Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് ഗ്ലോബ് സ്റ്റാര്‍സിന് ആദ്യജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 11:49 am IST
inCricket

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യം ജയം ആവേശത്തോടെ കുറിച്ച് കാലിക്കട്ട് ഗ്ലോബ് സ്റ്റാര്‍സ്. ട്രിവാന്‍ഡ്രം റോയല്‍സിനെ ഏഴ് വിക്കറ്റിനായിരുന്നു കാലിക്കട്ട് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഒരോവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടുകയും മൂന്ന് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത അഖില്‍ സ്‌കറിയയാണ് കളിയിലെ താരം.

ടൂര്‍ണ്ണമെന്റില്‍ ഇത് വരെ കണ്ട ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു കാലിക്കറ്റും റോയല്‍സും തമ്മിലുള്ളത്. തോല്‍വിയിലേക്കെന്ന് തോന്നിച്ച ഘട്ടത്തില്‍ നിന്നും അതിശയകരമായി തിരിച്ചു വന്നായിരുന്നു കാലിക്കറ്റിന്റെ വിജയം. ആദ്യ ഓവറില്‍ ഒരു സിക്സും ഒരു ഫോറുമായി രോഹന്‍ കുന്നുമ്മല്‍ മടങ്ങിയതോടെ കാലിക്കറ്റിന്റെ സ്‌കോറിങ് മന്ദഗതിയിലായി. 12 റണ്‍സെടുത്ത രോഹനെ ടി എസ് വിനിലാണ് പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ അജ്നാസിനെ വി അജിത്തും പുറത്താക്കി. 28 റണ്‍സ് നേടിയെങ്കിലും സ്‌കോറിങ് വേഗത്തിലാക്കാന്‍ ഓപ്പണര്‍ സച്ചിന്‍ സുരേഷിനും കഴിഞ്ഞില്ല. എന്നാല്‍ 11ആം ഓവറില്‍ ഒത്തു ചേര്‍ന്ന അഖില്‍ സ്‌കറിയയും സല്‍മാന്‍ നിസാറും ചേര്‍ന്ന് കൈവിട്ടെന്ന് തോന്നിയ കളി തിരികെപ്പിടിക്കുകയായിരുന്നു.

15 ഓവര്‍ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 99 റണ്‍സെന്ന നിലയിലായിരുന്നു കാലിക്കറ്റ്. 30 പന്തുകളില്‍ ജയിക്കാന്‍ വേണ്ടത് 75 റണ്‍സ്. എന്നാല്‍ ബേസില്‍ തമ്പി എറിഞ്ഞ 16ആം ഓവര്‍ മുതല്‍ ഇരുവരും ആഞ്ഞടിച്ചു. ആ ഓവറില്‍ ഇരുവരും ചേര്‍ന്ന് 17 റണ്‍സ് നേടി. തൊട്ടടുത്ത ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും നേടിയ അഖില്‍ സ്‌കറിയ തന്റെ അര്‍ദ്ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അടുത്ത ഓവറിലും 20 റണ്‍സ് സ്‌കോര്‍ ചെയ്ത ഇരുവരും ചേര്‍ന്ന് മത്സരം കാലിക്കട്ടിന്റെ വരുതിയിലാക്കി.

ബേസില്‍ തമ്പി എറിഞ്ഞ 19ആം ഓവറിലെ നാലാം പന്ത് ബൗണ്ടറി പായിച്ച സല്‍മാന്‍ നിസാറും അര്‍ദ്ധ സെഞ്ച്വറി തികച്ചു. ആ ഓവറിലെ അവസാന പന്തില്‍ തന്നെ കാലിക്കറ്റ് വിജയവും പൂര്‍ത്തിയാക്കി. അഖില്‍ സ്‌കറിയ 32 പന്തുകളില്‍ നിന്ന് 68ഉം സല്‍മാന്‍ നിസാര്‍ 34 പന്തുകളില്‍ നിന്ന് 51 റണ്‍സും നേടി പുറത്താകാതെ നിന്നു.

നേരത്തെ ക്യാപ്റ്റന്റെ ഇന്നിങ്സ് കാഴ്ച വച്ച കൃഷ്ണപ്രസാദിന്റെ ഇന്നിങ്സായിരുന്നു റോയല്‍സിനെ മികച്ച സ്‌കോറിലെത്തിച്ചത്. 54 പന്തുകളില്‍ നിന്ന് രണ്ട് ഫോറും അഞ്ച് സിക്സുമടക്കം 78 റണ്‍സാണ് കൃഷ്ണപ്രസാദ് നേടിയത്. സുബിന്‍ 12 പന്തുകളില്‍ 23 റണ്‍സ് നേടി. 24 റണ്‍സെടുത്ത അബ്ദുള്‍ ബാസിദ് കൃഷ്ണപ്രസാദിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 58 റണ്‍സ് പിറന്നു. എന്നാല്‍ കൃഷ്ണപ്രസാദിനെയും നിഖിലിനെയും പുറത്താക്കി അഖില്‍ സ്‌കറിയ വീണ്ടും ആഞ്ഞടിച്ചു. വലിയ സ്‌കോര്‍ പ്രതീക്ഷിച്ച റോയല്‍സിനെ പിടിച്ചു കെട്ടിയത് അഖിലിന്റെ ബൗളിങ് മികവാണ്. അഖില്‍ നാല് ഓവറുകളില്‍ നിന്ന് 32 റണ്‍സ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റും മോനു കൃഷ്ണ 35 റണ്‍സിന് രണ്ട് വിക്കറ്റും നേടി.

Tags: Adani Trivandrum RoyalsCalicut Globe StarsKerala Cricket League (KCL)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Kerala

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

Cricket

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

Cricket

കെ.സി.എല്‍: കിരീടം നിലനിര്‍ത്താന്‍ ബ്ലൂ ടൈഗേഴ്‌സ്

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.