Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ദല്‍ഹിയിലെ തെരുവുനായ്‌ക്കളെ കൂട്ടിലാക്കുന്നത് പ്രായോഗികമല്ലെന്ന് പറയുമ്പോള്‍ അത് സാധ്യമാക്കുമെന്ന് രേഖാ ഗുപ്ത

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദല്‍ഹിയിലെ മൂന്ന് ലക്ഷം തെരുവ് നായ്‌ക്കളെ എട്ടാഴ്ചകള്‍ക്കകം കൂടുകളിലേക്ക് മാറ്റുക എന്ന സുപ്രീംകോടതി നിര്‍ദേശം പ്രായോഗികമല്ലെന്ന് പറയുമ്പോള്‍ അത് സാധ്യമാക്കുമെന്ന ദൃഢപ്രതിജ്ഞയോടെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ബിജെപിയുടെ ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ഇതോടെ രേഖാ ഗുപ്തയ്‌ക്ക് അനുകൂലമായി കയ്യടികള്‍ ഉയരുകയാണ്. ഏത് വിധേനെയും അടുത്ത എട്ട് ആഴ്ചകള്‍ക്കകം പരമാവധി തെരുവ് നായ്‌ക്കളെ ഷെല്‍റ്ററുകളിലേക്ക് മാറ്റുമെന്നാണ് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പ്രഖ്യാപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 10:06 pm IST
in India
ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദല്‍ഹിയിലെ മൂന്ന് ലക്ഷം തെരുവ് നായ്‌ക്കളെ എട്ടാഴ്ചകള്‍ക്കകം കൂടുകളിലേക്ക് മാറ്റുക എന്ന സുപ്രീംകോടതി നിര്‍ദേശം പ്രായോഗികമല്ലെന്ന് പറയുമ്പോള്‍ അത് സാധ്യമാക്കുമെന്ന ദൃഢപ്രതിജ്ഞയോടെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ബിജെപിയുടെ ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ഇതോടെ രേഖാ ഗുപ്തയ്‌ക്ക് അനുകൂലമായി കയ്യടികള്‍ ഉയരുകയാണ്. ഏത് വിധേനെയും അടുത്ത എട്ട് ആഴ്ചകള്‍ക്കകം പരമാവധി തെരുവ് നായ്‌ക്കളെ ഷെല്‍റ്ററുകളിലേക്ക് മാറ്റുമെന്നാണ് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പ്രഖ്യാപിച്ചിരിക്കുന്നത്.

നായ്‌ക്കള്‍ സുന്ദരമായ ജീവികളാണ് അവരെ കൂട്ടിലടക്കരുതെന്നും പ്രിയങ്ക ഗാന്ധി. പക്ഷെ ദല്‍ഹിയില്‍ തെരുവുനായ്‌ക്കള്‍ പലപ്പോഴും കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കും സുന്ദരമായ ജീവികളായി അനുഭവപ്പെടുന്നില്ല. ദല്‍ഹിയില്‍ നിരവധി കുട്ടികളെയും പ്രായമേറിയവരെയും പേപ്പട്ടി കടിച്ചത് വലിയ പ്രശ്നമായിരുന്നു. അവിടുത്തെ തെരുവ് നായ് ശല്ല്യവും ആക്രമണവും വലിയ ഭീതി ഉളവാക്കിയിരിക്കുന്നു. പേപ്പട്ടി കടിച്ചാല്‍ തന്നെ വാക്സിന്‍ ഇല്ലാത്ത സ്ഥിതിവിശേഷവും സംജാതമായതോടെയാണ് സുപ്രീംകോടതി ദേഷ്യപ്പെട്ടത്. അതാണ് ജീവന്‍ നഷ്ടമായ ഒരു കുട്ടിയെ തിരിച്ചുനല്‍കാന്‍ മൃഗസ്നേഹികള്‍ക്ക് കഴിയുമോ എന്ന് ചോദിക്കുന്നതിലേക്ക് ജസ്റ്റിസ് പര്‍ദ്ദിവാലയെ എത്തിച്ചത്.

തെരുവ് നായ്‌ക്കളെ ദല്‍ഹിയിലെ തെരുവില്‍ നിന്നും കൊണ്ടുപോകുന്നതിനെ എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയോട് ഒരു വായനക്കാരന്‍ നല്‍കുന്ന പ്രതികരണം ഇങ്ങിനെയാണ് :”ശ്രീമാൻ രാഹുൽ ഗാന്ധി, താങ്കളോട് ഈ വിഷയത്തിൽ യോജിക്കാൻ വയ്യ. ഇന്ത്യാ രാജ്യം മുഴുവൻ ഉള്ള പ്രശ്നമാണ് തെരുവ് നായ്‌ക്കൾ. ഇത് പ്രധാനമായും ബാധിക്കുന്നത് കാൽനടക്കാരായ സാധാരണക്കാരെയും ഇരുചക്ര വാഹനക്കാരെയുമാണ്. കാറിൽ യാത്ര ചെയ്യുന്നവർക്ക് അത്ര വലിയ പ്രശ്നം ഉണ്ടാകുന്നില്ല.”

തെരുവ് നായ്‌ക്കള്‍ക്ക് ഷെല്‍ട്ടര്‍ നല്‍കുക എന്ന സുപ്രീംകോടതിയുടെ നിര്‍ദേശം എട്ടാഴ്ചയ്‌ക്കുള്ളില്‍ പ്രായോഗികമാക്കാനാകുമോ എന്ന കാര്യത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷെ ദല്‍ഹിയില്‍ തെരുവ്നായക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് അവയെക്കൊണ്ട് പൊറുതിമുട്ടിയെന്നും ദല്‍ഹിയിലെ മുഖ്യമന്ത്രി രേഖാ ഗുപ്ത പറയുന്നു. “തെരുവു നായ്‌ക്കൾക്ക് മുഴുവൻ ഷെൽട്ടർ നിർമ്മിച്ചു കൊടുക്കുക എന്നത് പ്രായോഗികമല്ല എന്നാണ് മേനകാഗാന്ധി പറഞ്ഞത്. ദല്‍ഹിയില്‍ മൂന്ന് ലക്ഷം തെരുവ് നായ്‌ക്കളുണ്ട്. ഇവയ്‌ക്ക് ഷെൽട്ടർ നിർമ്മിക്കാൻ സ്ഥലവും കോടിക്കണക്കിന് രൂപയും ആവശ്യമുണ്ട്. ഇവയ്‌ക്ക് വെയിലും മഴയും കൊള്ളാതിരിക്കാൻ ഷെഡ്ഡുകൾ , ഓടിക്കളിക്കാൻ കനത്ത മതിൽക്കെട്ട് ഉള്ള പറമ്പ് എന്നിവ വേണം. മതിൽ ഇല്ലെങ്കിൽ അവർ പുറത്ത് കടക്കും. മറ്റൊന്ന് ഇവയ്‌ക്ക് വായുവും വെള്ളവും മാത്രം ഭക്ഷിച്ച് ജീവിക്കാൻ പറ്റില്ല. ഇറച്ചി അടക്കം ഉള്ള ഭക്ഷണം നൽകേണ്ടിവരും. ഇതിന് മാസം അഞ്ച് കോടി ചെലവാകും എന്നാണ് മേനകാഗാന്ധി പറയുന്നത്. പക്ഷെ എന്തുമാകട്ടെ പരമാവധി തെരുവ് നായ്‌ക്കളെ എട്ടാഴ്ചയ്‌ക്കുള്ളില്‍ കൂടുകളിലേക്ക് മാറ്റി ജനങ്ങളുടെ തെരുവ് നായ ഭീതി ഇല്ലാതാക്കുമെന്നാണ് രേഖാ ഗുപ്ത നല്‍കുന്ന വാഗ്ദാനം.

അതുപോലെ തെരുവ് നായ്‌ക്കളെ കൂട്ടിലടക്കണമെന്നത് മനുഷ്യത്വരഹിതമായ കാര്യമാണെന്ന പ്രിയങ്കയുടെ അഭിപ്രായത്തോട് പലര്‍ക്കും യോജിപ്പില്ല. പകരം തെരുവില്‍ അവ അലഞ്ഞുനടക്കണം എന്നാണോ പ്രിയങ്ക ആഗ്രഹിക്കുന്നത്. “തെരുവ് നായ്‌ക്കളോട് സ്നേഹം ഉള്ളവർ കുറച്ചു ദിവസം തെരുവ് നായ്‌ക്കളുടെ ഇടയിൽ കൂടി യാത്ര ചെയ്തു ജനങ്ങൾക്ക് ബോധവൽക്കരണം കൊടുക്കണം.. കാറിനുള്ളിൽ സഞ്ചരിച്ചുകൊണ്ട് മൃഗസ്നേഹം വിളമ്പിയാൽ സാധാരണക്കാരുടെ ജീവൻ ആണ് പോകുന്നത്.. ആദ്യം നായ പ്രേമികൾ അവറ്റകൾക്കൊപ്പം സഞ്ചരിക്കട്ടെ”- ഒരു വായനക്കാരന്‍ പ്രിയങ്കയുടെ ഈ നിര്‍ദേശത്തോട് പ്രതികരിക്കുന്നത് ഇങ്ങിനെയാണ്.

 

Tags: rahulPriyankaSupreme Courtrabiesstreet dogs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

India

എൽപിജി ക്ഷാമമില്ല ; മോദി സർക്കാർ ശരിയായ കാര്യമാണ് ചെയ്യുന്നത് : മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ; വെട്ടിലായി രാഹുൽ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.