Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെലവ് കുറഞ്ഞ കാന്‍സര്‍ ചികിത്സ ഉറപ്പാക്കി മാധവ് സൃഷ്ടി ആരോഗ്യ കേന്ദ്രം; ആരോഗ്യ സേവയുടെ ഉത്തമ ഉദാഹരണം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 07:02 am IST
in India
ഇന്‍ഡോറില്‍ മാധവ് സൃഷ്ടി സേവാ സമിതിയുടെ നേതൃത്വത്തില്‍ കാന്‍സര്‍ ചികിത്സയ്ക്കായി ആരംഭിച്ച ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് എത്തിയപ്പോള്‍

ഇന്‍ഡോറില്‍ മാധവ് സൃഷ്ടി സേവാ സമിതിയുടെ നേതൃത്വത്തില്‍ കാന്‍സര്‍ ചികിത്സയ്ക്കായി ആരംഭിച്ച ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് എത്തിയപ്പോള്‍

ഇന്‍ഡോര്‍: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് ഏറ്റവും ചെലവ് കുറഞ്ഞ കാന്‍സര്‍ ചികിത്സയുമായി പുതിയ ആരോഗ്യ കേന്ദ്രത്തിന് തുടക്കമിട്ട് മാധവ് സൃഷ്ടി സേവാ സമിതി. പദ്ധതി ആരോഗ്യസേവയുടെ ഉത്തമ ഉദാഹരണമാണെന്ന് ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ഇത് നേരിട്ടുള്ള സേവനമാണ്. സമൂഹത്തിന്റെ സന്തോഷം തന്നെയാണ് സ്വന്തം സന്തോഷമെന്ന ധാര്‍മിക വിചാരമാണ് പദ്ധതിക്ക് പിന്നില്‍. രാജ്യത്ത് ആരോഗ്യ സേവന മേഖലയില്‍ നിരവധി മികച്ച മാതൃകകള്‍ ഉയര്‍ന്നുവരുന്നുണ്ട്.

സേവനം ചെലവുകുറഞ്ഞതും എളുപ്പമുള്ളതും ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ചികിത്സാ മാര്‍ഗങ്ങള്‍, വ്യത്യസ്ത അന്തരീക്ഷം, കാലാവസ്ഥാ വൈവിധ്യം എന്നിവയെ ആശ്രയിച്ചുള്ള ചികിത്സ ഉപയോഗപ്രദമാണ്. വ്യക്തിഗത സ്വഭാവത്തിനനുസരിച്ച് ‘കസ്റ്റമൈസ്ഡ്’ ചികിത്സാ സംവിധാനം ഈ പദ്ധതിയില്‍ ഉണ്ട്. ഇവിടെ ഒരേ മേല്‍ക്കൂരയ്‌ക്കു കീഴില്‍ എല്ലാ ചികിത്സകളും ലഭ്യമാണ്. തുടര്‍ച്ചയായ സേവനം ലഭ്യമാക്കുന്നത് അഭിനന്ദനാര്‍ഹമാണ്. നമ്മുടെ സേവനം സ്വീകരിക്കുന്നവര്‍, പിന്നീട് സേവനം നല്‍കുന്നവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.

നാല് നിലയില്‍ ആരംഭിച്ച പുതിയ കേന്ദ്രം പ്രധാനമായും കാന്‍സര്‍ ചികിത്സയ്‌ക്കും വൈവിധ്യമാര്‍ന്ന പരമ്പരാഗത ചികിത്സാ രീതികള്‍ക്കുമായാണ് സമര്‍പ്പിച്ചിരിക്കുന്നത്. താഴത്തെ രണ്ട് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ ചികിത്സ നല്‍കും. പരിചയസമ്പന്നരായ ക്യാന്‍സര്‍ വിദഗ്ധരുടെ സംഘം, ഏറ്റവും പുതിയ ഉപകരണങ്ങളുടെയും രീതികളുടെയും സഹായത്തോടെ സേവനം നല്‍കും. ആദ്യഘട്ടത്തില്‍ കീമോതെറാപ്പി, സി.ടി. സ്‌കാന്‍ എന്നിവ ആരംഭിക്കും. ഉടന്‍ തന്നെ റേഡിയേഷന്‍ ചികിത്സയും തുടങ്ങും. ഇതിനായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള രണ്ടു ബങ്കറുകള്‍ തയ്യാറായിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുള്ള ലൈനാക് മെഷീന്‍ ഉടന്‍ സ്ഥാപിക്കും. കാന്‍സര്‍ ചികിത്സയ്‌ക്കാവശ്യമായ എല്ലാ മരുന്നുകളും കുറഞ്ഞ നിരക്കില്‍ ഇവിടെ ലഭ്യമാകും. ഒരു നിലയില്‍ പ്രകൃതിചികിത്സാ കേന്ദ്രമാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേര്‍തിരിച്ച യൂണിറ്റുകളോടെ. ഇവിടെ ആയുര്‍വേദം, ഹോമിയോപ്പതി, യോഗ ചികിത്സ, ന്യൂറോതെറാപ്പി, ക്രയോതെറാപ്പി, പാലിയേറ്റീവ് കെയര്‍, അക്യുപംക്ചര്‍, അക്യുപ്രെഷര്‍ തുടങ്ങിയ മാര്‍ഗങ്ങള്‍, ആധുനിക ഉപകരണങ്ങളോടും പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തോടും കൂടി ലഭ്യമാകും. വരും തലമുറയെ സംസ്‌കാരസമ്പന്നരാക്കി വളര്‍ത്തുന്നതിനായി ‘ഗര്‍ഭസംസ്‌കാര്‍ കേന്ദ്രം’ കൂടി സ്ഥാപിച്ചിട്ടുണ്ട്.

പരിപാടിയില്‍ സിംബയോടെക് ഫാര്‍മലാബ് ചെയര്‍മാന്‍ അനില്‍ സത്യാനി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മാള്‍വ പ്രാന്ത സംഘചാലക് പ്രകാശ് ശാസ്ത്രി, ശ്രീഗുരുജി സേവാ ട്രസ്റ്റിന്റെ അധ്യക്ഷന്‍ മുകേഷ് ഹജേല, സെക്രട്ടറി സന്ദീപ് ജമീന്ദാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: RSS SarsangchalakHealth Servicecancer treatmentMadhav Srishti Health CenterDr Mohan Bhagvat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ബിലാസ്പൂര്‍ വിഭാഗ് സംഘചാലകായിരുന്ന കാശിനാഥ് ഗോറിന്റെ സ്മരണിക ഛത്തിസ്ഗഡ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്യുന്നു
India

സമാജവും രാഷ്‌ട്രവും സ്വന്തമെന്നതാണ് സ്വയംസേവകന്റെ ഭാവം: സര്‍സംഘചാലക്

India

ചെലവ് കുറഞ്ഞ കാൻസർ ചികിത്സ ഉറപ്പാക്കി മാധവ് സൃഷ്ടി ആരോഗ്യ കേന്ദ്രം; ആരോഗ്യ സേവയുടെ ഉത്തമ ഉദാഹരണം: ഡോ. മോഹൻ ഭാഗവത്

India

സ്‌നേഹത്തിന്റെ ഭാഷയാണെങ്കിലും ലോകം കേള്‍ക്കണമെങ്കില്‍ ശക്തി പ്രകടമാകണം: ഡോ. മോഹന്‍ ഭഗവത്

ഡോ. മോഹന്‍ ഭാഗവത് രാജ്‌വന്തിയുടെയും അമാന്റെയും കാലുകള്‍ കഴുകി പൂക്കള്‍ അര്‍പ്പിക്കുന്നു
India

”അച്ഛന്റെ സ്ഥാനത്തുനിന്ന് ഈ മകളെ ഞാന്‍ കൈപിടിച്ചു തരുന്നു”; സര്‍സംഘചാലകിന്റെ സാന്നിധ്യത്തില്‍ വനവാസി ഊരില്‍ അക്ഷയ് കന്യാദാനം

Kerala

ഡോ. മോഹന്‍ ഭാഗവത് കേരളത്തില്‍; ദക്ഷിണ കേരള പ്രാന്തത്തിലെ വിവിധ തലങ്ങളിലുള്ള കാര്യകര്‍ത്തൃയോഗങ്ങളില്‍ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.