പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കൂടുതല്‍ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതോടെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബി ജെ പിയും സി പി എമ്മും പ്രകടനങ്ങളും കോലം കത്തിക്കലും നടത്തി.
മഹിളാ മോര്‍ച്ച പാലക്കാട്ടെ എം എല്‍ എ ഓഫീലിലേക്ക് കോഴികളുമായി മാര്‍ച്ച് നടത്തി. ബി ജെ പിയും പ്രതിഷേധമുയര്‍ത്തി. ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചില്‍ എം എല്‍ എ ഓഫീസിലെ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചു.
അടൂരിലെ രാഹുലിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തളളുമുണ്ടായി. കെഎസ്ആര്‍ടിസി ബസില്‍ രാഹുലിന്റെ വീട്ടിലേക്ക് കോഴിയെ കൊടുത്ത് വിട്ടാണ് ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് കമ്മറ്റി പ്രതിഷേധിച്ചത്.
ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് രാഷ്‌ട്രീയ യുവജന സംഘടനകള്‍ നടത്തുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
















