Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കോപം കളഞ്ഞു തേടണം മോക്ഷപഥം

ക്രോധം പരിധിവിട്ടാല്‍ നാശം -2

സുരേഷ് കൊല്ലാട്ട്byസുരേഷ് കൊല്ലാട്ട്
Aug 11, 2025, 06:35 am IST
inSamskriti

”താന്‍ ദേഹമാണെന്ന ‘അഹംബുദ്ധി’കൊണ്ട്, ഞാന്‍ ബ്രാഹ്‌മണനാണ്, ആഢ്യനാണ്, രാജാവാണെന്നെല്ലാം മാനവര്‍ അഹങ്കരിക്കുന്നു.

ഇങ്ങനെ ദേഹാഭിമാനികളായിരിക്കുമ്പോള്‍ എല്ലാവരേയും മരണം കൊണ്ടുപോകുന്നു. ഈ ജഡശരീരങ്ങള്‍ ചിലപ്പോള്‍ ജന്തുക്കള്‍ ഭക്ഷിച്ച് കാഷ്ഠിക്കുന്നു. കത്തിച്ചാമ്പലാകുന്നു. മണ്ണിനടിയില്‍ കൃമികീടങ്ങളാകുന്നു. അതിനാല്‍ മാംസ-രക്ത-മലമൂത്രമയമായ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ ശരീരത്തെക്കുറിച്ചുള്ള അഭിമാനം വെടിയണം.”

”ദേഹത്തെക്കുറിച്ചുള്ള അഭിമാനം നിമിത്തം ഈ ലോകം ദഹിപ്പിച്ചുകളയാമെന്ന് നീ വിചാരിച്ചത് നിന്റെ അജ്ഞത കൊണ്ടാണ്. ഈ അജ്ഞാനത്തെ അവിദ്യയെന്നു പറയുന്നു. എന്നാല്‍ ഞാന്‍ ശരീരമല്ല ആത്മാവാണ് എന്ന് തിരിച്ചറിയുമ്പോള്‍ അവിടെ വിദ്യ പ്രകാശിക്കുന്നു. അതിനാല്‍ മോക്ഷം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ശ്രദ്ധയോടെ ആത്മവിദ്യ അഭ്യസിക്കണം. ഇങ്ങനെ ആത്മവിദ്യയുടെ പരിശീലനത്തിനിടയില്‍ കാമക്രോധമോഹമദമാത്സര്യാദി ശക്തികളുടെ തടസ്സങ്ങളുണ്ടാകും. ഇവയില്‍ മുക്തിക്ക് പ്രധാന തടസ്സമായി നില്‍ക്കുന്നത് ക്രോധമാണെന്ന് നീ അറിഞ്ഞാലും” എന്ന് അനുജനെ ഉപദേശിക്കുന്നു.

രാമായണത്തിലെ വരികള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാം.
”ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്‍
ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജധര്‍മ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം
ക്രോധമല്ലോ യമനായതു നിര്‍ണ്ണയം”
ഈ ശ്രീരാമ വാക്യങ്ങള്‍ ക്രോധത്തിന്റെ ശക്തിയെ വിവരിക്കുന്നു.

ക്രോധം നിമിത്തമായി അടുത്ത ബന്ധുക്കളെപ്പോലും മനുഷ്യര്‍ വധിക്കുന്നു. ക്രോധം മനോദുഃഖത്തിനിടയാക്കുന്നു. മാനവര്‍ക്ക് ലൗകിക ബന്ധങ്ങളുണ്ടാക്കുന്നത് കോപമാണ്. വ്യക്തികളുടെ ധര്‍മ്മ ചിന്തകള്‍ (ഉത്തരവാദിത്വങ്ങള്‍) ഇല്ലാതാക്കുന്നതും കോപത്തിന്റെ ദൂഷ്യവശമാണ്. അതിനാല്‍ ജ്ഞാനികള്‍ കോപത്തെ ഉപേക്ഷിക്കണം. വ്യക്തികള്‍ ക്രോധാവസ്ഥയില്‍ നിന്നും മോചിതരായില്ലെങ്കില്‍ ആ കോപം തന്നെ അവര്‍ക്ക് കാലനായിത്തീരുന്നു, അവരെ നശിപ്പിക്കുന്നു എന്നു മനസ്സിലാക്കണം.

ഇവിടെ, ക്രോധം എങ്ങനെ സംജാതമാകുന്നുവെന്നും അതിന്റെ അനന്തരഫലത്തെക്കുറിച്ചും ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയിലെ സാംഖ്യയോഗത്തില്‍ അര്‍ജ്ജുനന് നല്‍കുന്ന ഉപദേശം കൂടി നമുക്ക് നോക്കാം.

ധ്യായതോ വിഷയാന്‍ പുംസഃ
സംഗസ്‌തേഷൂപജായതേ
സംഗാത് സംജായതേ കാമഃ
കാമാത് ക്രോധോഭിജായതേ
ക്രോധാദ് ഭവതി സമ്മോഹ
സമ്മോഹാത് സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി
വ്യക്തികള്‍ ഏതെങ്കിലും വിഷയം സ്ഥിരമായി ചിന്തിച്ചുകൊണ്ടിരുന്നാല്‍ അതില്‍ അവര്‍ക്ക് താത്പര്യം ജനിക്കുന്നു. ഇത് നിത്യജീ വിതത്തില്‍ നമുക്ക് അറിയാവുന്നതാണ്. ഒരാളുടെ വാസനയ്‌ക്ക നുസരിച്ച് അയാള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ എപ്പോഴും ചിന്തയില്‍ കടന്നുകൂടുന്നു. പ്രസ്തുത വിഷയങ്ങളോട് ഇഷ്ടം തോന്നി അത് ആഗ്രമുണ്ടാക്കുന്നു. സ്വന്തമാക്കണമെന്നുള്ള അതിയായ ആഗ്രഹം കാമമുണ്ടാക്കുന്നു. മിക്കവാറും ആഗ്രഹത്തിനൊത്ത് കാര്യങ്ങള്‍ നടന്നുകൊള്ളമെന്നില്ല. ഇത് ലൗകിക ജീവിതത്തില്‍ എല്ലാവര്‍ക്കും അനുഭവമുള്ളതാണ്. അങ്ങനെ ആഗ്രഹതടസ്സം വരുമ്പോള്‍ അതില്‍ നിന്നും ക്രോധം ജനിക്കുന്നു. ഇഷ്ടപ്പെട്ട വസ്തുക്കളെ സ്വന്തമാക്കാന്‍ സാധിക്കാതെ വരുമ്പോഴുള്ള മനസ്സിന്റെ ദുര്‍ബ്ബല വികാരമാണ് കോപം. ഇതിന്റെ ഫലമായി മറ്റുള്ളവരോട് അനാവശ്യമായി ശണ്ഠകൂടും. ഇത് നമുക്ക് വ്യക്തികളുടെ പെരുമാറ്റത്തില്‍ മനസ്സിലാക്കാവുന്നതാണ്. കോപം മുന്നിട്ടുനില്‍ക്കുന്നവന് സമ്മോഹമുണ്ടാകുന്നു. അതായത് ബുദ്ധിഭ്രമം സംഭവിക്കുന്നു. ശരിയായ വിധത്തില്‍ ചിന്തിക്കുവാന്‍ സാധിക്കാതെയാകുന്നു. ഈ അവസ്ഥ വ്യക്തിയെ ഓര്‍മ്മക്കേടിലേക്ക്, വിഭ്രമത്തിലേക്കു നയിക്കുന്നു. ഓര്‍മ്മക്കേടുകൊണ്ട് കാര്യങ്ങളെ വേര്‍തിരിച്ചറിയാനുള്ള വിവേകബുദ്ധി നഷ്ടപ്പെടുന്നു. ബുദ്ധിനാശം എന്ന ഈ അവസ്ഥയിലെത്തിയ വ്യക്തി സ്വയം നശിക്കുന്നു.

ഇങ്ങനെ ത്രേതായുഗത്തില്‍ ശ്രീരാമന്‍ ലക്ഷ്മണന് കൊടുത്ത ഉപദേശത്തിനും ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് കൊടുത്ത ഉപദേശത്തിനും തുല്യമായി മറ്റൊരു മനഃശാസ്ത്ര തത്ത്വമില്ല. അനേക വര്‍ഷം മുമ്പ് എഴുതപ്പെട്ട ഇത്തരം കാര്യങ്ങള്‍ ഇന്നും പ്രസക്തമാണ്. ക്രോധത്തിന് അടിമപ്പെട്ടവര്‍ മാതാപിതാക്കളെയും ഗുരുജനങ്ങളെയും ഭാര്യഭര്‍ത്താന്മാരെയും കുട്ടികളെയും വകവരുത്തുന്നത് ഇന്ന് നിത്യസംഭവമാണല്ലോ.

Tags: Rama and Lakshmanpath of salvationlakshmana adviceAdyatmaramayanamലക്ഷ്മണോപദേശം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Samskriti

ദിവസം 30  യുദ്ധകാണ്ഡം; രാമായണപാരായണ ഫലപ്രാപ്തി

Samskriti

ശാപശിലയുടെ ശിക്ഷയും രക്ഷയും

പാലാരിവട്ടം കണയന്നൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ നടന്ന ആയിരം വിദ്യാര്‍ത്ഥികളുടെ അദ്ധ്യാത്മരാമായണ പാരായണം
Ernakulam

പുതു ചരിത്രമെഴുതി ആയിരം വിദ്യാര്‍ത്ഥികളുടെ രാമായണ പാരായണം

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.