Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉപരാഷ്‌ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ രാജേന്ദ്ര ആര്‍ലേക്കര്‍ കുടുംബസമേതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 10:42 am IST
in India

ന്യൂദൽഹി: ഭാരതത്തിന്റെ പതിനഞ്ചാമത് ഉപരാഷ്‌ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.  ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, മറ്റ് മന്ത്രിമാർ, എംപിമാർ എന്നിവർ പങ്കെടുത്തു. കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കുടുംബസമേതം ചടങ്ങിനെത്തി

മഹാരാഷ്‌ട്ര ഗവര്‍ണറായി സേവനമനുഷ്ഠിക്കവേയാണ് സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കെത്തുന്നത്. ലളിതവും സംശുദ്ധവുമായ രാഷ്‌ട്രീയ ജീവിതത്തിന് ഉടമയാണ് സി.പി. രാധാകൃഷ്ണന്‍. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 452 വോട്ടുനേടിയാണ് എൻഡിഎ സ്ഥാനാർഥിയായ സി.പി.രാധാകൃഷ്ണൻ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി ബി.സുദർശൻ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരിൽ 767 പേർ വോട്ടു രേഖപ്പെടുത്തിയിരുന്നു. റെക്കോർഡ് സംഖ്യയായ 98.2 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഇതിൽ 15 വോട്ടുകൾ അസാധുവായി.

എൻഡിഎയിലെ 427 എംപിമാരെ കൂടാതെ വൈഎസ്ആർസിപിയിലെ 11 എംപിമാരും രാധാകൃഷ്ണനെ പിന്തുണച്ചു. ഇതുകൂടാതെ പ്രതിപക്ഷത്തുനിന്ന് ചോർന്ന 14 വോട്ടും രാധാകൃഷ്ണന് അധികമായി ലഭിച്ചു. ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണന്‍ എന്ന സി.പി. രാധാകൃഷ്ണന്‍ 1957 മെയ് നാലിന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. അച്ഛന്‍ സി.കെ. പൊന്നുസ്വാമി. അമ്മ: ജാനകി. സ്‌കൂള്‍ പഠനത്തിനുശേഷം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടി. ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയത്. 1974ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന നിര്‍വാഹകസമിതി അംഗമായി. ബിജെപി രൂപീകരണത്തിനുശേഷം പാര്‍ട്ടിയുടെ വിവിധ ചുമതലകള്‍ വഹിച്ചു. 1996ല്‍ ബിജെപി സംസ്ഥാന സെക്രട്ടറിയായി.

കോയമ്പത്തൂരില്‍ നിന്ന് 1998ല്‍ ആദ്യമായി ലോക്സഭാംഗമായി. എഐഎഡിഎംകെയുമായുള്ള സഖ്യത്തില്‍ തമിഴ്നാട്ടില്‍ നിന്ന് ലോക്സഭയിലെത്തിയ ആദ്യ മൂന്നുപേരില്‍ ഒരാളായിരുന്നു രാധാകൃഷ്ണന്‍. 1999ല്‍ അദ്ദേഹം വീണ്ടും ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. എംപിയായിരിക്കെ ടെക്സ്റ്റൈല്‍സിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനായി. 1998 മുതല്‍ 2004 വരെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി കമ്മിറ്റിയിലും ധനകാര്യ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിച്ച പാര്‍ലമെന്റിന്റെ പ്രത്യേക കമ്മിറ്റിയിലും അംഗമായിരുന്നു. 2004ല്‍ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു. തായ് വാനിലേക്കുള്ള ആദ്യ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.

Tags: C.P RadhakrishnanRashtrapati bhavanOath ceremonyPresident Droupadi Murmu15th Vice President of IndiaSworn in
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപിക്ക് ക്ഷണം; പാർട്ടി എംഎൽഎമാർക്കൊപ്പം പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

India

ടിവികെ മേധാവി വിജയ് ഇന്ന് തമിഴ്‌നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും ; രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുക്കും

India

പുടിനു വേണ്ടി സംഘടിപ്പിച്ച വിരുന്ന് സൗഹാർദ്ദപരവും ഊഷ്മളവുമായിരുന്നെന്ന് ശശി തരൂർ ; വോട്ട് ചോരി നായകനും ഖാർഖെജിക്കും ഇനി ഹാലിളകും

പുതിയ വാര്‍ത്തകള്‍

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.