ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലാറ്റിൽനിന്ന് താഴേയ്‌ക്ക് വീണ് മലയാളി വിദ്യാർഥിനി മരിച്ചു. വൈറ്റ്ഫീൽഡ് സൗപർണിക സരയുവിൽ താമസിക്കുന്ന കണ്ണൂർ മൊകേരി വെള്ളങ്ങാട് ‘വൈറ്റ് ഹൗസി’ൽ രാജേഷിന്റെയും വിനിയുടെയും മകൾ അൻവിതാ രാജേഷാണ്(18) മരിച്ചത്. ബെംഗളൂരു ക്രൈസ്റ്റ് കോളേജ് ബികോം ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
രാത്രി 8.30 ന് കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ ഗണേശ വിഗ്രഹ ഘോഷയാത്ര കാണാനായി മൂന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് ബാല്‍ക്കണിയില്‍ നിന്ന് കാല്‍ വഴുതി താഴെ വീണത്. ഉടൻ തന്നെ വൈദേഹി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരൻ: അർജുൻ.











