Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാക്കിയിട്ട കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2025, 09:06 am IST
inEditorial

കുന്നംകുളത്തെ വി.എസ്. സുജിത്ത് എന്ന യുവാവിനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം കക്ഷിരാഷ്‌ട്രീയ ഭേദമന്യേ വലിയ ചര്‍ച്ചാവിഷയം ആയിരിക്കുകയാണല്ലോ. രണ്ടുവര്‍ഷം മുന്‍പുനടന്ന ഈ മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ പോരാട്ടത്തിലൂടെ ലഭ്യമായതോടെയാണ് പോലീസിന്റെ കണ്ണില്ലാത്ത ക്രൂരത പുറംലോകം അറിഞ്ഞത്. യാതൊരു വിധത്തിലുള്ള പരാതിയോ ആരോപണമോ ഇല്ലാതെയാണ് സുജിത്തിനെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചത്. ഭീകരമായി മര്‍ദ്ദനമേറ്റതിന്റെ പരിക്കില്‍ നിന്ന് ഈ യുവാവ് ഇപ്പോഴും മോചിതനായിട്ടില്ല. ആരോപണവിധേയരായ പോലീസുകാരെ രക്ഷിക്കുന്നതിനായി മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

കുന്നംകുളത്തേത് ഒറ്റപ്പെട്ട സംഭവമല്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും, ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കയ്യാളുകയും ചെയ്തതോടെ വിവിധ ജില്ലകളില്‍ നിരപരാധികള്‍ പോലീസ് മര്‍ദ്ദനത്തിന് ഇരകളാവാന്‍ തുടങ്ങിയിരുന്നു. പെറ്റി കേസുകളില്‍ പിടിച്ചുകൊണ്ടുപോകുന്നവര്‍ പോലും മൃതദേഹങ്ങളായോ ജീവച്ഛവങ്ങളായോ പുറത്തുവരുന്ന സ്ഥിതിവിശേഷം സംജാതമായി. പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണകാലത്ത് കുറഞ്ഞത് 16 കസ്റ്റഡി മരണങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യകളായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള പലതും കസ്റ്റഡി മരണങ്ങളാണെന്ന് കരുതേണ്ടിയിരിക്കുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. പോലീസ് സ്റ്റേഷനുകളിലെ മര്‍ദ്ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും എതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതിപ്പെട്ടാലും ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ല.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് ചോദിച്ചാല്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ പിഴവാണെന്ന് നിസ്സംശയം പറയാം. ഇടതു ഭരണത്തില്‍ പോ
ലീസ് വന്‍തോതില്‍ രാഷ്‌ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മും പോലീസുകാരും തമ്മില്‍ അവിഹിത ബന്ധമാണ് നിലനില്‍ക്കുന്നത്. സിപിഎമ്മിനെയും സര്‍ക്കാരിനെയും നിയമവിരുദ്ധമായി പിന്തുണച്ചാല്‍ തങ്ങള്‍ക്ക് എന്ത് അതിക്രമങ്ങള്‍ വേണമെങ്കിലും ചെയ്യാം എന്നൊരു മാനസികാവസ്ഥ പോലീസുകാര്‍ക്ക് വന്നിരിക്കുന്നു. നിയമവിരുദ്ധമായി എന്തൊക്കെ ചെയ്താലും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും പോലീസുകാര്‍ കരുതുന്നു. മുഖ്യമന്ത്രിയുടെ നവകേരള യാത്രക്കിടെ പ്രതിഷേധിച്ചവരെ പോലീസ് മര്‍ദ്ദിച്ചപ്പോള്‍ അത് രക്ഷാപ്രവര്‍ത്തനമാണെന്ന് വ്യാഖ്യാനിക്കുകയാണല്ലോ ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്‍ ചെയ്തത്. കാക്കിക്കുള്ളിലെ കുറ്റവാളികള്‍ക്കുള്ള സന്ദേശമായിരുന്നു ഇത്. ആഭ്യന്തരമന്ത്രി തന്നെ ഇങ്ങനെ പറയുമ്പോള്‍ അക്രമകാരികളായ പോലീസുകാര്‍ ആരെ പേടിക്കാനാണ്?

സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായതുകൊണ്ട് മാത്രമാണ് കുന്നംകുളത്തെ പോലീസ് മര്‍ദ്ദനം പുറത്തായത്. സിസിടിവി ഇല്ലാത്തതും കേടായതും കേടാക്കിയതുമായ സ്റ്റേഷനുകള്‍ നിരവധിയുണ്ട്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ ഇടിമിന്നലേറ്റ് നശിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യത്തിലും പോലീസുകാര്‍ക്ക് മാതൃക. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. പക്ഷേ അതൊന്നും പാലിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നാണ് ഇടതുമുന്നണി സര്‍ക്കാരും പോലീസും കരുതുന്നത്. പല കാരണങ്ങളാല്‍ പോലീസ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുവരുന്നവരുടെ മേല്‍ ചെന്നായ്‌ക്കളെപ്പോലെ ചാടിവീഴാന്‍ പോ
ലീസുകാര്‍ക്ക് ധൈര്യം നല്‍കുന്നത് ഈ ദൃശ്യങ്ങള്‍ പുറത്തുപോകില്ലെന്ന ഉറപ്പാണ്.

കൊലപാതകം ഉള്‍പ്പെടെ എന്ത് കുറ്റകൃത്യങ്ങള്‍ ചെയ്താലും തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന് പോലീസുകാര്‍ക്ക് അറിയാം. എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് മര്‍ദ്ദനമേറ്റ് മരിച്ചല്ലോ. ഇതിന് ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥന് പിന്നീട് സ്ഥാനക്കയറ്റം ലഭിക്കുകയാണുണ്ടായത്. പോലീസുകാര്‍ പ്രതികളാകുന്ന കേസുകള്‍ സര്‍ക്കാരിന്റെ ഒത്താശയോടെ ഒന്നുമല്ലാതായി പോകുന്നു. ആരോപണ വിധേയരാവുന്ന പോലീസുകാര്‍ക്ക് പരമാവധി ലഭിക്കുന്നത് സസ്പെന്‍ഷന്‍ ആണ്. സസ്പെന്‍ഷന്‍ ശിക്ഷയല്ലെന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ആറുമാസത്തിനുശേഷം ജോലിയില്‍ തിരിച്ചു കേറുന്ന പോലീസുകാര്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിക്കും. ഫലത്തില്‍ കസ്റ്റഡി മരണം ഉള്‍പ്പെടെയുള്ള പോലീസ് അതിക്രമങ്ങള്‍ക്ക് ലഭിക്കുന്ന പാരിതോഷികമാണിത്.

പോലീസ് സംഘടിത കുറ്റവാളികളായി മാറിയാല്‍ പൗരന്മാരുടെ ജീവിതം ദുരിതമയമാവും. പോലീസ് നേരെയായാല്‍ ആ ഒറ്റ കാരണംകൊണ്ടുതന്നെ സമൂഹവും നന്നാവും. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിന് ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതിന് പോലീസിലെ ക്രിമിനലുകളെ നിലയ്‌ക്കു നിര്‍ത്തുകതന്നെ വേണം.

 

Tags: Kerala PolicePolice Stationbrutally beaten by the police
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയുളള സര്‍ക്കുലര്‍ പിന്‍വലിച്ചു, എഡിജിപി എം ആര്‍ അജിത് കുമാറിനും ചുമതല നല്‍കിയത് വിവാദമായി

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.