Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം; ഇത്തവണ നക്ഷത്ര ദൈര്‍ഘ്യമേറെ പൂവിടേണ്ടത് 11 ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 06:48 am IST
inSamskriti

കൊച്ചി/ തിരുവല്ല: തിരുവോണത്തിന്റെ വരവറിയിച്ചുള്ള പൂവിളികള്‍ക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം. ഇനിയുള്ള നാളുകള്‍ മലയാളികള്‍ പൂക്കളമിട്ട് ഓണത്തെ വരവേല്‍ക്കും. പ്രതീക്ഷകളുടെയും സന്തോഷത്തിന്റെയും നല്ലനാളുകളുടെ ഓര്‍മകളാണ് പൊന്നിന്‍ ചിങ്ങം സമ്മാനിക്കുന്നത്.

ചരിത്രപ്രസിദ്ധമായ അത്തച്ചമയ ആഘോഷങ്ങള്‍ ഇന്ന് തൃപ്പൂണിത്തുറയില്‍ നടക്കും. ഓണത്തിന്റെ ഐതിഹ്യം തുടിക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തിന് നാളെ കൊടിയേറും. സപ്തംബര്‍ അഞ്ചിന് തിരുവോണത്തിന് ആറാട്ടോടെ സമാപിക്കും.

അത്തം പത്തിനു പൊന്നോണം എന്നാണ് ചൊല്ല്. എന്നാല്‍ 11 ദിവസം പൂക്കളമിടേണ്ടി വരുന്നതില്‍ പലരും ആശയക്കുഴപ്പത്തിലാണ്. അത്തം പത്തിന് പൊന്നോണം എന്ന ചൊല്ലില്‍ വിവക്ഷിക്കുന്നത് ദിവസങ്ങളുടെ എണ്ണമല്ല, മറിച്ച് നക്ഷത്രങ്ങളുടെ എണ്ണമാണെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതനും പ്രമുഖ പഞ്ചാംഗകര്‍ത്താവുമായ ഡോ. ബാലകൃഷ്ണ വാര്യര്‍ പറയുന്നു. അത്തം തൊട്ടെണ്ണിയാല്‍ പത്താമത്തെ നക്ഷത്രമായി വരുന്നത് തിരുവോണമാണ്.

എന്നാല്‍ നക്ഷത്രമേഖലകളിലൂടെയുള്ള ചന്ദ്രസഞ്ചാരത്തിന്റെ ദൈര്‍ഘ്യം എല്ലാവര്‍ഷവും ഒരേ പോലെയായിരിക്കില്ല. അതിനാല്‍ നക്ഷത്രങ്ങള്‍ക്ക് ഒരു ദിവസത്തിന്റെ ദൈര്‍ഘ്യമായ 60 നാഴികയില്‍ കൂടുതലോ കുറവോ വരാം. ഇന്ന് അത്തം 59 നാഴിക 30 വിനാഴികയ്‌ക്കുണ്ട്.(23 മണിക്കൂര്‍ 48 മിനുട്ട്). അതിനുശേഷം ചിത്തിര തുടങ്ങും. ഇന്ന് രാത്രി തീര്‍ന്നു നാളെ പുലരുന്ന 30 വിനാഴിക ചിത്തിരയുണ്ട്(12 മിനുട്ട്). നാളെ മുഴുവന്‍ ചിത്തിരയാണ്. മറ്റന്നാള്‍ ഉദയാല്‍പ്പരം ആറു നാഴിക 9 വിനാഴിക കൂടി ചിത്തിരയായിരിക്കും. അതായത് ചിത്തര നക്ഷത്രത്തിന്റെ ആകെ ദൈര്‍ഘ്യം 66 നാഴിക 39 വിനാഴിക(ഒരു ദിവസവും രണ്ടു മണിക്കൂറും 40 മിനുട്ടും).

മറ്റു നക്ഷത്രങ്ങള്‍ക്കും ഇക്കുറി ദൈര്‍ഘ്യം ഏറെയുണ്ട്. ഇതേപോലെ ചോതിക്ക് 67 നാഴിക 17 വിനാഴികയുണ്ട്. വിശാഖം 67 നാഴിക 28 വിനാഴിക വരും. ഇങ്ങനെ പല നക്ഷത്രങ്ങള്‍ക്കും ഒരു ദിവസത്തിലേറെ ദൈര്‍ഘ്യം വരുന്നതിനാലാണ് അത്തച്ചമയം തുടങ്ങി തിരുവോണം പതിനൊന്നാം ദിവസമാകുന്നത്.

ഇതേപോലെ ചിലപ്പോള്‍ നക്ഷത്രദൈര്‍ഘ്യം കുറഞ്ഞും വരാം. അങ്ങനെ വരുന്ന വര്‍ഷങ്ങളില്‍ അത്തം തുടങ്ങി ഒമ്പതാം നാളില്‍ തുരുവോണം വരും. നവരാത്രി സംബന്ധിച്ചും ഇതുപോലെയുള്ള മാറ്റം വരാം. നവമി ചിലപ്പോള്‍ ഒരു ദിവസം കഴിഞ്ഞു പിറ്റേന്നത്തേക്കും നീളാം. അങ്ങനെ വരുമ്പോള്‍ ഒന്‍പതു രാത്രിയില്‍ തീരേണ്ട നവരാത്രി ആഘോഷം പത്തു രാത്രികളിലേക്കു നീളാമെന്നും ഡോ. ബാലകൃഷ്ണവാര്യര്‍ പറഞ്ഞു.

Tags: AthamOnam Festivalഅത്തംഅത്തം പത്തിനു പൊന്നോണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍
Thiruvananthapuram

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

Kerala

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

പുതിയ വാര്‍ത്തകള്‍

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.