Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സപ്ലൈകോയുടെ ശബരി അരിക്ക് തീവില; വിപണി പഠിച്ചിട്ടെന്ന് വകുപ്പ്, ഉത്തരമില്ലാതെ മന്ത്രി

വിവിധ ബ്രാന്‍ഡഡ് സോര്‍ട്ടക്സ് അരി 50 രൂപയ്‌ക്ക് ലഭിക്കുമ്പോള്‍ ശബരി അരിക്ക് 62 രൂപ

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Aug 25, 2025, 08:27 am IST
inKerala

കൊച്ചി: ഓണക്കാലത്തിനു ശേഷം അരി വില കുതിച്ചുയര്‍ന്നേക്കും. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നടപടിയാണ് ഇതിനു കാരണം. കഴിഞ്ഞ ദിവസം ഭക്ഷ്യ പൊതുവിതരണമന്ത്രി ജി.ആര്‍. അനില്‍ പുറത്തിറക്കിയ ശബരി ബ്രാന്‍ഡ് പാലക്കാടന്‍ മട്ട അരിക്ക് പൊതുവിപണിയിലേതിനേക്കാള്‍ കിലോയ്‌ക്ക് പത്ത് രൂപകൂടുതലാണ്.

സംസ്ഥാനത്തെ അരി വിപണിയായ കാലടിയില്‍ വിവിധ കമ്പനികളുടെ ബ്രാന്‍ഡഡ് മട്ട അരി കിലോയ്‌ക്ക് 50 രൂപക്ക് കിട്ടുമ്പോഴാണ് ശബരി അരി 62 രൂപ വിലയില്‍ വില്ക്കുന്നത്. ശബരി ബ്രാന്‍ഡ് അഞ്ച് കിലോ കിറ്റിന് 310 രൂപയും പത്ത് കിലോ കിറ്റിന് 599 രൂപയുമാണ് ഈടാക്കുന്നത്.

അതേസമയം പൊതു വിപണിയില്‍ പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡഡ് സോ
ര്‍ട്ടക്സ് വടി അരി പത്ത് കിലോ കിറ്റിന് 500 രൂപയേയുള്ളു. തവിട് കൂടുതലുണ്ടെന്ന് അവകാശപ്പെട്ട് ഇറക്കിയിരിക്കുന്ന ചില ബ്രാന്‍ഡുകള്‍ക്ക് മാത്രമാണ് പത്ത് കിലോ കിറ്റിന് 540 രൂപയും 560 രൂപയും ഈടാക്കുന്നത്. എന്നാല്‍ ഇതൊന്നുമില്ലാതെ ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ശബരി അരിക്ക് പൊതുവിപണിയില്‍ നിന്നും വലിയ രീതിയില്‍ ഉയര്‍ന്ന വില വരുന്നത് ഓണക്കാലത്തിനുശേഷം അരിക്ക് വന്‍ വിലവര്‍ധനവിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓണക്കാലത്ത് സബ്സിഡി അരി സപ്ലൈകോ വിതരണം ചെയ്യുന്നതിനാല്‍ വിലവര്‍ദ്ധനവ് ബാധിക്കില്ല. എന്നാല്‍ ഓണത്തിനുശേഷം പൊതു വിപണിയില്‍ വന്‍ വിലവര്‍ധനവിന് ഇത് ഇടയാക്കും.

നേരത്തെ കേരഫെഡ് വന്‍ തുകയ്‌ക്ക് കൊപ്ര ശേഖരിച്ചതും വെളിച്ചെണ്ണക്ക് പൊതുവിപണിയേക്കാള്‍ കൂടുതല്‍ വില ഈടാക്കിയതുമാണ് വെളിച്ചെണ്ണ വില വലിയ തോതില്‍ ഉയരാന്‍ ഇടയാക്കിയതെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വില നിലവാരം പിടിച്ചുനിര്‍ത്തേണ്ട സ്ഥാപനമായ കേരഫെഡ് നടത്തിയ ക്രമക്കേടുകളാണ് വെളിച്ചെണ്ണ വിപണിയെ ബാധിച്ചത്.
ഇതേ അവസ്ഥ തന്നെയാണ് അരിയുടെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത്. ശബരി അരി വിപണിയിലിറക്കിയ അവസരത്തില്‍ വിലവര്‍ദ്ധനവ് ചൂണ്ടിക്കാണിച്ചെങ്കിലും മാര്‍ക്കറ്റ് സര്‍വെ നടത്തിയാണ് വില നിശ്ചയിച്ചതെന്നായിരുന്നു മന്ത്രിയും ഉദ്യോഗസ്ഥരും പറഞ്ഞത്. ഇക്കാര്യം പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. അതേസമയം ശബരി അരി വില ഉയരാന്‍ കാരണം ചില ഉദ്യോഗസ്ഥരുടെ കള്ളക്കളികളാണെന്നാണ് പുറത്തുവരുന്ന സൂചന.

Tags: GR ANILKerala civil supplySupplyco's Sabari riceSabari Brand Palakkadan Matta Rice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് ശിവന്‍കുട്ടിക്കും ജി.ആര്‍. അനിലിനും വേണം

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

Kerala

പാചക വാതക ലഭ്യതയില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല: മന്ത്രി ജി ആര്‍ അനില്‍

Kerala

സപ്ലൈകോ ക്രിസ്തുമസ് -പുതുവത്സര ഫെയറുകള്‍ ഞായറാഴ്ച മുതല്‍

Kerala

വ്യാജ റേഷന്‍ കാര്‍ഡുകള്‍ നിര്‍മിച്ചത് വിജിലന്‍സ് അന്വേഷിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിക്കൊപ്പം സാമ്പാർ കൂടുതൽ നൽകിയില്ല; കണ്ണൂർ ജയിലിൽ സഹതടവുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ മുഹമ്മദ് ഹുസൈന് അന്താരാഷ്‌ട്ര ലഹരി ശൃംഖലയുമായി ബന്ധം ; ഇടനിലക്കാരി റിയാഖാനും , ഘാന പൗരനും അറസ്റ്റിൽ

മതം മാത്രം പോരാ മികച്ച വിദ്യാഭ്യാസവും കുട്ടികൾക്ക് വേണം : ഉത്തരാഖണ്ഡിൽ 250-ലധികം മദ്രസകൾ പൂട്ടാൻ ഉത്തരവിട്ട് ധാമി സർക്കാർ

ദ്രൗപദി മുര്‍മ്മു , സുഷമ സ്വരാജ്, നിര്‍മ്മലാ സീതാരാമന്‍ ; ഇതിന് പകരം വയ്‌ക്കാൻ മൂന്നു പേരുകള്‍ സ്വന്തം പ്രസ്ഥാനത്തില്‍ നിന്ന് ശ്രീമതി പറയണം

കേന്ദ്ര ഇടപെടല്‍; കൊല്ലം തുറമുഖത്തെ എമിഗ്രേഷന്‍ പോയിന്റ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്

സ്ത്രീകൾ വീട്ടിൽ ഇരിക്കണം എന്ന് തിട്ടൂരമിറക്കാൻ ഇത് നിങ്ങളുടെ നാട്ടുരാജ്യമല്ല ; കോൺഗ്രസുകാർ ഓച്ഛാനിച്ച് നിന്നപ്പോൾ ആഞ്ഞടിച്ച് ജിന്റോ ജോൺ

സ്‌പോർട്‌സ്: പന്ത് വലുതായകഥ / പി.എസ്. സ്വരാജ് (ജന്മഭൂമി ഓണപ്പതിപ്പ് 2026)

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിയറ്ററുകളിൽ ആഹാരസാധനങ്ങൾക്ക് കൊള്ള വില, ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട സ്ഥിതി: മേയർ വി.വി രാജേഷ്

‘ ഒരു രക്ഷിതാവെന്ന നിലയിൽ ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത് ‘ ; പൃഥ്വിരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.