Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതാംബയ്‌ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിന് സിപിഎമ്മിന്റെ ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 11:56 am IST
in Kerala
തലക്കുളത്തൂരില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള നിലവിളക്ക് കൊളുത്തിയപ്പോള്‍

തലക്കുളത്തൂരില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള നിലവിളക്ക് കൊളുത്തിയപ്പോള്‍

കോഴിക്കോട്: ലൈഫ് പദ്ധതിയില്‍ വീട് നിഷേധിക്കപ്പെട്ട നിര്‍ധന കുടുംബത്തിന് സന്നദ്ധ സംഘടനകള്‍ വഴി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സിപിഎമ്മിന്റെ ശിക്ഷ. ഉദ്ഘാടന ചടങ്ങില്‍ ഭാരതാംബയുടെ ചിത്രത്തിന് മുമ്പില്‍ നിലവിളക്ക് കൊളുത്തിയെന്ന ‘കുറ്റത്തിന്’ കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീളയെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി. തരംതാഴ്‌ത്തിയതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എല്ലാം പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കണമെന്നും പ്രമീള ജന്മഭൂമിയോട് പറഞ്ഞു.

പ്രമീള പ്രതിനിധീകരിക്കുന്ന അണ്ടിക്കോട് വാര്‍ഡിലെ ബാബുരാജ്-ഷൈനി ദമ്പതികള്‍ക്കാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് സേവാഭാരതി വഴി വീട് നിര്‍മ്മിച്ച് നല്കിയത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഈ കുടുംബത്തിന് ഗ്രാമപഞ്ചായത്ത് ലൈഫ് ആനുകൂല്യം നിഷേധിക്കുകയായിരുന്നു. രണ്ട് പെണ്‍കുട്ടികളുള്ള കുടുംബം ഫ്‌ലക്‌സ് ഷീറ്റ് കൊണ്ട് മറച്ച ഒറ്റമുറി കൂരയിലായിരുന്നു താമസം. തിരുവനന്തപുരത്തെ വേലായുധന്‍-സരസ്വതി ഫൗണ്ടേഷന്‍, തലക്കുളത്തൂര്‍ സേവാഭാരതി എന്നീ സംഘടനകള്‍ ചേര്‍ന്നാണ് രണ്ട് കിടപ്പുമുറികളുള്ള വീട് പണിത് നല്കിയത്.

സപ്തംബര്‍ മൂന്നിന് നടന്ന ചടങ്ങില്‍ സിപിഎം നേതാവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രമീളയാണ് നിലവിളക്ക് കൊളുത്തിയത്. വിശിഷ്ടാതിഥികള്‍ക്ക് സ്‌നേഹോപഹാരം നല്കിയതും പ്രമീളയായിരുന്നു. രാജ്യസഭാ അംഗം സി. സദാനന്ദന്‍ മാസ്റ്ററാണ് താക്കോല്‍ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ക്ഷണിച്ചിരുന്നുവെന്ന് ഭവനനിര്‍മ്മാണ സമിതി ചെയര്‍മാന്‍ എം. സുനില്‍ പറഞ്ഞു. സിപിഎമ്മിന്റെയും സിപിഐയുടെയും പ്രതിനിധികള്‍ ചടങ്ങില്‍ വരാമെന്നേറ്റതാണ്. അടിയന്തര തിരക്കുകള്‍ കാരണം അവര്‍ എത്തില്ലെന്ന് അറിയിച്ചു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, എന്‍സിപി, ജനതാദള്‍ തുടങ്ങിയ സംഘടനകളുടെ പ്രാദേശിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുക്കാമെന്നേറ്റിരുന്ന കെ. സത്യന്‍ കെഎസ്ടിഎയുടെ ജില്ലാ നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാണ്.

രാഷ്‌ട്രീയ അയിത്തത്തിന്റെ പേരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേയെടുത്ത നടപടി ജനാധിപത്യ സമൂഹത്തിന് യോജിക്കുന്നതല്ലെന്ന് എം. സുനില്‍ പറഞ്ഞു. പാവപ്പെട്ട കുടുംബത്തിന് ഗ്രാമപഞ്ചായത്ത് വീട് നിഷേധിച്ചത് കൊണ്ടാണ് സന്നദ്ധ സംഘടനകള്‍ വീട് നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയത്. ഒരു ഗ്രാമം മുഴുവന്‍ പിന്തുണച്ച ഈ ഉദ്യമത്തെയാണ് സിപിഎം തള്ളിപ്പറഞ്ഞത്, അദ്ദേഹം പറഞ്ഞു.

Tags: CPM punishesPresident of Talakulathur Grama PanchayatKT Prameelalighting lamp in front of Bharatamba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.