Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സംരക്ഷണ സംഗമത്തിന് തുടക്കം; പതിനായിരങ്ങൾ ഒഴുകിയെത്തി, സെമിനാറുകൾ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 04:06 pm IST
inKerala

പന്തളം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമത്തിന് പന്തളത്ത് തുടക്കമായി. സംസ്ഥാനത്തിന് അകത്ത് നിന്നും പു റത്തു നിന്നുമായി ആയിരക്കണക്കിന് ഭക്തർ രാവിലെ മുതൽ തന്നെ പന്തളം നാനാക് കണ്‍വെന്‍ഷന്‍ സെന്ററിലെത്തി. രാവിലെ പത്ത് മണിക്ക് ശരണ മന്ത്രങ്ങളാൽ നിറഞ്ഞ സദസിന്റെ അകമ്പടിയിൽ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

രാവിലെ മൂന്ന് സെഷനുകളിലായി നടന്ന സെമിനാറുകൾ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശബരിമല കര്‍മസമിതി ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ ദര്‍ശനരേഖ അവതരിപ്പിച്ചു. ‘ശബരിമലയുടെ വിശ്വാസം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ശബരിമല അയ്യപ്പസേവാസമാജം സ്ഥാപക സെക്രട്ടറി സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തി. ‘ശബരിമലയുടെ വികസനം’ എന്നവിഷയത്തിലാണ് രണ്ടാമത്തെ സെമിനാര്‍. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി. രാമന്‍നായര്‍ വിഷയാവതരണം നടത്തി. ‘ശബരിമല സംരക്ഷണം’ എന്ന വിഷയത്തില്‍ നടക്കുന്ന മൂന്നാമത്തെ സെമിനാറില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ വിഷയാവതരണം നടത്തി.

150 ലധികം സാമുദായിക സംഘടനകളുടെ ഭാരവാഹികൾ, 60 ലധികം സന്യാസി ശ്രേഷ്ഠന്മാർ, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികൾ, വിവിധ സംസ്ഥാനങ്ങളിലെ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ പ്രതിനിധികൾ , അയ്യപ്പഭക്തസംഘടനകളുടെ പ്രതിനിധികൾ, ക്ഷേത്ര ഭാരവാഹികൾ, ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ടവർ, തന്ത്രി, രാജ പ്രതിനിധി, പേട്ട സംഘങ്ങളുടെ പെരിയോന്മാർ, തിരുവാഭരണ സംഘം, മലയരയ സമാജത്തിന്റെ പ്രതിനിധികൾ തുടങ്ങിയവർ സം​ഗമത്തിന്റെ ഭാ​ഗമായി. വിശാല ഹിന്ദു സം​ഗമത്തിനാണ് യഥാർത്ഥത്തിൽ അയ്യന്റെ പന്തളം സാക്ഷിയാകുന്നത്.

വൈകിട്ട് മൂന്നിന് കുളനട പഞ്ചായത്തിലെ കൈപ്പുഴയിലുള്ള ശ്രീവത്സം മൈതാനത്ത് സമ്മേളനം ബിജെപി തമിഴ്നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ക. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്റ് പിഎന്‍. നാരായണ വര്‍മ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി ആമുഖ പ്രസംഗം നടത്തും. സ്വാമി ശാന്താനന്ദ മഹര്‍ഷി, തേജസ്വി സൂര്യ എംപി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ശബരിമല സംരക്ഷണ സംഗമം ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ്, കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

Tags: Saranam mantrasVazhoor TheerthapadashramamSeminarDevoteesSabarimala Karma SamithiPandalamSabarimala Protection ConferenceNanak Convention Center
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Spiritual

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.