ഭുവനേശ്വർ: ഒഡീഷയിൽ മേലുദ്യോഗസ്ഥന് കുടിവെള്ളത്തിനു പകരം മൂത്രം ചേർത്ത വെള്ളംകൊടുത്ത പ്യൂൺ അറസ്റ്റിൽ. ഒഡീഷയിലെ ഗജപതി ജില്ലയിൽ ഗ്രാമീണ ജലവിതരണ ശുദ്ധീകരണ വിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സച്ചിൻ ഗൗഡയെയാണ് പ്യൂൺ സിബ് നാരായൺ നായക് മൂത്രം കുടിപ്പിച്ചത്.
ഗൗഡ കുടിവെള്ളം ചോദിച്ചു. നായിക് കുപ്പിയിലാക്കി മൂത്രവെള്ളം കൊടുത്തു. ദാഹംകൊണ്ട് ഗൗഡ കുടിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ചു. ഉള്ളിൽ അമോണിയ ചെന്നതായി തിരിച്ചറിഞ്ഞു. തുടർന്ന കുടിച്ച വെള്ളം പരിശോധനയക്ക് അയച്ചപ്പോഴാണ് കുടിക്കാൻ കൊടുത്തത് മൂത്രമാണെന്ന് മനസ്സിലായത്. എഞ്ചിനീയർ ഗൗഡ എംകെസിജി മെഡിക്കഇ കോളെജിൽ ചികിത്സയിലാണ്. വെള്ളം കുടിച്ച് രണ്ട് സഹപ്രവർത്തകർക്കും അസ്വസ്ഥതയെ തുടർന്ന് ചികിത്സ കൊടുത്തു.
ഗൗഡയുടെ പരാതിയെ തുർന്ന് നായ്‌കിനെ ആർ ഉദയഗിരി പോലീസ് അറസ്റ്റ് ചെയ്തു.
















