Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെല്ല് സംഭരണം: കേരളം വ്യവസ്ഥകള്‍ ലംഘിച്ചു; 11 വര്‍ഷത്തിനിടയില്‍ കേന്ദ്രം നല്‍കിയത് പതിനായിരം കോടിയിലേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 08:13 am IST
inKerala

ന്യൂദല്‍ഹി: നെല്ല് സംഭരിക്കുന്നതിന് കേന്ദ്രസര്‍ക്കാരും കേരളവും തമ്മില്‍ 2019ല്‍ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു.

നെല്ല് സംഭരിച്ച് 48 മണിക്കൂറുകള്‍ക്കകം താങ്ങുവില കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ബാങ്ക് അക്കൗണ്ട് മുഖേന നല്‍കണമെന്നാണ് ധാരണാപത്രത്തിലെ സുപ്രധാന വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി കുമ്മനം പറഞ്ഞു.

ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ വായ്‌പ എടുത്ത് കര്‍ഷകന് തുക നല്‍കണം. വായ്‌പക്ക് ബാങ്ക് ഈടാക്കുന്ന 8.3 ശതമാനം പലിശ കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ 10,621.68 കോടി രൂപ കേന്ദ്രം കേരളത്തിന് നല്‍കി. 1,100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ടെന്ന് കേരള സര്‍ക്കാര്‍ പറയുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടും മതിയായ രേഖകളും സമര്‍പ്പിച്ചാല്‍ ഉടന്‍ തുക നല്‍കാന്‍ തയാറാണെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പുമന്ത്രി അറിയിച്ചിട്ടുണ്ട്. കണക്കുകള്‍ ഒന്നും കൊടുക്കാതെ കേന്ദ്രം പണം തരാനുണ്ടെന്ന് തുടര്‍ച്ചയായി കേരള ധനമന്ത്രി പരാതിപ്പെടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. 2015ല്‍ 744.84 കോടി, 2016ല്‍ 834.42 കോടി, 2017ല്‍ 419.25 കോടി, 2018ല്‍ 782 കോടി, 2019 ല്‍ 620.23 കോടി, 2020ല്‍ 469.30 കോടി, 2021ല്‍ 1214.98 കോടി, 2022 ല്‍ 1777.86 കോടി, 2023ല്‍ 1544.89 കോടി, 2024ല്‍ 1151.85 കോടി, 2025ല്‍ 1062.32 കോടി രൂപയും കേന്ദ്രം നല്‍കിയിട്ടുണ്ട്.

ഓരോ വര്‍ഷവും കേന്ദ്രം നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നുണ്ട്. ഏറ്റവും പുതിയ തുക അനുസരിച്ച് കര്‍ഷകന് കിലോയ്‌ക്ക് 33.21 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. എന്നാല്‍ 28.20 രൂപ മാത്രമേ സംസ്ഥാനം നല്‍കുന്നുള്ളൂ. കേന്ദ്രം കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന തുകയില്‍ കിലോയ്‌ക്ക് 5.01 രൂപ വെട്ടിക്കുറയ്‌ക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ല. നാളിതുവരെ 2.06 ലക്ഷം കര്‍ഷകരില്‍ നിന്നും ഈ വര്‍ഷം സംഭരിച്ച നെല്ലിന്റെ വിലയായ 577.75 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഇനിയും കൊടുക്കാനുള്ളത്.

നെല്ല് സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഗുരുതരമായ വീഴ്ചയും കടുത്ത പരാജയവും കണക്കിലെടുത്ത് നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിസിഎഫ്) നെല്ല് സംഭരണം നടത്താനുള്ള സാധ്യതകള്‍ ആരായും. കേന്ദ്രീകൃത സംഭരണ സംവിധാനത്തിന് കേരള സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഈ രംഗത്തേക്ക് വരാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ കൃഷി ഇറക്കുന്ന പാടശേഖരങ്ങളില്‍ ബാക്കിയുള്ള കാലയളവില്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന്റെ സാധ്യത പഠനം നടത്തുന്നതിന് കേന്ദ്ര ഉദ്യോഗസ്ഥസംഘത്തെ കുട്ടനാട്, തൃശൂര്‍, പാലക്കാട് മേഖലകളിലേക്ക് അയക്കുമെന്ന് ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് അറിയിച്ചു. പാടശേഖരങ്ങള്‍ കേന്ദ്രീകരിച്ച് ഫാം ടൂറിസവും എക്കോ ടൂറിസവും വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി ധന്‍ധാന്യ കൃഷി യോജനയില്‍ കേരളത്തിലെ ജില്ലകളെ ഉള്‍പ്പെടുത്തുക, തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയിലേക്കും വ്യാപിപ്പിക്കുക, ഗ്രേറ്റര്‍ കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കൃഷിവകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കര്‍ഷകമോര്‍ച്ച പ്രസിഡന്റ് ഷാജി രാഘവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Tags: Paddy procurementCenter GovernmentLATESTKerala violated conditionsUnion Food Minister Prahlad Joshi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.