Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുമതത്തെ പുല്‍കി ലോകത്തെ ഏറ്റവും വലിയ ടെലിവിഷന്‍ അവതാരക ഒപ്ര വിന്‍ഫ്രി; ഗീതയിലെ ഒരു മന്ത്രം തനിക്ക് രോമാഞ്ചം നല്‍കിയെന്ന് വിന്‍ഫ്രി

എന്തുകൊണ്ട് ലോകത്തുള്ള ആയിരക്കണക്കിന് മതങ്ങളേക്കാള്‍ ഞാന്‍ ഹിന്ദുമതം തെരഞ്ഞെടുത്തു എന്ന് വിശദീകരിക്കുന്ന ഒപ്ര വിന്‍ഫ്രിയുടെ വാക്കുകള്‍ക്ക് ലോകത്ത് ആരാധകര്‍ ഏറെ. ഒപ്ര വിന്‍ഫ്രിയെ അറിയില്ലെ? കോടികള്‍ സമ്പാദിച്ച ലോകത്തിലെ ഏറ്റവും വിലപിടിച്ച ടെലിവിഷന്‍ അവതാരകയാണ് അമേരിക്കയിലെ ആഫ്രിക്കന്‍ വംശജയായ ഒപ്ര വിന്‍ഫ്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 12:07 am IST
in India
ലോകത്തിലെ ഏറ്റവും വിലപിടിച്ച ടെലിവിഷന്‍ അവതാരക ഒപ്ര വിന്‍ഫ്രി (ഇടത്ത്)

ലോകത്തിലെ ഏറ്റവും വിലപിടിച്ച ടെലിവിഷന്‍ അവതാരക ഒപ്ര വിന്‍ഫ്രി (ഇടത്ത്)

വാഷിടംഗ്ടണ്‍: എന്തുകൊണ്ട് ലോകത്തുള്ള ആയിരക്കണക്കിന് മതങ്ങളേക്കാള്‍ ഞാന്‍ ഹിന്ദുമതം തെരഞ്ഞെടുത്തു എന്ന് വിശദീകരിക്കുന്ന ഒപ്ര വിന്‍ഫ്രിയുടെ വാക്കുകള്‍ക്ക് ലോകത്ത് ആരാധകര്‍ ഏറെ. ഒപ്ര വിന്‍ഫ്രിയെ അറിയില്ലെ? കോടികള്‍ സമ്പാദിച്ച ലോകത്തിലെ ഏറ്റവും വിലപിടിച്ച ടെലിവിഷന്‍ അവതാരകയാണ് അമേരിക്കയിലെ ആഫ്രിക്കന്‍ വംശജയായ ഒപ്ര വിന്‍ഫ്രി.

താന്‍ ഹിന്ദുമതത്തിന്റെ ആരാധകയായ ആ യാത്രയെക്കുറിച്ച് ഈയിടെ ഒപ്ര വിന്‍ഫ്രി തന്നെ വിശദീകരിച്ചിരുന്നു. ആത്മാവിന്റെ ആഴങ്ങളിലേക്കുള്ള യാത്രയാണ് ഹിന്ദുമതമെന്ന് ഒപ്ര വിന്‍ഫ്രി പറയുന്നു.

” ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ലോകത്തിന്റെ ബഹളങ്ങളേക്കാള്‍ ഉച്ചത്തില്‍ ചോദ്യങ്ങള്‍ മുഴങ്ങുന്ന ഒരു നിമിഷമുണ്ട്. ഞാന്‍ ആരാണ്? ഞാന്‍ എന്തിനാണ് ഇവിടെ? ഈ കാണുന്ന പ്രപഞ്ചത്തിന് പിന്നില്‍ ആരാണ്? തുടങ്ങിയ ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന് നിങ്ങളില്‍ പലരുമെന്നപോലെ ഞാനും അന്വേഷിച്ചു. വിവിധ മതങ്ങളിലൂടെ ഞാന്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി യാത്ര ചെയ്തു. എന്റെയുള്ളില്‍ എന്തോ ഒന്നിനെ എത്തിപ്പിടിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ ഒരു കാര്യം കണ്ടെത്തി. ഹിന്ദു മതം ഒരു ജീവിതവിശ്വാസം മാത്രമല്ല, അതൊരു ജീവിതരീതികൂടിയാണ്, ഒരു ചിന്താരീതിയാണ്. “- ഒപ്ര വിന്‍ഫ്രി പറയുന്നു.

“ഹിന്ദുമതത്തിലൂടെ ഞാന്‍ ഒരു സത്യം കണ്ടെത്തി. അത് നിശ്ചലതയായിരുന്നു. ശാന്തത ആയിരുന്നു. സമാധാനമായിരുന്നു. ഹിന്ദുമതം എന്നോട് എന്താണ് ചിന്തിക്കേണ്ടത് എന്ന് പറഞ്ഞില്ല. അതെങ്ങിനെ ചിന്തിക്കണമെന്നും എങ്ങിനെ അനുഭവിക്കണമെന്നും എന്നേക്കാള്‍ വലിയ ഒന്നുമായി എങ്ങിനെ ബന്ധപ്പെടണമെന്നും എനിക്ക് കാണിച്ചു തന്നു. ആയിരക്കണക്കിന് മതങ്ങളുള്ള ലോകത്ത് അതിനെല്ലാം ഇടം കൊടുത്ത ഒന്നായിരുന്നു ഹിന്ദു മതം. ശബ്ദത്തെപ്പോലെ നിശ്ശബ്ദതയെയും സ്നേഹിക്കുന്ന ഹിന്ദുമതത്തിന്റെ ആ പാത ഞാന്‍ തെരഞ്ഞെടുത്തു. ആ തെരഞ്ഞെടുപ്പ് എന്നിലെ എല്ലാറ്റിനേയും മാറ്റിമറിച്ചു. ഒരു കാലത്ത് എല്ലാറ്റിനും ഉത്തരങ്ങല്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷെ അതെല്ലാം തെറ്റാണെന്ന് എനിക്ക് മനസ്സിലായി.”- ഒപ്രി വിന്‍ഫ്രി പറയുന്നു.

“ചില വിശ്വസാങ്ങള്‍ക്കുള്ളിലൂടെയാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ വളര്‍ത്തപ്പെട്ട എന്റെ പരിമിതമായ ചുറ്റുപാടുകളില്‍ നിന്നും ഞാന്‍ പുറത്തുകടന്നു. സത്യം അന്വേഷിക്കാന്‍ തുടങ്ങി. ഇമാമുമാരേയും പുരോഹിതരെയും സന്യാസിമാരെയും റബ്ബിമാരെയും തുടങ്ങി എല്ലാ മതങ്ങളില്‍ പെട്ട പുരോഹിതരെയും ഞാന്‍ കണ്ടു. സംവദിച്ചു. വ്യത്യസ്ത ദിശകളിലേക്ക് ഒഴുകുന്ന നദി പോലെ എന്റെ മനസ്സ് പല വഴികളിലൂടെ സഞ്ചരിച്ചു. അപ്പോഴാണ് ഞാന്‍ ഹിന്ദുമതത്തെ കണ്ടുമുട്ടിയത്. ഒരു പാഠപുസ്തകത്തിലൂടെയോ ഒരു ടൂര്‍ ഗൈഡിലൂടെയോ ആയിരുന്നില്ല. മറിച്ച് സ്വന്തം അനുഭവങ്ങളിലൂടെയാണ് ഞാന്‍ അത് കണ്ടെത്തിയത്. ഭഗവദ്ഗീതയിലെ ഒരു വരി എന്നെ നിശ്ചലയാക്കി. എനിക്ക് അതിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും അതിനെ ഒരു മന്ത്രോച്ചാരണം എനിക്ക് രോമാഞ്ചം നല്‍കി. അതിന്റെ സങ്കീര്‍ണ്ണതയോ പുരാണമോ ആയിരുന്നില്ല എന്നെ ആകര്‍ഷിച്ചത്. അതിലെ സ്വാതന്ത്ര്യമായിരുന്നു. എന്റെ ചോദ്യങ്ങള്‍ക്ക് എന്തെങ്കിലും ഒരു ഉത്തരം തന്നിട്ട് അത് മനപാഠമാക്കാന്‍ ഹിന്ദുമതം എന്നോട് ആവശ്യപ്പെട്ടില്ല. കൂടുതല്‍ ആഴങ്ങളിലേക്ക് പോകാനും ചോദ്യങ്ങള്‍ ചോദിക്കാനും പര്യവേക്ഷണം തുടരാനും അത് എന്നോട് ആവശ്യപ്പെട്ടു. അത് മാത്രമാണ് സത്യമെന്ന് അവര്‍ അവകാശപ്പെട്ടില്ല. അനന്തമായ ഒരു യാഥാര്‍ത്ഥ്യത്തിന്റെ പലമുഖങ്ങളായി അത് എല്ലാ യാഥാര്‍ത്ഥ്യങ്ങളേയും ആസ്വദിച്ചു. സ്വര്‍ഗ്ഗത്തെ ഒരു പ്രതിഫലമായോ നരകത്തെ ഒരു ശിക്ഷയായോ അത് പറഞ്ഞില്ല. പകരം കര്‍മ്മത്തെ കാരണവും ഫലവുമായിട്ടും അത് കണ്ടു.” -ഒപ്ര വിന്‍ഫ്രി ഹിന്ദുമതത്തില്‍ കണ്ടെത്തിയ നവീനമായ അനുഭവങ്ങള്‍ വിവരിക്കുന്നു.

“ഹിന്ദുമതം കടമെടുത്ത ഒരു സത്യമല്ല. ജീവിച്ചറിഞ്ഞ ഒരു സത്യമാണ്. അത് പരമ്പരാഗതമായ അര്‍ത്ഥത്തിലുള്ള ഒരു മതമായിരുന്നില്ല ഹിന്ദുമതം. അത് ഈശ്വരനോടും ലോകത്തോടും എന്നിലെ എന്നോടും എനിക്കൊരു ബന്ധം നല്‍കി. വളരാനും വികസിക്കാനും ചോദ്യം ചെയ്യാനും സംശയിക്കാനും കീഴടങ്ങാനും ഉയിര്‍ത്തെഴുന്നേല്‍ക്കാനും ഹിന്ദുമതംഎനിക്ക് അനുവാദം നല്‍കി.”-ഒപ്ര വിന്‍ഫ്രി വിശദമാക്കി.

ആരാണ് ഒപ്ര വിന്‍ഫ്രി?
മിസ്സിസ്സിപ്പിയിലെ ഒരു ദരിദ്രകുടുംബത്തിൽ വെർണിറ്റാ ലീ എന്ന അവിവാഹിതയായ അമ്മയുടെ മകളായി ജനിച്ചു. ആറു വയസ്സു വരെ അമ്മമ്മയോടൊപ്പം കഴിഞ്ഞു. കൊടിയ ദാരിദ്ര്യം മൂലം ഉരുളക്കിഴങ്ങ് ചാക്കുകൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ധരിച്ച ഓപ്രയെ കുട്ടികൾ കളിയാക്കിയിരുന്നു. 13-ആം വയസ്സിൽ വീടുവിട്ട് ഒളിച്ചോടി. എഴുപതുകളുടെ തുടക്കത്തിൽ WLAC-TV-യിൽ വാർത്തകൾ വായിച്ചുകൊണ്ടായിരുന്നു ഓപ്രയുടെ തുടക്കം. ആ സ്ഥാപനത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും കറുത്തവർഗ്ഗക്കാരിയായ ആദ്യത്തെ വാർത്താവതാരകയും ആയിരുന്നു. 1978-ൽ “പീപ്പിൾ ആർ ടോക്കിങ്ങ്” എന്ന പ്രാദേശിക ടോക്ക്-ഷോയുടെ സഹ-അവതാരകയായി. 1983-ൽ WLS-TV-യുടെ, അധികം ശ്രദ്ധിക്കപ്പെടാത്ത, “എ.എം. ചിക്കാഗോ” എന്ന അര മണിക്കൂർ ദൈർഘ്യമുള്ള ടോക്ക്-ഷോ ഓപ്ര ഏറ്റെടുത്തു. മാസങ്ങൾക്കുള്ളിൽ തന്നെ അത് ചിക്കാഗോയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ടോക്ക്-ഷോ ആയിത്തീർന്നു. 1986 സെപ്റ്റംബർ 8 മുതൽ ഈ പരിപാടി ഒരു മണിക്കൂർ ദൈർഘ്യത്തിൽ “ദി ഓപ്ര വിൻഫ്രി ഷോ” എന്ന പേരിൽ ദേശീയതലത്തിൽ സപ്രേഷണം ചെയ്യപ്പെട്ടു തുടങ്ങി. അതിഥികളുടെ സങ്കടങ്ങൾ നിറകണ്ണുകളോടെ കേട്ടിരുന്ന ഓപ്രയുടെ മുന്നിൽ, അവർ പലതും തുറന്നുപറഞ്ഞു. ഈ പരിപാടി ടോക്ക്-ഷോ എന്നതിലുപരി ഒരു ഗ്രൂപ് തെറാപ്പി സെഷൻ ആയി മാറിയെന്ന് ടൈംസ് മാഗസിൻ അഭിപ്രായപ്പെട്ടു. 20-ആം നൂറ്റാണ്ടിലെ ഏറ്റവും ധനികയായ വ്യക്തിയായി ഒപ്ര വിന്‍ഫ്രി മാറി. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതയായി ഇവർ പലപ്പോഴും കണക്കാക്കപ്പെട്ടു. (അവലംബം: വിക്കിപീഡിയ)

 

Tags: HindutvaReligionBhagavat gitaMeditationOprah WinfreyHindu philosphyBest religion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

എന്താണ് ധ്യാനം

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

Bollywood

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.