Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചിരഞ്ജീവിയായ ഹനുമാന്‍

അഭിലാഷ് ജി ആര്‍byഅഭിലാഷ് ജി ആര്‍
Aug 9, 2025, 05:15 am IST
inSamskriti

രാമായണ കാവ്യത്തില്‍ അനേകം കഥാപാത്രങ്ങളുണ്ടെങ്കിലും, ഹനുമാന് പ്രത്യേക സ്ഥാനമുണ്ട്. ഭക്തി, ശക്തി, വിനയം, ബുദ്ധി, നിസ്വാര്‍ത്ഥ സേവനം എന്നിവയാണ് രാമായണത്തില്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. അചഞ്ചലമായ ശ്രീരാമഭക്തിയാണ് ഹനുമാന്റെ സവിശേഷത. സീതാന്വേഷണത്തിനായി ലങ്കയിലേക്ക് പോകുമ്പോള്‍, രാമനാമം ജപിച്ച് സമുദ്രം ചാടിക്കടന്നത് ആ ഭക്തിയുടെ ആഴം വ്യക്തമാക്കുന്നു.

ലങ്കയില്‍ സീതയെ കണ്ട് മുദ്രമോതിരം നല്‍കി വിശ്വാസം നേടിയെടുത്തതും രാമദൂതന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെയാണ് കാണിക്കുന്നത്. രാമനുവേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായ യഥാര്‍ത്ഥ ഭക്തനായിരുന്നു ഹനുമാന്‍.

ഹനുമാന്റെ അസാമാന്യമായ ശക്തി രാമായണത്തില്‍ പല സന്ദര്‍ഭങ്ങളിലും പ്രകടമാണ്. ലങ്കാദഹനം ഉദാഹരണം. രാവണന്റെ കൊട്ടാരത്തില്‍ അപമാനിക്കപ്പെട്ടപ്പോള്‍, തന്റെ വാല്‍ ഉപയോഗിച്ച് ലങ്കാനഗരത്തിന് തീയിട്ടത് അദ്ദേഹത്തിന്റെ അപാരമായ ശക്തിയെയും ക്രോധത്തെയും വെളിപ്പെടുത്തുന്നു. രാമരാവണയുദ്ധത്തില്‍ ലക്ഷ്മണന്‍ മൂര്‍ച്ഛിച്ചുവീണപ്പോള്‍, സഞ്ജീവനി കൊണ്ടുവരുന്നതിനായി ദ്രോണഗിരി ഒറ്റക്കയ്യില്‍ എടുത്തുകൊണ്ട് വന്നതും അദ്ദേഹത്തിനുണ്ടായിരുന്ന അഷ്ടൈശ്വര്യ സിദ്ധിക്ക് തെളിവാണ്.

അത്യദ്ഭുത ശക്തികളുണ്ടായിട്ടും ഹനുമാന്‍ എന്നും വിനയാന്വിതനായിരുന്നു. താന്‍ ചെയ്ത മഹത്തായ കാര്യങ്ങളെക്കുറിച്ച് ഒരിക്കലും അഹങ്കരിച്ചില്ല. താന്‍ കേവലം ശ്രീരാമ ദാസന്‍ മാത്രമാണെന്ന് എപ്പോഴും സ്വയംകരുതി.

ബുദ്ധിശക്തിയിലും ഹനുമാന്‍ ഒട്ടും പിിലായിരുന്നില്ല. ലങ്കയില്‍ സീതയെ കണ്ടെത്തിയശേഷം, രാവണസഭയില്‍ താനൊരു ദൂതനാണെ് സ്ഥാപിച്ചെടുക്കാനും, രാവണന് രാമന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാനും അദ്ദേഹം കാണിച്ച ചാതുര്യവും തന്ത്രപരമായ നീക്കങ്ങളും ഉദാഹരണം. സീതയെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍, രാമന്റെ വാക്കുകളും ലക്ഷണങ്ങളും കൃത്യമായി വിവരിച്ചുകൊണ്ട് സീതയുടെ വിശ്വാസം നേടിയെടുത്തതും ഓരോ പ്രതിസന്ധി ഘട്ടത്തിലും ശരിയായ തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പിലാക്കാനും സാധിച്ചതും ഹനുമാന്റെ സൂക്ഷ്മമായ നിരീക്ഷണപാടവത്തെയും ബുദ്ധിയെയും കാണിക്കുന്നു.

ഹനുമാന്റെ ജീവിതം മുഴുവന്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉത്തമോദാഹരണമാണ്. തനിക്കുവേണ്ടി ഒുന്നം ആഗ്രഹിക്കാതെ, രാമന്റെയും സീതയുടെയും സുരക്ഷയ്‌ക്കും സന്തോഷത്തിനും വേണ്ടി മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സുഗ്രീവനും രാമനും തമ്മില്‍ സഖ്യം സ്ഥാപിക്കാന്‍ സഹായിച്ചതും സീതയെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതും രാമരാവണയുദ്ധത്തില്‍ രാമന്റെ സൈന്യത്തിന് താങ്ങും തണലുമായി നിലകൊണ്ടതും എല്ലാം ഇതിനു നിദര്‍ശനങ്ങളാണ്.

ഒരു സേവകന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും മികച്ച മാതൃകയായി രാമായണത്തില്‍ ഹനുമാന്‍ നിലകൊള്ളുന്നു. ചിരഞ്ജീവികളില്‍ (അമരത്വം ലഭിച്ചവര്‍) ഒരാളായ ഹനുമാന് മരണമില്ല. ശ്രീരാമന്‍ ലങ്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം, ഹനുമാന്റെ അചഞ്ചലമായ ഭക്തിയില്‍ സംപ്രീതനായി അദ്ദേഹത്തിന് അമരത്വം നല്‍കി. രാമന്റെ കഥ ഈ ലോകത്ത് നിലനില്‍ക്കുന്നിടത്തോളം കാലം ഹനുമാന്‍ ജീവിച്ചിരിക്കുമെന്നും, രാമഭക്തരെ സംരക്ഷിക്കുമെന്നുമാണ് വിശ്വാസം.

ബാല്യത്തില്‍, ഉദയസൂര്യനെ തുടുത്തപഴമെന്ന് കരുതി വായിലാക്കാന്‍ വെമ്പിക്കുതിച്ചപ്പോള്‍ ഇന്ദ്രന്റെ വജ്രായുധമേറ്റ് ഹനുമാന് താടി മുറിഞ്ഞു. ഇതില്‍ കുപിതനായ വായുദേവന്‍ സഞ്ചാരം നിര്‍ത്തിവെച്ചപ്പോള്‍ ദേവന്മാര്‍ വായുദേവനെ പ്രീതിപ്പെടുത്തുകയും ഹനുമാന് പല വരങ്ങളും നല്‍കുകയും ചെയ്തു.

ആയുധങ്ങളാല്‍ അവധ്യനായിരിക്കട്ടെ എന്ന വരം ബ്രഹ്‌മാവ് അദ്ദേഹത്തിന് നല്‍കി. ഇന്ദ്രന്‍ സ്വന്തം ഇച്ഛപ്രകാരം മരണം വരിക്കാനുള്ള വരവും നല്‍കി. കൂടാതെ, അഗ്‌നി, വരുണന്‍ തുടങ്ങിയ ദേവന്മാരും അദ്ദേഹത്തിന് പ്രത്യേക കഴിവുകളും സംരക്ഷണവും വരമായി നല്‍കി.

അതിനാല്‍, രാമകഥയും രാമായണവും നിലനില്‍ക്കുന്ന കാലത്തോളം ഹനുമാന്‍ ചിരഞ്ജീവിയായി ഭക്തമാനസങ്ങളില്‍ തുടരും.

(അധ്യാപകനും മനശ്ശാസ്ത്ര കൗണ്‍സിലറും പ്രഭാഷകനും ആണ് ലേഖകന്‍)

Tags: ramayanaDevotionalHanuman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.