ചെന്നൈ: നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ (80) ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. വെളളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം.
ടി നഗറിലെ വീട്ടില്‍ വച്ച് വീണ് തലയ്‌ക്ക് പരിക്കേറ്റതിനെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.2023 ഫെബ്രുവരി മുതല്‍
നാഗലാന്‍ഡ് ഗവര്‍ണറായി ചുമതല നിര്‍വഹിച്ച് വരികയായിരുന്നു.
മധ്യപ്രദേശില്‍നിന്ന് രാജ്യസഭാ അംഗമായിട്ടുണ്ട്. ബിജെപി തമിഴ്‌നാട് ഘടകം മുന്‍ അധ്യക്ഷനാണ്.സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ലാ ഗണേശന്‍ പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റായി. കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. 2021 മുതല്‍ 2023 വരെ മണിപ്പൂര്‍ ഗവര്‍ണറായിരുന്നു.
















