പാലക്കാട്: ശ്രുതിമോളെ (30) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലകൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് എസ് സി കോർഡിനേറ്റർയിലെ കൂറ്റനാട് പിലാക്കാട്ടിരിയിലുള്ള സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ ബോധരഹിതയായി കാണപ്പെട്ട ശ്രുതിമോളെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് ചാലിശ്ശേരി പോലീസ് പരിശോധിച്ചുവരികയാണ്. കൂറ്റനാട് പൂവക്കൂട്ടത്തില്‍ വീട്ടില്‍ താമസിക്കുന്ന ശ്രുതിമോളെ കിടപ്പ് മുറിയില്‍ അവശനിലയില്‍ ആദ്യം കണ്ടെത്തുന്നത് ഭർത്താവ് സാജനാണ്.
















