തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടംഅനുകൂലികളെന്ന ആക്‌ഷേപം ഉയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു. ഇക്കാര്യം ദേശീയ ചെയര്‍മാന്‍ മനു ജെയിന്‍ സംസ്ഥാന നേതാക്കളെ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ കൈകാര്യം ചെയ്തിരുന്നത് കമ്മിറ്റിയാണ് ഇല്ലാതായത്.
12 പേരടങ്ങിയതായിരുന്നു സോഷ്യല്‍ മീഡിയ കമ്മിറ്റി. രാഹുല്‍ അനുകൂല പോസ്റ്റുകള്‍ ഇടുക മാത്രമല്ല, വി.ഡി. സതീശനെതിരായ സൈബര്‍ ആക്രമണത്തിനു പിന്നിലും ഈ കമ്മിറ്റിയില്‍ പെട്ടവര്‍ തന്നെയാണെന്ന് ആക്‌ഷേപമുയര്‍ന്നിരുന്നു.
സതീശന്‍ പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്നാണ് അറിയുന്നത്.
















