കോഴിക്കോട് : ശബരിമല ആഗോള അയ്യപ്പ സംഗമത്തെ വീണ്ടും വിമര്‍ശിച്ച് കെ സുരേന്ദ്രന്‍.സര്‍ക്കാര്‍ ശബരിമലയില്‍ നടത്താന്‍ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണെന്നാണ് വിമര്‍ശനം.
ശ്രീമാന്‍ വെള്ളാപ്പള്ളി നടേശനും ശ്രീമാന്‍ സുകുമാരന്‍ നായരും പാണക്കാട് തങ്ങളദ്ദേഹവും പിന്തുണച്ചതുകൊണ്ട് ഈ പാപ്പരത്തം പാപ്പരത്തമല്ലാതാവുന്നില്ലെന്നും കെ സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
സെക്കുലര്‍ ഭരണകൂടം എന്നാല്‍ മതനിരപേക്ഷ ഭരണകൂടം എന്നാണ് പ്രഖ്യാപിത ഇടതു കാഴ്ചപ്പാട്. സര്‍ക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടരുത് എന്നു പച്ചമലയാളം. നാളെ രാമായണമാസവും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ഔദ്യോഗിക സര്‍ക്കാര്‍ പരിപാടികളായി കേരളത്തിലും ആഘോഷിക്കപ്പെടുമെന്നതില്‍ തര്‍ക്കം വേണ്ടെന്ന് കെ സുരേന്ദ്രന്റെ കുറിപ്പില്‍ പറയുന്നു. അയ്യപ്പസംഗമം കേരളത്തിലെ കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും.
















