കൊച്ചി: 2024 ആഗസ്റ്റ് മുതല്‍ 2025 ജൂലൈ വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 3.63 ലക്ഷം പേരെ നായ്‌ക്കള്‍ കടിച്ചിട്ടുണ്ടെന്നും ഇതില്‍ 99,323 പേരെ മാത്രമേ തെരുവുനായ്‌ക്കള്‍ കടിച്ചിട്ടുള്ളൂവെന്നും തദ്ദേശവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രണ്ടു വര്‍ഷത്തിനിടെ പേവിഷബാധയെ തുടര്‍ന്ന് 49 പേര്‍ മരിച്ചു. ഇവരില്‍
26 പേര്‍ക്ക് തെരുവുനായ്‌ക്കളില്‍ നിന്നാണ് രോഗബാധയുണ്ടായത്.
2024-ല്‍ 26 ഉം 2025-ല്‍ ഇതുവരെ 23 പേവിഷബാധമരണങ്ങളും ഉണ്ടായി. ഈ വര്‍ഷം മരിച്ചവരില്‍ 11 പേരെ തെരുവുനായ്‌ക്കളും 10 പേരെ വളര്‍ത്തുനായ്‌ക്കളുമാണ് കടിച്ചത്. പൂച്ചകളുടെ കടിയേറ്റും മൂന്നു പേര്‍ക്കും പേ വിഷബാധയുണ്ടായി.
തെരുവുനായ്‌ക്കളെ നിയന്ത്രിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സര്‍ക്കാരിന്‌റെ സത്യവാങ്മൂലം















