Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ഉത്രാടം; നാട് ഓണത്തിരക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 06:54 am IST
inKerala

പത്തനംതിട്ട: സ്ത്രീകളുടെ ഓണത്തിരക്ക് ഇന്നാണ്. ഉത്രാടം നാളില്‍ ഉച്ചകഴിഞ്ഞാല്‍ അച്ചിമാര്‍ക്കെല്ലാം വെപ്രാളം എന്നൊരു പഴഞ്ചൊല്ലുണ്ട്. കാലം ഏറെ പുരോഗമിച്ചിട്ടും നാട്ടിന്‍പുറത്ത് ഇന്നും ഉത്രാടത്തിരക്ക് നിലനില്‍ക്കുന്നു.

ഇന്നലെ ചന്തകളില്‍ വന്‍ തിരക്കായിരുന്നു. ഉപഭോക്താക്കളില്‍ അധികവും സ്ത്രീകള്‍. അടുക്കളയിലെ ഉത്സവമാണ് ഇന്ന്. നാനാവിധമായ പച്ചക്കറികള്‍ കലവറ നിറഞ്ഞ് ബാക്കിയുള്ളവ അടുക്കളയില്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്‌ച്ച കാണാന്‍ ആറന്മുളയിലെ വീടുകളില്‍ എത്തണം. ഉടവില്ലാതെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു വരുന്ന നാടാണിത്. ഓണം പിറക്കുംമുമ്പേ ഇവിടുത്തെ വീടുകളില്‍ വട്ടിയും മുറവും ചാണകം മെഴുകി ഉണക്കിവയ്‌ക്കും. ഉപ്പേരി വറുത്ത് സൂക്ഷിച്ചു വയ്‌ക്കാന്‍ പ്രത്യേകം കലം വാങ്ങും. ഓണം പിറന്നാല്‍ കലവറയ്‌ക്കൊപ്പം കലവും നിറയും.

പൂരാടം നാളില്‍ തിരുവോണം ഒരുങ്ങാന്‍ പച്ചക്കറികള്‍ വാങ്ങി വയ്‌ക്കും. ഉത്രാടം ഉച്ചകഴിയുന്നതോടെ വീട്ടില്‍ കലപിലയാണ്. തിരുവോണ നാള്‍ പുലരും മുമ്പ് അരങ്ങു വിഭവങ്ങളും അണിയറ വിഭവങ്ങളും തയാറാകണം. അര്‍ദ്ധരാത്രി കഴിഞ്ഞാലും അടുക്കള ഉണര്‍ന്നിരിക്കും.

കാട്ടൂരില്‍ നിന്ന് തിരുവോണത്തോണി ഇന്ന് പുറപ്പെടും

ആചാരപ്പെരുമയില്‍ കാട്ടൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും തിരുവോണത്തോണി ഇന്ന് സന്ധ്യയോടെ തിരുവാറന്മുളയ്‌ക്ക് യാത്രതിരിക്കും.

കഴിഞ്ഞ ദിവസം കോട്ടയം കുമാരനല്ലൂര്‍ മങ്ങാട്ടു കടവില്‍ നിന്ന് അറിയിപ്പു തോണിയില്‍ യാത്ര പുറപ്പെട്ട മങ്ങാട്ടില്ലം അനൂപ് നാരായണ ഭട്ടതിരി വിവിധ നദികള്‍ പിന്നിട്ട് ഇന്ന് കാട്ടൂര്‍ മഠത്തില്‍ എത്തിച്ചേരും. ഉച്ചയോടെ കാട്ടൂര്‍ ക്ഷേത്രക്കടവിലെത്തുന്ന ഭട്ടതിരിയെ ഉപദേശകസമിതി ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് ആചാരപൂര്‍വമാണ് സ്വീകരിക്കുക.

ഭട്ടതിരി വൈകിട്ട് ദീപാരാധനയ്‌ക്ക് മുമ്പായി ഭഗവാനെ വണങ്ങിയശേഷം, മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും പകര്‍ന്ന് നല്കിയ ദീപവുമായി ക്ഷേത്രക്കടവില്‍ തയാറാക്കി നിര്‍ത്തിയ തിരുവോണത്തോണിയിലേക്ക് പ്രവേശിക്കും.

ഈ ദീപമാണ് ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്കില്‍ തിരുവോണനാള്‍ രാവിലെ തെളിയിക്കുക. ദീപം തോണിയില്‍ പ്രതിഷ്ഠിക്കുന്നതോടൊപ്പം ഭഗവാനുള്ള തിരുവോണ വിഭവങ്ങളും കയറ്റും. തോണിക്ക് അകമ്പടി സേവിക്കാനായി പള്ളിയോടങ്ങള്‍ വൈകിട്ട് അഞ്ചു മണിയോടെ ക്ഷേത്രക്കടവില്‍ എത്തും. വഞ്ചിപ്പാട്ടും വായ്‌ക്കുരവയും നിറഞ്ഞ മുഹൂര്‍ത്തത്തില്‍ തോണി ആദ്യം കിഴക്കോട്ടാണ് പോകുക. തുടര്‍ന്ന് തിരിഞ്ഞ് ഒഴുക്കിന് അനുകൂലമായി ആറന്മുളയ്‌ക്ക് നീങ്ങും.

Tags: UthradamkeralaOnam Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

India

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍
Kerala

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.