തൃശ്ശൂർ: കോർപ്പറേഷൻ ഡിവിഷനുകളിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 100 പേർ രാജിവെച്ച് ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
കേരളത്തെ വികസന മുരടിപ്പിലേക്ക് തള്ളിവിട്ട എൽഡിഎഫ്-യുഡിഎഫ് ഭരണത്തിൽ മനംമടുത്ത് നരേന്ദ്ര മോദി ജിയുടെ വികസന രാഷ്‌ട്രീയത്തിനൊപ്പം ചേരാനുള്ള ഇവരുടെ തീരുമാനം വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. ബിജെപിയുടെ വികസിതകേരളം എന്ന കാഴ്ചപ്പാടിന് പിന്തുണയേറുന്നതിന്റെ തെളിവ് കൂടിയാണിത്.
വികസിത കേരളം കെട്ടിപ്പടുക്കാൻ ബിജെപിയോടൊപ്പം അണിചേർന്ന ഏവർക്കും സ്വാഗതം. മാറത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















