ന്യൂദൽഹി : രാഹുൽ ഗാന്ധി വോട്ട് മോഷണം ആരോപിച്ച ആലന്ദിൽ 2023 ലെ തിരഞ്ഞെടുപ്പിൽ ജയിച്ചത് കോൺഗ്രസ് ആണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ . രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടുകൾ ഓൺലൈനായി നീക്കം ചെയ്യാൻ സാധിക്കില്ല. കർണാടകയിലെ ആലന്ദിലെ ക്രമക്കേട് കമ്മിഷൻ തന്നെ കണ്ടെത്തുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്നും കമ്മീഷൻ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ‘തെറ്റും അടിസ്ഥാനരഹിതവു’മാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. 2023-ല്‍, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ നീക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു എന്നും കമ്മിഷന്‍ പറഞ്ഞു. പൊതുജനങ്ങളില്‍ ആര്‍ക്കും ഓണ്‍ലൈനായി വോട്ടു നീക്കം ചെയ്യാനാകില്ലെന്നും കമ്മിഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
















