Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നവവത്സര മംഗള ചിന്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 06:31 am IST
inSamskriti

രണ്ടു ദിവസം മുമ്പ് മലയാളികള്‍ പൊന്നിന്‍ ചിങ്ങപ്പിറവി ആഘോഷിച്ചല്ലോ. ഇംഗ്‌ളീഷ് വര്‍ഷ ക്രമം അനുസരിച്ച് 2025 ആഗസ്ത് 17ന് ആയിരുന്നു 1201 ചിങ്ങം ഒന്ന്. തമിഴ് സമ്പ്രദായ പ്രകാരം 1435 ആവണി ഒന്ന്. ശകവര്‍ഷ പ്രകാരം 1946 ഭാദ്രപഥം 26 എന്നിങ്ങനെയായിരുന്നു ഇതേദിനത്തിലെ ഇതര കലണ്ടര്‍ തീയതികള്‍.

കേരളീയര്‍ക്ക് നവവത്സരാരംഭം ചിങ്ങം ഒന്നിനാണല്ലോ. അതിനാല്‍ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും ചിങ്ങം ഒന്ന് ഉത്സവത്തിന്റെയും ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി കൊണ്ടാടപ്പെട്ടു. ഒന്നാംതിയതി എങ്ങനെയോ അതുപോലെയാകും വര്‍ഷം മുഴുവന്‍ എന്നാണ് വിശ്വാസം. മലയാളികള്‍ക്ക് പുതുവര്‍ഷം തുടങ്ങുന്നത് ഒരു ദിവ്യമായ അനുഭവമായതില്‍ ഈ വിശ്വാസത്തിനും പങ്കുണ്ടാകാം. കാര്‍ഷിക വര്‍ഷമായും ഐശ്വര്യത്തിന്റെ ആഗമനാരംഭമായും ഒക്കെ പണ്ടുമുതലേ ചിങ്ങം ഒന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ കേരളത്തിനു പുറത്ത് പല ദേശങ്ങളിലും വിഷുവിന് സമമായ ബിഹു ആണ് നവവത്സരാരംഭമായി ആഘോഷിക്കുന്നത്.

ഹിന്ദുക്കള്‍ക്ക് വിശേഷ വസ്ത്രധാരണം, ക്ഷേത്രദര്‍ശനം, ഗൃഹത്തില്‍ മൃഷ്ടാന്ന ഭോജനം, പലക്ഷേത്രങ്ങളിലും പ്രത്യേക വിശേഷാല്‍ പൂജ തുടങ്ങിയവയെല്ലാം ആണ്ടുപിറപ്പിന് പതിവാണല്ലോ.

കര്‍ക്കടകം പഞ്ഞമാസമായിട്ടായിരുന്നു പണ്ട് കുരുതപ്പെട്ടിരുന്നത്. മുന്‍കാലങ്ങളില്‍ തോരാത്ത മഴയും ദാരിദ്ര്യവും പഞ്ഞവും മറ്റും കാരണം കേരളത്തിലെ ജനജീവിതം ദുരിതമയമാകുമായിരുന്നു. ഇപ്പോള്‍ കാലംമാറി അന്തരീക്ഷം പരിവര്‍ത്തിതമായി. മുന്‍കാലത്തെ ദാരിദ്ര്യമോ പട്ടിണിയോ വര്‍ഷക്കെടുതിയോ ഒന്നും പൊതുവെ പറയാനില്ല. മുമ്പ് ക്‌ളേശങ്ങള്‍ കാരണം ‘മുശേട്ട പോ ശീപോതി വാ’ (ദുര്‍ദേവതകള്‍ പോകട്ടെ ഐശ്വര്യ പ്രതീകമായ ശ്രീഭഗവതി വരട്ടെ)എന്നായിരുന്നു എല്ലാവരും പ്രാര്‍ത്ഥിച്ചത്. ഏറെക്കാലമായി മലയാളികള്‍ കര്‍ക്കടകം രാമായണ മാസമായി ആചരിക്കു ന്നു. തുഞ്ചത്തെഴുത്തച്ഛന്റെ വിശിഷ്ട ഗ്രന്ഥമായ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എല്ലാ ഗൃഹങ്ങളിലും നിത്യപാരായണം ചെയ്യുന്നു. സീതാരാമ ഭക്തിയും ആദര്‍ശ പുരുഷനായ ശ്രീരാമചന്ദ്രന്റെ മഹത്വവും ഗൃഹാന്തരീക്ഷങ്ങളില്‍ പ്രസരിക്കുന്ന കാലമാണ് കര്‍ക്കടക മാസം. സമീപ കാലത്ത് മാധ്യമങ്ങളും ക്ഷേത്രങ്ങളും ഗൃഹങ്ങളുംസാമൂഹിക സ്ഥാപനങ്ങളുമെല്ലാം ഓരോപ്രകാരത്തില്‍ അദ്ധ്യാത്മരാമായണം പഠിക്കാനും പ്രചരിപ്പിക്കാനും അവസരമൊരുക്കുന്നു.

കര്‍ക്കടകം കഴിഞ്ഞാല്‍ പൊന്നിന്‍ ചിങ്ങവും പൊന്നോണവുമൊക്കെ ആഗതമാകുന്നു. ഏതോ ഒരു പൂര്‍വകാലത്ത്, മഹാബലി സ്വന്തം പ്രജകളുടെ ക്ഷേമം അന്വേഷിച്ച് ചിങ്ങത്തിരുവോണ നാളില്‍ കേരളം സന്ദര്‍ശിക്കുന്നു എന്ന ഐതീഹ്യം ഇവിടെ രൂഢമൂലമായി. ബലിയുടെ കഥയുമായി ബന്ധപ്പെട്ട വാമനാവതാരത്തെ സൂചിപ്പിക്കുന്ന വാമനമൂര്‍ത്തി ക്ഷേത്രങ്ങളും കേരളത്തിലുണ്ടല്ലോ.

1201 ചിങ്ങം പിറന്നതോടെ കേരളീയര്‍ ഓണാഘോഷത്തിന്റെ പ്രതീക്ഷയിലാണ്. സമീപകാലത്ത് ഓണാഘോഷം ഗാര്‍ഹികപരിവേഷത്തില്‍ ഒതുങ്ങാത്ത ഔദ്യോഗിക ആഘോഷം കൂടിയായി മാറിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ഒരു ഉല്ലാസ സമയം കൂടിയാണ് അത്തം തൊട്ട് പത്തോണം എന്ന തിരുവോണ ആഘോഷ ദിനങ്ങള്‍. ഓണം ഒരു ദേശീയയോത്സവമായി വികസിച്ചിരിക്കുന്നു. ശുഭ പ്രതീക്ഷകളോടെ നമുക്ക് 1201 നെ വരവേല്‍ക്കാം. എല്ലാമലയാളികള്‍ക്കും നവവത്സരം ശോഭനമാകട്ടെ.

Tags: New yearChingamasamMalayala Masamചിങ്ങപ്പിറവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്‌മസ് –പുതുവത്സര ബമ്പർ XC 138455 ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം, ടിക്കറ്റ് വിറ്റത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ

Kerala

ക്രിസ്തുമസ്-പുതുവത്സരം: സപ്ലൈകോയ്‌ക്ക് 82 കോടി രൂപയുടെ വിറ്റുവരവ്

Kerala

കള്ളടിയില്‍ മലയാളിക്ക് പുതിയ റെക്കോഡ് ;’ഹാപ്പി ന്യൂ ഇയര്‍’ പറയാന്‍ മലയാളി കുടിച്ചു തീര്‍ത്ത് 105 കോടിയുടെ മദ്യം

Kerala

പുതുവര്‍ഷത്തില്‍ റെക്കാഡ് നേട്ടവുമായി കൊച്ചി മെട്രോ

Kerala

പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പൊലീസ് ചവിട്ടി പൊട്ടിച്ചെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.