ചെന്നൈ: കടലെടുത്ത് പോയ തമിഴ്‌നാട്ടിലെ പുംപുഹാര്‍ നഗരത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പുറത്തുകൊണ്ട് വരാനായി പുംപൂഹാറില്‍ സമുദ്ര പര്യവേക്ഷണം ആരംഭിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാട് സംസ്ഥാന പുരാവസ്തു വകുപ്പ് ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുമായി സഹകരിച്ചാണ് പര്യവേക്ഷണം ആരംഭിച്ചത്. 1991ലാണ് പുംപുഹാറില്‍ ഇതിനുമുമ്പ് അണ്ടര്‍ സീ സര്‍വേ നടത്തിയത്. പുരാവസ്തു ഗവേഷകന്‍ കെ. രാജന്റെ നേതൃത്വത്തിലുള്ള പര്യവേക്ഷണസംഘത്തില്‍ പുരാവസ്തുശാസ്ത്രം, സമുദ്രപഠനം എന്നീ മേഖലകളിലെ സാങ്കേതിക വിദഗ്ധരും പ്രവര്‍ത്തിക്കുന്നുണ്ട്. സൈഡ് സ്‌കാന്‍ സോണര്‍, എക്കോ സൗണ്ടറുകള്‍, അണ്ടര്‍ വാട്ടര്‍ റിമോര്‍ട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍സ് സബ് ബോട്ടെ പ്രോഫൈലുകള്‍ തുടങ്ങിയ നൂതന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പര്യവേക്ഷണം നടത്തുന്നത്.
















