം വാങ്ചുക് സമാധാനത്തിന്റെ പാതയാണ് ആഗ്രഹിച്ചത്. കോണ്‍ഗ്രസുകാരനല്ലെങ്കിലും സോനം വാങ്ചുക് കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. ചൈനയുമായി ഏറെക്കാലമായി നല്ല അടുപ്പും പുലര്‍ത്തുന്ന വ്യക്തിയാണ്. ഇയാള്‍ക്ക് മറ്റ് ഗൂഢ അജണ്ടകള്‍ ഉണ്ടോ എന്നതും സംശയിക്കപ്പെടുന്നു. പല സംഘടനകളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെങ്കിലും സോനം വാങ്ചുകിന്റെ പ്രധാനസംഘടനയുടെ പേര് സ്റ്റുഡന്‍റ്സ് എഡ്യുക്കേഷണല്‍ ആന്‍റ് കള്‍ച്ചറല്‍ മൂവ് മെന്‍റ് ഓഫ് ലഡാക് (എസ്ഇസിഎംഒഎല്‍) ആണ്. പക്ഷെ എവിടെ നിന്നോ ഉള്ള ഗൂഢ അജണ്ടയുടെ ഭാഗമായി സമരത്തിനുള്ളില്‍ കലാപകാരികള്‍ നുഴഞ്ഞു കയറുകയായിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ ുടന്‍ സോനം വാങ്ചുക് തന്റെ നിരാഹാരം പിന്‍വലിച്ചു. “എല്ലാവരോടും സമരത്തില്‍ നിന്നും പിന്മാറാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. അക്രമസമരം നമ്മുടെ ലക്ഷ്യത്തെ നശിപ്പിക്കുകയേ ഉള്ളൂ. ഇത് സാഹചര്യത്തെ കൂടുതല്‍ വഷളാക്കും. ലഡാക്കിലോ രാജ്യത്തോ അസ്ഥിരത ഞാന്‍ ആഗ്രഹിക്കുന്നില്ല. “- നിരാഹാരസമരം പിന്‍വലിച്ചതിന് ശേഷം സോനം വാങ്ചുക് പറഞ്ഞ വാക്കുകളാണിത്. ഇതില്‍ നിന്നു തന്നെ അവിടെ കല്ലേറ് നടത്തിയതും ബിജെപി ഓഫീസ് കത്തിച്ചതും പൊലീസ് വാന്‍ കത്തിച്ചതും ആരാണെന്ന് വ്യക്തമാണല്ലോ?

വോട്ട് ചോരിയുടെ പേരില്‍ രാജ്യത്തെ യുവാക്കളെ തെരുവിലിറക്കാന്‍ ആഗ്രഹിക്കുന്ന രാഹുല്‍ ഗാന്ധിയും രാജ്യം കത്തിക്കാനാണോ ആഗ്രഹിക്കുന്നത് എന്ന് സംശയിക്കപ്പെടുന്നു. ഇരുട്ടിന്റെ മറവില്‍ അക്രമത്തിന് ഇസ്ലാമിക തീവ്രവാദസംഘടനകലും ഖലിസ്ഥാനികളും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശികളും വരുമെന്നുറപ്പാണ്. പക്ഷെ കേന്ദ്രസേനയ്‌ക്കും ഇന്‍റലിജന്‍സിനും ഇത് വ്യക്തമായി അറിയാമെന്നതിനാല്‍ അവരെ തളയ്‌ക്കുമെന്നുറപ്പാണ്.

ലഡാക്കിലെ സമരക്കാരുടെ ആവശ്യമെന്ത്?
ലഡാക്കില്‍ 90 ശതമാനവും പട്ടികവര്‍ഗ്ഗവിഭാഗമാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരിനെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിക്കുകയായിരുന്നു. ഇതിനെ രണ്ടെനെയും കേന്ദ്രഭരണപ്രദേശമാക്കി. എന്നാല്‍ ഭരണഘടനയിലെ ആറാം ഷെഡ്യൂള്‍ പ്രകാരം ലഡാക്കിന് സ്വതന്ത്രസംസ്ഥാനപദവി നല്‍കാനാണ് സമരത്തിന് നേതൃത്വം നല‍്കുന്ന സോനം വാങ് ചുകിന്റെ ആവശ്യം. ഇതോടെ സ്വയംഭരണാധികാരവും കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യവും ല‍ഡാക്കിന് കിട്ടുമെന്നതാണ് സമരക്കാരുടെ വാദം. ഒക്ടോബര്‍ ആറിന് കേന്ദ്രസര്‍ക്കാരും സമരക്കാരും തമ്മില്‍ ചര്‍ച്ച വെച്ചിരുന്നതാണ്. അതിന് മുന്‍പേ സമരം കലാപമാക്കി മാറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്. ഇതില്‍ മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുടെ കരങ്ങളും സംശയിക്കപ്പെടുന്നു. ലേയ്‌ക്ക് തൊട്ടടുത്ത് കിടക്കുന്ന കാര്‍ഗില്‍ പ്രദേശത്ത് പിഡിപിക്കാര്‍ക്ക് സ്വാധീനമുള്ള ഫ്രദേശമാണ്. ഇവിടെ നിന്നുള്ളവര്‍ സമരക്കാരുടെ രൂപത്തില്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags: LadakhStone peltinglehSonam wangchukBuddhistsBJP office on fireviolence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

India

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.