Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥല ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ എത്തിയത് 9000 യൂട്യൂബര്‍മാര്‍…ഇത് അന്താരാഷ്‌ട്ര ഗൂഢാലോചനയല്ലെങ്കില്‍ മറ്റെന്ത്?

ധര്‍മ്മസ്ഥല എന്ന ഹിന്ദുദേവാലയത്തെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്ത് കൊന്നുതള്ളുന്ന സ്ഥലമാണെന്ന വ്യാജപ്രചാരണം നടത്താന്‍ എത്തിയത് 9000 യൂട്യൂബര്‍മാര്‍. ഒരു പള്ളിയെയോ ചര്‍ച്ചിനെയോ ഇതുപോലെ തൊടാന്‍ ഒരു മാധ്യമങ്ങളും ധൈര്യപ്പെടില്ലെന്നിരിക്കെ, ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇത്രയും യൂട്യൂബര്‍മാര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഒരു ഗൂഢാലോചന സംശയിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 05:03 pm IST
in India
നൂറില്‍പ്പരം ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥലയ്ക്ക് ചുറ്റും കുഴിച്ചിട്ടിട്ടുണ്ടെന്ന കള്ളക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി (ഇടത്ത്) ജെസിബി ഉപയോഗിച്ച് മൃതദേഹങ്ങളുണ്ടോ എന്ന് ക്ഷേത്രപരിസരത്ത് കുഴിച്ചുനോക്കുന്നു (നടുവില്‍)ധര്‍മ്മസ്ഥലയിലെ ബാഹുബലി പ്രതിമ (വലത്ത്)

നൂറില്‍പ്പരം ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥലയ്ക്ക് ചുറ്റും കുഴിച്ചിട്ടിട്ടുണ്ടെന്ന കള്ളക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി (ഇടത്ത്) ജെസിബി ഉപയോഗിച്ച് മൃതദേഹങ്ങളുണ്ടോ എന്ന് ക്ഷേത്രപരിസരത്ത് കുഴിച്ചുനോക്കുന്നു (നടുവില്‍)ധര്‍മ്മസ്ഥലയിലെ ബാഹുബലി പ്രതിമ (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥല എന്ന ഹിന്ദുദേവാലയത്തെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്ത് കൊന്നുതള്ളുന്ന സ്ഥലമാണെന്ന് ചിത്രീകരിച്ച് വ്യാജപ്രചാരണം നടത്താന്‍ എത്തിയത് 9000 യൂട്യൂബര്‍മാര്‍. ഒരു പള്ളിയെയോ ചര്‍ച്ചിനെയോ ഇതുപോലെ തൊടാന്‍ ഒരു മാധ്യമങ്ങളും ധൈര്യപ്പെടില്ലെന്നിരിക്കെ, ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇത്രയും യൂട്യൂബര്‍മാര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഒരു ഗൂഢാലോചന സംശയിക്കപ്പെടുന്നു.

മിക്കവാറും ഈ യൂട്യൂബര്‍മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കപ്പെട്ടിരിക്കാമെന്നാണ് സംശയിക്കപ്പെടുന്നത്. 9000 യൂട്യൂബര്‍മാര്‍ ദിവസേനയെന്നോണം ധര്‍മ്മസ്ഥലയ്‌ക്കെതിരെ വീഡിയോകള്‍ ഇറക്കുകയായിരുന്നു. ന്യൂനപക്ഷ സമുദായത്തിലെ ആരാധനാലയങ്ങള്‍ക്കെതിരെ ഇതുപോലുള്ള പല ബലാത്സംഗ, കൊലപാതക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇതുപോലെ ഒരു മാധ്യമവിചാരണ നടന്നിട്ടില്ല.

ഉദാഹരണത്തിന് 1992ലെ അജ്മീര്‍ ബലാത്സംഗക്കേസില്‍ ഇരയായത് 250 പെണ്‍കുട്ടികളാണ്. 11നും 20നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഒരു ബലാത്സംഗ ഗ്യാങ്ങിന്റെ പിടിയില്‍പ്പെട്ട് ബലാത്സംഗത്തിന് ഇരയായത്. പക്ഷെ ഈ കേസുകള്‍ ഉണ്ടായപ്പോഴൊന്നും ഇത്രയൊന്നും മാധ്യമവിചാരണ ഉണ്ടായില്ല. അജ്മീര്‍ ദര്‍ഗയിലെ കെയര്‍ ടേക്കര്‍ കുടുംബത്തില്‍ ഉള്‍പ്പെട്ടവര്‍ ഈ ബലാത്സംഗഗ്രൂപ്പില്‍ അംഗമായിട്ടും കാര്യമായ മാധ്യമചലനം ഉണ്ടായില്ല. ഒരു ക്രിസ്തീയ ദേവാലയത്തിലെ നൂറുകണക്കിന് ദുരൂഹമരണം നടന്നുവെന്ന ആരോപണത്തെക്കുറിച്ചും ഒരു മാധ്യമവും വിചാരണ ചെയ്യാന്‍ ഒരുമ്പെട്ടില്ല. ഇത്രയും വലിയ ഒരു ഹിന്ദു ദേവാലയത്തിനെതിരെ ഇല്ലാത്ത കൂട്ടക്കൊലപാതകങ്ങള്‍ കൊട്ടിഘോഷിക്കാന്‍ 9000 യൂട്യൂബര്‍മാര്‍ വന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. അതിന് പിന്നാലെ കേരളത്തിലെ ന്യൂസ് 18 മലയാളം, റിപ്പോര്‍ട്ടര്‍, 24 ന്യൂസ്, മീഡിയവണ്‍ തുടങ്ങിയ ചാനലുകളും കര്‍ണ്ണാടകയിലെ ഒരു ഹിന്ദുക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വിചാരണയില്‍ ദിവസങ്ങളോളം ഇല്ലാക്കഥകള്‍ പറയാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായതും അത്ഭുതപ്പെടുത്തുന്നു. കേരളത്തിലെ ടിവി ചാനലുകള്‍ മറ്റൊരു സംസ്ഥാനത്തെ ഹിന്ദുദേവാലയത്തെ തകര്‍ക്കാന്‍ വേണ്ടിപ്പോയതിന് പിന്നിലെ പ്രചോദനം എന്താണെന്നത് അജ്ഞാതമാണ്.

ഇത്രയും യൂട്യൂബര്‍മാര്‍ യാദൃച്ഛികമായി പേജ് വ്യൂസ് കിട്ടും എന്നറിഞ്ഞുകൊണ്ട് ആ വാര്‍ത്ത കവര്‍ ചെയ്യാന്‍ എത്തിയതാണോ അതോ അവര്‍ക്ക് ആരെങ്കിലും അതിന് ധനസഹായം നല്‍കിയോ? കേരളത്തില്‍ നിന്നുള്ള മാധ്യമങ്ങളെ ആരാണ് സ്വാധീനിച്ചത്. അവര്‍ സത്യം തേടാന്‍ ചെന്നതാണോ അതോ അവര്‍ക്ക് സാമ്പത്തിക നേട്ടം എന്തെങ്കിലും ഉണ്ടായോ? കേരളത്തില്‍ നിന്നുള്ള ചില ഇടത് നേതാക്കള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായും ആരോപണമുണ്ട്.

അതുപോലെ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരോപണം ഉയര്‍ന്നയുടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെപ്പോലും അനുമതിയില്ലാതെ എസ് ഐ ടി രൂപീകരിച്ചതിലും ദുരൂഹതയുണ്ട്. അതായത് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിന് പിന്നിലുണ്ട് എന്നാണര്‍ത്ഥം. ഇത്രയും ശക്തമായ ധര്‍മ്മസ്ഥല പോലുള്ള ഒരു ക്ഷേത്രത്തിലെ, ഹൈന്ദവസംഘടനകള്‍ക്ക് ഉറച്ച സ്വാധീനമുള്ള ദക്ഷിണ്‍ കന്നഡ ജില്ലയിലെ ഇത്രയും വലിയ തീര്‍ത്ഥാടനകേന്ദ്രത്തിലെ 17 പ്ലോട്ടുകള്‍ എങ്ങിനെ കുഴിച്ചുനോക്കാനായി? ഇതിനായി കര്‍ണ്ണാടക സര്‍ക്കാര്‍ 60 ലക്ഷത്തോളം രൂപയെങ്കിലും ചെലവാക്കി. ഇതിനര്‍ത്ഥം സിദ്ധരാമയ്യ സര്‍ക്കാരിന് കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യം ഇതിന് പിന്നില്‍ ഉണ്ടെന്നത് തന്നെയാണ്. ഈ ഗൂഢാലോചനയില്‍ ആകെ അറസ്റ്റ് ചെയ്തത് മഹേഷ് ഷെട്ടി തിമ്മറോഡി എന്ന വ്യക്തിയെ മാത്രമാണ്. ഇദ്ദേഹം ഹൈന്ദവ സംഘടനകളില്‍ മുന്‍ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. പിന്നീട് ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമികള്‍ വാങ്ങാനും വില്‍ക്കാനും ശ്രമിച്ചതുമായി ബന്ധപ്പെട്ട് ക്ഷേത്രാധികാരിയുമായി ഇദ്ദേഹം പിണങ്ങിയിരുന്നു. മഹേഷ് തിമ്മരോഡിയെ അറസ്റ്റ് ചെയ്തത് വഴി ധര്‍മ്മസ്ഥല പ്രദേശത്തെ രണ്ട് ഹൈന്ദവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാരിന് സാധിച്ചു.

പക്ഷെ ഈ വലിയ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ മതപരിവര്‍ത്തന ലോബികള്‍, മാവോയിസ്റ്റ് ഗ്രൂപ്പുകള്‍, തീവ്ര ഇടത് മാധ്യമസംഘങ്ങള്‍, ചില ഇസ്ലാമിക സംഘടനകള്‍ എന്നിവരും ഉണ്ടെന്ന ആരോപണമുണ്ട്. അവര്‍ക്കെതിരെ ഒരു നീക്കവും ഇതുവരെയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നതും കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടിയില്‍ ആശങ്ക ഉളവാക്കുന്നു.

Tags: Sameer videoBahubaliYoutubersManafDharmasthalaDharmasthala mass burialLorry udama ManafNews 18 MalayalamDharmasthala media trial
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

India

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.