Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജിഎസ്ടി 2.0: ലളിതവും പൗര കേന്ദ്രീകൃതവുമായ പരോക്ഷ നികുതി സമ്പ്രദായത്തിലേക്ക്

സൗമ്യ കാന്തി ഘോഷ് by സൗമ്യ കാന്തി ഘോഷ്
Sep 11, 2025, 06:51 am IST
in Main Article

ജിഎസ്ടി കൗണ്‍സിലിന്റെ 56-ാമത് യോഗം നിലവിലെ നാല് തലങ്ങളിലുള്ള നികുതി നിരക്ക് ഘടനയെ പൗര സൗഹൃദ ‘ലളിത നികുതി’ സമ്പ്രദായത്തിലേക്ക് പരിവര്‍ത്തനം
ചെയ്ത് യുക്തിസഹമാക്കി – 18% സ്റ്റാന്‍ഡേര്‍ഡ് നിരക്കും 5% മെറിറ്റ് നിരക്കും അടങ്ങുന്ന രണ്ട് തലങ്ങളിലുള്ള നിരക്ക് ഘടനയാണ് പൊതുവെ ബാധകമാവുക. തെരഞ്ഞെടുക്കപ്പെട്ട ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും 40% പ്രത്യേക ഡീ-മെറിറ്റ് നിരക്ക് ബാധകമാകും. പുകയില ഉത്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്കുകളിലെ പരിഷ്‌കാരങ്ങള്‍ സപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.

നിരക്കുകള്‍ യുക്തിസഹമാക്കുന്നതിനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ ഉദ്യമങ്ങള്‍ സ്ഥായിയായ വരുമാന വര്‍ദ്ധനവിനൊപ്പം നികുതി സമ്പ്രദായത്തിലെ സങ്കീര്‍ണതകള്‍ ക്രമാനുഗതമായി കുറയ്‌ക്കുകയും ചെയ്യും. 2017 ന്റെ തുടക്കത്തില്‍ 14.4% ആയിരുന്ന ഇഫക്ടീവ് വെയ്റ്റഡ് ആവറേജ് ജിഎസ്ടി (അനുഭവവേദ്യമാകുന്ന ശരാശരി നികുതി നിരക്ക്) 2019 സെപ്തംബറോടെ 11.6% ആയി കുറഞ്ഞു. സ്ലാബ് ഏകീകരണവും അടിസ്ഥാന നിരക്ക് ബാധകമാകുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വിപുലീകരണവും ഉറപ്പാക്കുന്ന നിലവിലെ പരിഷ്‌കാരങ്ങളോടെ ഇത് ഏകദേശം 9.5% ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. 28% സ്ലാബ് നിര്‍ത്തലാക്കിയതാണ് ശ്രദ്ധേയം. സാധാരണ ചരക്കുകള്‍ 12% നിരക്കില്‍ താഴുകയും ആഡംബര വസ്തുക്കള്‍ക്കുള്ള നികുതി 40ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ഈ പുനഃക്രമീകരണം ഏകദേശം 48,000 കോടി രൂപയുടെ വരുമാന നഷ്ടത്തിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, ഉപഭോക്തൃ -ഉത്പാദക മൊത്ത മിച്ചം (ഉലമറ ംലശഴവ േഹീലൈ)െ, അനുവര്‍ത്തന പ്രോത്സാഹനങ്ങള്‍, ശക്തമായ ഉപഭോഗ പ്രവണതകള്‍ അടക്കമുള്ള വിശാലമായ സാമ്പത്തിക നേട്ടങ്ങള്‍ ഹ്രസ്വകാല വരുമാന ഇടിവ് നികത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ വരുമാനം കുറയുമെന്ന ആഖ്യാനം തെറ്റാണ്. 2018 ലും 2019 ലും ജിഎസ്ടി നിരക്കുകള്‍ യുക്തിസഹമാക്കിയതിന്റെ മുന്‍കാല ചരിത്രം ഇക്കാര്യം സാധൂകരിക്കുന്നു. തുടക്കത്തില്‍ വരുമാനം കുറഞ്ഞെങ്കിലും ഏതാനും മാസങ്ങള്‍ക്ക് ശേഷം ഗണ്യമായി ഉയരുന്ന പ്രവണതയ്‌ക്കാണ് സാക്ഷ്യം വഹിച്ചത്. അതിനാല്‍, വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്ന് അഭിപ്രായപ്പെടുന്ന വിമര്‍ശകര്‍ക്ക് മുന്‍കാല ഡാറ്റകള്‍ പരിശോധിക്കാവുന്നതാണ്.

2017 ല്‍ നടപ്പാക്കിയ ജിഎസ്ടിയിലേക്കുള്ള പരിവര്‍ത്തനം ഉള്‍പ്പെടെ, ഭാരതത്തിലെ നികുതി പരിഷ്‌കാരങ്ങളുടെ പരിണാമം സൂക്ഷ്മമായി മനസ്സിലാക്കുന്നത് ഗുണപ്രദമായിരിക്കും. വ്യത്യസ്ത നാഴികക്കല്ലുകളിലൂടെ കടന്നു പോകുന്ന ഏതെങ്കിലും ചരിത്രപരമായ പരിവര്‍ത്തനമായാലും, ഭൗതികമോ, സ്ഥാപനപരമോ, സാമ്പത്തികമോ ആയ നയരൂപീ
കരണത്തിലെ ഏതെങ്കിലും പരിവര്‍ത്തനമായാലും പരിണാമം, ലളിതവത്കരണം, സ്ഥിരത എന്നിവ കൈവരിക്കാനുള്ള സമയം അനിവാര്യമാണെന്നതാണ് വിശദീകരണം.

ഭാരതത്തിലെ നികുതി ഭേദഗതികളുടെ ചരിത്രവുമായി ബന്ധപ്പെട്ട അത്തരം വിമര്‍ശനങ്ങളെല്ലാം നമുക്ക് പഠനവിധേയമാക്കാവുന്നതാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനം പങ്കിടലിനെ സംബന്ധിച്ചിടത്തോളം ഭേദഗതികളുടെ ഒരു നീണ്ട ചരിത്രമുണ്ട്. 2000-ലെ ഭരണഘടന (എണ്‍പതാം ഭേദഗതി) നിയമം, സംസ്ഥാനങ്ങളുമായി പങ്കിടാവുന്ന കേന്ദ്ര നികുതികള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് സുപ്രധാന മാറ്റം അവതരിപ്പിച്ചു. ഈ ഭേദഗതിക്ക് മുമ്പ്, ആദായനികുതി, കേന്ദ്ര എക്‌സൈസ് തീരുവകള്‍ പോലുള്ള നിര്‍ദ്ദിഷ്ട നികുതികള്‍ മാത്രമേ യഥാക്രമം അനുച്ഛേദം 270, 272 പ്രകാരം സംസ്ഥാനങ്ങളുമായി പങ്കിട്ടിരുന്നുള്ളൂ. പ്രസ്തുത ഭേദഗതിയിലൂടെ അനുച്ഛേദം 270 മാറ്റി സ്ഥാപിക്കുകയും അനുച്ഛേദം 272 ഒഴിവാക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതികള്‍ ഏകീകരിക്കപ്പെട്ടു. എന്നാല്‍ അനുച്ഛേദം 268, 269, 271 പ്രകാരം വ്യക്തമാക്കിയിട്ടുള്ള അപവാദങ്ങള്‍ നിലനിന്നു.

എന്നിരുന്നാലും, 2016-ലെ, ഭരണഘടനാ (101-ാമത്) ഭേദഗതി നിയമം ജിഎസ്ടിയുടെ ഘടനയിലും വരുമാനം പങ്കിടുന്ന രീതിയിലുമടക്കം നികുതി പരിഷ്‌കാരങ്ങളുടെ പുതുയുഗത്തിന് നാന്ദി കുറിച്ചു. 2016-ലെ ഭേദഗതി എക്‌സൈസ് തീരുവ, സേവന നികുതി, വില്‍പ്പന നികുതി, പ്രവേശന നികുതി, വിനോദ നികുതി തുടങ്ങിയ വിവിധ കേന്ദ്ര, സംസ്ഥാന നികുതികളെ ജിഎസ്ടിയിലേക്ക് ലയിപ്പിച്ചു. നിയമപ്രകാരം, ഒരു സംസ്ഥാനത്തിനുള്ളില്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും വിതരണത്തിന് കേന്ദ്രം, കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി) ചുമത്തുകയും സംസ്ഥാനങ്ങള്‍, സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) ചുമത്തുകയും ചെയ്യും. ഐജിഎസ്ടിയെ സംബന്ധിച്ചിടത്തോളം, കേന്ദ്രം ഇത് ശേഖരിക്കുകയും ഇന്‍പുട്ട് ക്രെഡിറ്റ് വിനിയോഗത്തിനായി സംസ്ഥാനങ്ങളുമായി പങ്കിടുകയും ചെയ്യും. ശേഷിക്കുന്ന തുകയാകട്ടെ 50:50 അഡ്-ഹോക്ക് അടിസ്ഥാനത്തില്‍ വിതരണം ചെയ്യും. സിജിഎസ്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി എന്നിവയുമായി ബന്ധപ്പെട്ട നികുതി നിരക്കുകള്‍ ജിഎസ്ടി കൗണ്‍സില്‍ ശിപാര്‍ശ ചെയ്യുന്നു. സിജിഎസ്ടി, എസ്ജിഎസ്ടി എന്നിവയ്‌ക്ക് നികുതി നിരക്കുകള്‍ 20% കവിയാന്‍ പാടില്ല. ജിഎസ്ടിയിലേക്ക് മാറുമ്പോള്‍ സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം പരിഹരിക്കുന്നതിന് നഷ്ടപരിഹാര സംവിധാനം രൂപകല്‍പ്പന ചെയ്തതും അത്തരമൊരു ധീരമായ പുനഃസംഘടനയില്‍ നിര്‍ണായകമായി മാറി (സംസ്ഥാനങ്ങള്‍ക്ക് കണക്കാക്കിയ വരുമാന നഷ്ടത്തേക്കാള്‍ ഏകദേശം 63,000 കോടി രൂപ കൂടുതല്‍ ലഭിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്).

നേട്ടങ്ങള്‍

പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങളുടെ നേട്ടങ്ങളിലേക്ക് തിരിച്ചുവരുമ്പോള്‍, ഒന്നാമതായി അവശ്യവസ്തുക്കളുടെ, പ്രത്യേകിച്ച് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും നികുതി നിരക്കുകള്‍ 12% ല്‍ നിന്ന് 5% ആയി കുറച്ചതിനാല്‍ കുടുംബങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കും. ഈ ഇളവ് ചില്ലറ വില്‍പ്പന വിലകള്‍ കുറയ്‌ക്കുകയും പ്രസ്തുത വിഭാഗങ്ങളിലെ പണപ്പെരുപ്പ നിരക്ക് 25-30 ബേസിസ് പോയിന്റുകള്‍ ഇടിയാന്‍ കാരണമാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സേവനങ്ങളുടെ മേലുള്ള നികുതികള്‍ കുറച്ചതിനൊപ്പം, ഉപഭോക്തൃ വില സൂചികാ പണപ്പെരുപ്പം നിലവിലെ നിലവാരത്തില്‍ നിന്ന് 1% കുറയും. പണപ്പെരുപ്പം കുറയുന്നത് കുടുംബങ്ങളുടെ യഥാര്‍ത്ഥ വരുമാനം മെച്ചപ്പെടുത്തുകയും ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

രണ്ടാമതായി, 48,000 കോടി രൂപയുടെ വരുമാനം കുറയുമെന്ന ആഖ്യാനം യുക്തിസഹമല്ല. നികുതി ഇളവുകള്‍ യഥാര്‍ത്ഥ വരുമാനം മെച്ചപ്പെടുത്തുകയും ക്രയവിക്രയം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഏകദേശം 1.1 ലക്ഷം കോടി രൂപയുടെ ഉപഭോഗ വര്‍ദ്ധനവിന് ഇത് കാരണമാകും. ജിഡിപിയുടെ ഏകദേശം 0.3% ഉപഭോഗ വര്‍ദ്ധനയാണ് കണക്കാക്കപ്പെടുന്നത്.

മൂന്നാമതായി, അനിശ്ചിതത്വങ്ങളില്ലാത്തതും മുന്‍കൂട്ടി പ്രവചിക്കാവുന്നതുമായ നികുതി ഘടനയുടെ പ്രധാന ഗുണഭോക്താക്കള്‍ ബിസിനസ് സ്ഥാപനങ്ങളാണ്. സ്ലാബുകള്‍ കുറയുന്നതോടെ ചരക്കുകളുടെയും സേവനങ്ങളുടെയും വര്‍ഗീകരണം സംബന്ധിച്ച തര്‍ക്കങ്ങളും വ്യവഹാരങ്ങളും കുറയും. അനുവര്‍ത്തന ചെലവുകള്‍ കുറയുകയും കൂടുതല്‍ കാര്യക്ഷമമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഫ്‌ലോകളിലൂടെ പ്രവര്‍ത്തന മൂലധന മാനേജ്‌മെന്റ് സുഗമമാവുകയും ചെയ്യും.

നാലാമതായി, ധനകാര്യ രംഗത്ത്, ധനക്കമ്മി മൂലമുള്ള ആഘാതം വളരെ കുറവായിരിക്കും. ധനക്കമ്മി കുറയുമെന്ന് സാരം. നിരക്കുകള്‍ കുറയുമ്പോഴും, നികുതി അടിത്തറ വിപുലമാകുന്നതും, ന്യൂനതകള്‍ പരിഹരിക്കുന്നതും, കാര്യക്ഷമമായ അനുവര്‍ത്തനവും നികുതി ഇളവ് മെച്ചപ്പെടുത്തും. പൊതു ധനകാര്യത്തിലെ ഒരു അടിസ്ഥാന തത്വം ഇതിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്നു: കാര്യക്ഷമമായി രൂപകല്‍പ്പന ചെയ്ത ഒരു നികുതി സംവിധാനം വരുമാന നഷ്ടമില്ലാതെ തന്നെ കാര്യക്ഷമതയും സമത്വവും കൈവരിക്കാന്‍ സഹായകമാകും.
അഞ്ചാമതായി, നിരക്കുകള്‍ യുക്തിസഹമാക്കുന്നതിലൂടെ ബാങ്കിങ്ങിലെ, പലിശയിതര ചെലവുകളില്‍ അര്‍ത്ഥവത്തായ കുറവ് സംഭവിക്കും. പ്രവര്‍ത്തന ചെലവുകള്‍ കുറയ്‌ക്കുന്നതിലൂടെ, നികുതി പരിഷ്‌കരണം ലാഭക്ഷമത മെച്ചപ്പെടുത്തുകയും ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സേവനം വിപുലീകരിക്കുന്നതിനും ഉത്പന്നങ്ങള്‍ നവീകരിക്കുന്നതിനും, സാമ്പത്തിക സര്‍വ്വാശ്ലേഷിത്വം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയും ചെയ്യും. ഒപ്പം, പോളിസികള്‍ക്കുള്ള ചെലവ് കുറയുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രയോജനം ചെയ്യും. ഇത് ജീവന്‍ രക്ഷ, ആരോഗ്യ രക്ഷ വിഭാഗങ്ങളിലെ പരിരക്ഷാ നിരക്ക് വിപുലീകരിക്കും.

വിഗഹ വീക്ഷണത്തില്‍, ജിഎസ്ടി 2.0 വിഭാവനം ചെയ്യുന്നത് നിരക്കുകളിലെ സാങ്കേതിക ക്രമീകരണം മാത്രമല്ല, ഭാരതത്തിന്റെ പരോക്ഷ നികുതി വ്യവസ്ഥയുടെ ഘടനാപരമായ പുനഃക്രമീകരണമാണ്. കുറഞ്ഞ പണപ്പെരുപ്പം, നികുതികള്‍ കുറച്ച ശേഷമുള്ള ഉയര്‍ന്ന വരുമാനം, ഉത്പന്ന -സേവന മേഖലകളിലെ ആവശ്യകതയ്‌ക്കുള്ള ഉത്തേജനം എന്നിവയിലൂടെ, വളരെ വേഗം ഗുണഫലങ്ങള്‍ ദൃശ്യമാകും. കുറഞ്ഞ അനുവര്‍ത്തന ചെലവുകളും സാമ്പത്തിക രംഗത്തെ ഉണര്‍വും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്യക്ഷമതയും നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നു. ജിഎസ്ടി 2.0 ഒരു പരിസമാപ്തിയല്ല, മറിച്ച് തുടര്‍ച്ചയായ പരിഷ്‌കരണ പ്രക്രിയകളിലെ സുപ്രധാന നാഴികക്കല്ലാണ്.

(16-ാം ധനകാര്യ കമ്മിഷന്‍ അംഗവും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

 

Tags: സൗമ്യ കാന്തി ഘോഷ്GST CouncilGST 2.0citizen-centric indirect tax system
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതത്തിന്റെ ടെക്‌സ്‌റ്റൈല്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന ജിഎസ്ടി 2.0; പരിവര്‍ത്തനത്തിന്റെ നൂലിഴകള്‍

Main Article

ജിഎസ്ടിയിലൂടെ ആത്മനിര്‍ഭര്‍ ഭാരത്

India

ജിഎസ്ടി 2.0; രാഷ്‌ട്രം ആഹ്ലാദഭരിതം; സമസ്ത മേഖലകള്‍ക്കും ആവേശം

Kerala

വാടകയിലെ ജിഎസ്ടി ഒഴിവാക്കല്‍; അഭിനന്ദനം അറിയിച്ച് ഭാരതീയ വ്യാപാരി വ്യവസായ സംഘം

India

സാമ്പത്തിക അനിശ്ചിതത്വത്തില്‍ ലോകം നട്ടം തിരിയുമ്പോള്‍ ഇന്ത്യ ഒരു മരുപ്പച്ചയായി തുടരുമെന്ന് എസ്ബിഐയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്

പുതിയ വാര്‍ത്തകള്‍

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു, അനുഭവങ്ങള്‍ പങ്കുവച്ചു 

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.