Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധര്‍മ്മസ്ഥലയില്‍ പോയ മകള്‍ അനന്യഭട്ടിനെ കാണാനില്ലെന്ന കള്ളപ്പരാതി നല്‍കിയ സുജാത ഭട്ട് ഒരു അര്‍ബന്‍ നക്സല്‍; ക്ഷേത്രത്തിനെതിരെ മാവോയിസ്റ്റുകളും?

ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിയായ അനന്യഭട്ടിനെ കാണാനില്ലെന്ന കള്ളപ്പരാതി നല്‍കിയ സുജാത ഭട്ട് മാവോയിസ്റ്റ് പ്രവര്‍ത്തക. ഇവര്‍ നക്സല്‍ വിരുദ്ധ സേന തയ്യാറാക്കിയ അര്‍ബന്‍ നക്സലുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. ഇതോടെ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയില്‍ മാവോയിസ്റ്റുകളും ഉള്‍പ്പെട്ടിരുന്നതായി സൂചനകള്‍ പുറത്തുവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 08:34 pm IST
inIndia
ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രപ്രതിഷ്ഠ (ഇടത്ത്) സുജാതാ ഭട്ട് (വലത്ത്)

ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രപ്രതിഷ്ഠ (ഇടത്ത്) സുജാതാ ഭട്ട് (വലത്ത്)

 

ബെംഗളൂരു: ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിയായ അനന്യഭട്ടിനെ കാണാനില്ലെന്ന കള്ളപ്പരാതി നല്‍കിയ സുജാത ഭട്ട് മാവോയിസ്റ്റ് പ്രവര്‍ത്തക. ഇവര്‍ നക്സല്‍ വിരുദ്ധ സേന തയ്യാറാക്കിയ അര്‍ബന്‍ നക്സലുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. നഗരങ്ങളില്‍ ജീവിക്കുന്ന തീവ്ര ഇടത് നിലപാടുള്ളവരാണ് അര്‍ബന്‍ നക്സലുകള്‍. ഇവര്‍ പലപ്പോഴും മാവോയിസ്റ്റ് സൈദ്ധാന്തികരായിരിക്കും. നഗരങ്ങളില്‍ ജോലി ചെയ്യുന്ന ജേണലിസ്റ്റുകള്‍, കോളെജ് പ്രൊഫസര്‍മാര്‍, അഭിഭാകര്‍ തുടങ്ങിയവരെല്ലാം അര്‍ബന്‍ നക്സലുകളില്‍ ഉള്‍പ്പെടുന്നവരാണ്. ഇതോടെ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയില്‍ മാവോയിസ്റ്റുകളും ഉള്‍പ്പെട്ടിരുന്നതായി സൂചനകള്‍ പുറത്തുവരുന്നു.

ക്ഷേത്രം നിലകൊള്ളുന്ന ബെല്‍തങ്ങാടി, കലാസ എന്നീ പ്രദേശങ്ങളില്‍ എത്തിയ സുജാതാ ഭട്ടിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നെന്ന് നക്സല്‍ വിരുദ്ധ സേന (ആന്‍റി നക്സല്‍ ഫോഴ്സ് ) പറഞ്ഞു. സുജാതാഭട്ടിനെ മാവോയിസ്റ്റ് ആശയങ്ങളെ പിന്തുണയ്‌ക്കുന്ന പല ഗ്രൂപ്പുകളുടെയും ഒപ്പം കണ്ടിട്ടുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ രാമചന്ദ്ര ഭട്ട് പറഞ്ഞു.

2013 മുതല്‍ രണ്ട് വര്‍ഷക്കാലം സുജാത ഭട്ടിന്റെ നീക്കങ്ങള്‍ നക്സല്‍ വിരുദ്ധ സേന (ആന്‍റി നക്സല്‍ ഫോഴ്സ്) നിരീക്ഷിച്ചിരുന്നു. 2003ല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളെജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ മകള്‍ അനന്യഭട്ടിനെ കൂട്ടുകാരികള്‍ക്കൊപ്പം ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രം സന്ദര്‍ശിച്ചശേഷം കാണാതായി എന്ന് ദക്ഷിണ്‍ കന്നട എസ് പി ഓഫീസില്‍ നേരിട്ട് സന്ദര്‍ശിച്ച് സുജാത ഭട്ട് പരാതി നല്‍കിയിരുന്നു. 2025 ജൂലായ് 15നാണ് സുജാതാ ഭട്ട് പരാതി നല്‍കിയത്. 2003ല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു അനന്യ ഭട്ട് എന്നും സുജാതാ ഭട്ട് പരാതിയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കസ്തൂര്‍ബ മെഡിക്കല്‍ കോളെജില്‍ നേരിട്ട് സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടിയപ്പോള്‍ 2003ല്‍ അവിടെ അനന്യ ഭട്ട് എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥിനി പഠിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടാണ് കസ്തൂബ മെഡിക്കല്‍ കോളെജ് നല്‍കിയത്. ഇതോടെ സുജാതാ ഭട്ടിനെതിരെ കുരുക്ക് മുറുകുകയാണ്. മാത്രമല്ല, ധര്‍മ്മസ്ഥലയെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം കുഴിച്ചുമൂടുന്ന ഭീകരസ്ഥലമായി ചിത്രീകരിക്കുന്ന വീഡിയോ ആദ്യമായി ചെയ്ത യൂട്യൂബര്‍ സമീറും സുജാതാ ഭട്ടും തമ്മില്‍ ഗൂഢാലോചന നടന്നുവെന്നും ഇതിലാണ് ധര്‍മ്മസ്ഥലയ്‌ക്കെതിരെ അനന്യഭട്ട് എന്ന ഇല്ലാത്ത മകളെ കാണാനില്ലെന്ന് കാണിച്ച് കേസ് പൊലിപ്പിക്കാമെന്ന ധാരണയുണ്ടായതെന്നും പറയുന്നു. മാത്രമല്ല സുജാതാ ഭട്ട് മകള്‍ അനന്യ ഭട്ട് എന്ന പേരില്‍ ഉപയോഗിച്ച ചിത്രം വാസന്തി എന്ന മറ്റൊരു പെണ്‍കുട്ടിയുടേതാണെന്നും പറയപ്പെടുന്നു. ഇതും പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച് വരികയാണ്.

ഇതോടെ അര്‍ബന്‍ നക്സലുകള്‍, ചില ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പുകള്‍ എന്നിവയും ധര്‍മ്മസ്ഥലയ്‌ക്കെതിരായ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ചില തെളിവുകള്‍ പുറത്തുവരികയാണ്.

ഭൂപരിഷ്കരണം വേണമെന്ന നക്സല്‍ നേതാവിന്റെ അഭിമുഖം ദ ന്യൂസ് മിനിറ്റില്‍
ധര്‍മ്മസ്ഥല ക്ഷേത്രനഗരിയ്‌ക്കെതിരായ വാര്‍ത്ത നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന വാര്‍ത്താവെബ്സൈറ്റാണ് കര്‍ണ്ണാടക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ്. ഈയിടെ അവര്‍ സിപിഐ എംഎല്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാവും അഭിഭാഷകനുമായ ക്ലിഫ്റ്റന്‍ ഡി റൊസാരിയോയുടെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്താചാനലിന്റെ എക്സിക്യൂട്ട് എഡിറ്റര്‍ സുദീപ്തോ മൊണ്ടാലാണ്. അഭിമുഖം നടത്തിയിരിക്കുന്നത്. അംബേദ്കര്‍, ഫെമിനിസം, പരിസ്ഥിതി തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന നേതാവ് കൂടിയാണ് ക്ലിഫ്റ്റന്‍ ഡി റൊസാരിയോ. ഗാസ, പലസ്തീന്‍ അനൂകൂല നിലപാടെടുക്കുന്ന നേതാവ് കൂടിയാണ് ഭൂപരിഷ്കരണത്തെക്കുറിച്ച് ശക്തമായ നിലപാടുള്ള നേതാവാണ് ക്ലിഫ്റ്റന്‍ ഡി റൊസാരിയോ. ധര്‍മ്മസ്ഥല ക്ഷേത്രത്തിന് ചുറ്റും നൂറുകണക്കിന് ഏക്കര്‍ ഭൂമി ട്രസ്റ്റിന്റെ പേരില്‍ ഉണ്ട്. ധര്‍മ്മസ്ഥല ട്രസ്റ്റ് പലരെയും കുടിയൊഴിച്ചു എന്ന രീതിയിലുള്ള പരാതികളും ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതക പരാതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. ഭൂപരിഷ്കരണം നടക്കേണ്ട ഒരു സ്ഥലമാണ് ഇവിടെയെന്ന് പൊതുവേ ഒരു പ്രചാരണം ഉയര്‍ന്നുവന്നിരുന്നു. അതോടെയാണ് ധര്‍മ്മസ്ഥലയിലെ ഭൂമി പിടിച്ചെടുക്കാനുള്ള ചില നീക്കങ്ങളും ചിലര്‍ നടത്തുന്നതായി ആരോപണം ഉണ്ടായത്. മാവോയിസ്റ്റുകളും മതപരിവര്‍ത്തനലോബിയും തമ്മിലുള്ള ചില ബന്ധങ്ങളും ഈയിടെ പുറത്തുവന്നിരുന്നു.

 

Tags: religious conversion lobbySujatha BhattUrban NaxalsmaoistsThe news minuteNews laundryDharmasthalaDharmasthala mass murderAnanya Bhatt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.