മലപ്പുറം: സ്‌കൂളില്‍ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ ഡിവൈഎഫ്ഐ പ്രതിഷേധം.തിരൂര്‍ ആലത്തിയൂര്‍ കെഎച്ച്എംഎച്ച് സ്‌കൂളിലേക്ക് ഡിവൈഎഫ്ഐ തവനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു.എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം പാടിയത് അംഗീകരിക്കാനാവില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്‌കൂളിലെ പരിപാടിയിലാണ് കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് പ്രതിഷേധമുയര്‍ന്നത്.എന്നാല്‍ കുട്ടികള്‍ തന്നെ തയാറാക്കിയ പരിപാടികള്‍ നടത്തുകയായിരുന്നുവെന്നും ആലപിച്ചത് ഗണഗീതമാണെന്ന് അപ്പോള്‍ ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
















