തിരുപ്പതി: കാശിയിലെ വിശ്വനാഥ ക്ഷേത്രം, അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണക്ഷേത്രം എന്നിവ നശിപ്പിച്ചവരുടെ പ്രതിനിധികളായ തബ്ലിഗി ജമാ അത്തെയുടെ സമ്മേളനം തിരുപ്പതിയില്‍ നടത്തരുതെന്ന് പ്രകാശ് റാവു വേലഗാപുഡി. ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്റെ (ജിഎച്ച് എച്ച് എഫ്) പ്രധാനപ്പെട്ട ഭാരവാഹിയാണ് പ്രകാശ് റാവു വേലഗാപുഡി. സെപ്തംബര്‍ 13,14 തീയതികളില്‍ തബ്ലിഗി ജമാ അത്തെ സമ്മേളനം തിരുപ്പതിയില്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഏകദേശം 8000 തബ്ലിഗി ജമാഅത്തെ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് പറയുന്നത്. ഈ സമ്മേളനത്തില്‍ ആന്ധ്ര സര്‍ക്കാര്‍ ഈ സമ്മേളനം നടത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇത് വോട്ട് ബാങ്ക് രാഷ്‌ട്രീയമാണെന്നും പ്രകാശ് റാവു വേലഗാപുഡി പറഞ്ഞു. തിരുപ്പതി ജില്ലയിലെ ചന്ദ്രമണ്ഡലയിലെ അഗരാലര ഗ്രാമത്തില്‍ ആണ് തബ്ലിഗി ജമാ അത്തെ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ആന്ധ്രയിലെ കര്‍ണ്ണൂലിലെ 201 മുസ്ലിം പള്ളികള്‍ തബ്ലിഗി ജമാ അത്തെയെ നിരോധിച്ചിട്ടുള്ളതാണ്. മുസ്ലിം സംഘടനകളും തബ്ലിഗിയെ നിരോധിച്ചിട്ടുണ്ട്. തബ്ലിഗിയുടെ സമ്മേളനം കശ്മീരില്‍ നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. പക്ഷെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തന്നെ ഈ സമ്മേളനം ജമ്മു കശ്മീരില്‍ നടത്താന്‍ അനുമതി നല്‍കിയില്ല.
സൗദി അറേബ്യ, ഉസ്ബെകിസ്ഥാന്‍, ഇറാന്‍ എന്നിവര്‍ നിരോധിച്ച ഗ്രൂപ്പാണ് തബ്ലിഗി ജമാ അത്തെ. അക്രമത്തില്‍ കൂടുതലായി ഏര്‍പ്പെടുന്ന ഗ്രൂപ്പാണിത്. ഷൂവിനുള്ളില്‍ ബോംബ് ഘടിപ്പിച്ച് സ്ഫോടനം നടത്തുന്നതില്‍ വിദഗ്ധരാണ് തബ്ലിഗി ജമാ അത്തെ പ്രവര്‍ത്തകര്‍. -പ്രകാശ് റാവു വേലഗാപുഡി പറയുന്നു.
ഈ സമ്മേളനത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് താന്‍ ചന്ദ്രബാബു നായിഡു, പവന്‍ കല്യാണ്‍ എന്നിവര്‍ക്ക് .കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തിന് അടുത്ത് തബ്ലിഗി ജമാ അത്തെ സമ്മേളനം നടത്തില്ലെന്ന് ഉറപ്പു കിട്ടിയിട്ടുണ്ടെന്നും പ്രകാശ് റാവു വേലഗാപുഡി പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തില്‍ അന്യമതസ്ഥര്‍ക്ക് ജോലി നല്‍കണമെന്ന നിര്‍ദേശത്തെ നേരത്തെ മുതല്‍ കര്‍ശനമായി എതിര്‍ത്ത വ്യക്തികൂടിയാണ് വേലഗാപുഡി.
















