തൃശൂര്‍: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ സിഇഒയായി ദീപക് റെഡ്ഡി ചുമതലയേറ്റു. വ്യവസായ രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള റെഡ്ഡി ബജാജ് ഫിന്‍സര്‍വ്വില്‍ 17 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് മണപ്പുറം ഫിനാന്‍സില്‍ എത്തുന്നത്. മനുഷ്യവിഭവ വകുപ്പിന്റെ തലവനായിരുന്ന അദ്ദേഹം കമ്പനിയുടെ എച്ച്ആര്‍ നയങ്ങളും അനുബന്ധ പ്രവര്‍ത്തനവും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നേരത്തെ അമേരിക്കന്‍ എക്സ്പ്രസില്‍ വ്യക്തിഗത, ചെറുകിട ബിസിനസ് വായ്‌പാ വിഭാഗം തലവനും പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് ഡയറക്ടറുമായിരുന്നു.











