Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞങ്ങൾ ചതിക്കുമെന്ന് മോഹൻലാൽ പറയില്ല, അങ്ങനെയൊരു വീട്ടുകാരല്ല ഞങ്ങൾ: മല്ലിക സുകുമാരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 08:28 am IST
in Entertainment

എമ്പുരാൻ വിവാദങ്ങളുടെ പേരിൽ മകൻ പൃഥ്വിരാജിനെ ഇപ്പോഴും വിമർശിക്കുന്നവർക്കെതിരെ അമ്മയായ നടി മല്ലിക സുകുമാരൻ. വിവാദങ്ങൾക്ക് പിന്നിൽ ആരോ ഉണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. സെെന സൗത്ത് പ്ലസുമായുള്ശ അഭിമുഖത്തിലാണ് പരാമർശം. മോനെ ആവശ്യമില്ലാതെ തെറ്റിദ്ധരിച്ചതിന് പിന്നിൽ ആരോ ഉണ്ടെന്ന് നൂറ് ശതമാനം ഉറപ്പാണ്. അങ്ങനെയൊരു വീട്ടുകാരല്ല ഞങ്ങളെന്ന് കൂലിയെഴുത്തുകാർ അല്ലാത്തവർക്ക് അറിയാം. പൃഥ്വിരാജിനെ നുണ പറയാനൊന്നും കിട്ടില്ല.

 

എന്തറിഞ്ഞിട്ടാണ് അവനെ കുറ്റപ്പെടുത്തുന്നത്. ഈയടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ മോഹൻലാലിനെ ചതിച്ചു എന്ന പോസ്റ്റ് കണ്ടു. മോഹൻലാൽ ഞങ്ങൾ ചതിക്കുമെന്ന് പറയില്ല. ‍ഞാനെഴുതി വെച്ച് തരാം. രാജു പ്രതികരിക്കാറില്ല. പറയുന്നത് സത്യമാണെന്ന് ഇന്നല്ലെങ്കിൽ നാളെ ബോധ്യപ്പെടുമെന്ന് അവനറിയാം. പിന്നെയും ഞാനാണ് സങ്കടം വരുമ്പോൾ അമ്മയെന്ന നിലയിൽ എന്തെങ്കിലും പറയുന്നത്. ആവശ്യമുള്ളപ്പോൾ മാത്രം പ്രതികരിക്കുകയെന്ന രീതി നല്ലതാണ്.

 

പക്ഷെ പെണ്ണുങ്ങൾക്ക് അത്രയങ്ങ് പിടിച്ച് നിൽക്കാൻ പറ്റില്ല. പ്രത്യേകിച്ച് എന്റെ രണ്ട് കുഞ്ഞുങ്ങളെ ഞാനങ്ങനെ വളർത്തിയതാണ്. അവർ പത്തിലും പന്ത്രണ്ടിലും പഠിക്കുമ്പോഴാണ് സുകുവേട്ടന്റെ മരണം. അവിടെ നിന്നും അവരെ എന്റെ ചിറകിനുള്ളിൽ ഒതുക്കി നിർത്തി വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കൊണ്ട് വന്നത് ആലോചിക്കുമ്പോൾ എന്തിനാണെന്റെ മകനെ ഇങ്ങനെ പറയുന്നതെന്ന് തോന്നും.

 

ഒറ്റയ്‌ക്ക് ഞാൻ പൊരുതി കൊണ്ട് വന്നതല്ലേ മക്കളെ. ഒരമ്മയെന്ന സ്നേഹത്തിൽ നിന്നാണ് ഞാൻ പ്രതികരിക്കുന്നത്. എത്രയോ ട്രോളുകൾ വരാറുണ്ട്. പലതും കണ്ട് ഞാൻ ചിരിക്കാറുണ്ട്. എന്നെ പറ്റി തന്നെ ട്രോളുണ്ട്. ചില ‌ട്രോളുകളിൽ ഭാഷ മഹാമോശം ആണെങ്കിലും പ്രൊഫെെലിൽ കുഞ്ഞ് ചിരിക്കുന്നതും ഗുരുവായൂരപ്പനുമൊക്കെയായിരിക്കും. എന്നിട്ട് പറയുന്നത് തെറികളാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. നേരത്തെയും ശക്തമായ വിഷയത്തിൽ മല്ലിക സുകുമാരൻ പ്രതികരിച്ചതാണ്.

 

എമ്പുരാൻ എന്ന സിനിമയ്‌ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്‌മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്.എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്. പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും?

 

മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു..”ഞാൻ തിരക്കിൽ ആണ് അമ്മേ… ലാലേട്ടൻ വന്നിട്ടുണ്ട്.ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചർച്ച ചെയ്യണം” എന്നാണ് അവൻ പറഞ്ഞത്.ഇവർ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാൻ എന്ന സിനിമയിൽ ഇല്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല.തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല.

 

പിന്നെ എന്തിനാണ് ഇവരുടെ കൂടെ നിൽക്കുന്നവർ എന്ന് അവകാശപ്പെടുന്ന ചിലർ, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവർ കരുതുന്നുണ്ടാകും. അവർ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ.മോഹൻലാൽ അറിയാതെ സ്ക്രിപ്റ്റിൽ പലതും എഴുതി ചേർത്തു എന്നും മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങൾ ആണ് ഇവർ നടത്തുന്നത്.പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എന്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാൽ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്? എന്ന് നേരത്തെ മല്ലിക സുകുമാരൻ ചോദിച്ചിരുന്നു.

Tags: Mallika SukumaranLatest newsemburan movie@MohanlalPrithwi Raj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

India

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.