Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക വനിതാ ചെസ്സില്‍ ചൈനീസ് വന്‍മതില്‍ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടികള്‍….ചരിത്രത്തില്‍ ആദ്യമായി കൊനേരു ഹംപിയും ദിവ്യയും ഫൈനലില്‍

കുറച്ചുകാലമായി വനിതകളുടെ ചെസ്സില്‍ യൂറോപ്പില്‍ നിന്നും റഷ്യയില്‍ നിന്നും യുഎസില്‍ നിന്നും ചെസ്സിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തിയ രാജ്യമായിരുന്നു ചൈന. മറ്റെല്ലാ രംഗങ്ങളിലുമുള്ള ആധിപത്യത്തിന്റെ തുടര്‍ച്ചയായി ചൈനയുടെ വനിതാ ചെസ്സ് താരങ്ങളും ചൈനീസ് ആധിപത്യത്തിന്റെ കൊടി പാറിച്ച് നിലകൊണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 06:47 pm IST
inIndia, Sports, Chess
ഇന്ത്യയുടെ കൊനേരു ഹംപി, ദിവ്യ ദേശ്മുഖ്, ചൈനയുടെ ടാന്‍ സോംഗി, ലെയ് ടിംഗ്ജി (ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയുടെ കൊനേരു ഹംപി, ദിവ്യ ദേശ്മുഖ്, ചൈനയുടെ ടാന്‍ സോംഗി, ലെയ് ടിംഗ്ജി (ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: കുറച്ചുകാലമായി വനിതകളുടെ ചെസ്സില്‍ യൂറോപ്പില്‍ നിന്നും റഷ്യയില്‍ നിന്നും യുഎസില്‍ നിന്നും ചെസ്സിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തിയ രാജ്യമായിരുന്നു ചൈന. മറ്റെല്ലാ രംഗങ്ങളിലുമുള്ള ആധിപത്യത്തിന്റെ തുടര്‍ച്ചയായി ചൈനയുടെ വനിതാ ചെസ്സ് താരങ്ങളും ചൈനീസ് ആധിപത്യത്തിന്റെ കൊടി പാറിച്ച് നിലകൊണ്ടു.

ആഗോള ചെസ് ഫെഡറേഷനായ ഫിഡെ പുറത്തുവിടുന്ന ആഗോള റാങ്ക് പട്ടികയില്‍ ചൈനയുടെ ഹൂ യിഫാനാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകാര്‍ ചൈനയുടെ താരങ്ങള്‍ തന്നെ. ജു വെന്‍ജുന്‍ രണ്ടാം റാങ്ക് കാരിയെങ്കില്‍ ലെയ് ടിംഗ്ജീ ആണ് മൂന്നാം റാങ്ക്. ഷൂ ജിനര്‍ ആറാം സ്ഥാനത്തെങ്കില്‍ ടാന്‍ സോംഗിയാണ് ഏഴാം റാങ്ക്കാരി. പക്ഷെ ഫിഡെ വനിതാ ലോകകപ്പില്‍ ഈ ആധിപത്യത്തെ വെല്ലുവിളിച്ച് രണ്ട് ഇന്ത്യന്‍ വനിതാതാരങ്ങള്‍ ചൈനീസ് വന്‍മതില്‍ ഭേദിച്ച് ഫൈനലില്‍ എത്തിയിരിക്കുന്നു. ഫിഡെയുടെ വനിത ലോകചെസ്സില്‍ സെമിയില്‍ തന്നെ ഇതിന് മുന്‍പ് ഇന്ത്യയുടെ വനിതാതാരങ്ങള്‍ സ്ഥാനം പിടിച്ചിട്ടില്ല. അങ്ങിനെയിരിക്കെയാണ് ജോര്‍ജ്ജിയയില്‍ നടക്കുന്ന ലോക വനിതാചെസ്സില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ് മുഖും ഫൈനലില്‍ എത്തിയത്. ഇതോടെ ഒരു കാര്യം ഉറപ്പായി ഫിഡെ വനിതാ ലോകകിരീടം ഇവരില്‍ ഒരാള്‍ സ്വന്തമാക്കും. അങ്ങിനെ വനിതാ ചെസ്സില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരം കീഴടക്കുകയാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍. മറ്റൊരു ഇന്ത്യന്‍ താരം ഹരിക ദ്രോണാവല്ലി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി പ്രീ ക്വാര്‍ട്ടര്‍ വരെ എത്തി. നിസ്സാരമല്ല ഈ നേട്ടങ്ങള്‍.

ഇന്ത്യന്‍ ചെസ്സിന്റെ കുതിച്ചുചാട്ടത്തിന്റെ ഭാഗമാണ് വനിതകളുടെ ഈ മുന്നേറ്റം. പുരുഷ ചെസ്സില്‍ ഇന്ത്യയുടെ ഗുകേഷ് 2024ലെ ലോക ചെസ് കിരീടം നേടിയപ്പോഴും ആ കിരീടം സ്വന്തമാക്കിവെച്ചിരുന്ന ചൈനീസ് താരം ഡിങ്ങ് ലിറനെയാണ് കീഴടക്കിയത്. പുരുഷചെസ്സില്‍ ചൈനയുടെ ആധിപത്യം തകര്‍ത്തെറിഞ്ഞതിന് പിന്നാലെയാണ് ഇപ്പോള്‍ വനിതാ ചെസ്സിലും ചൈനയുടെ ആധിപത്യത്തെ ഇന്ത്യയിലെ പെണ്‍കുട്ടികള്‍ ചോദ്യം ചെയ്യുന്നത്. ദിവ്യ ദേശ്മുഖ് എന്ന നാഗ് പൂരിലെ പെണ്‍കുട്ടിക്ക് പ്രായം വെറും 19 മാത്രമാണ്. നാഗ് പൂരിലെ രണ്ട് ഡോക്ടര്‍മാരായ ജിതേന്ദ്ര ദേശ്മുഖ്, നമ്രത ദേശ്മുഖ് എന്നിവരുടെ മകള്‍. എതിരാളിക്ക് ഇളക്കാന്‍ കഴിയാത്ത മനശ്ശാന്തതയാണ് ദിവ്യയുടെ പ്രത്യേകത. എത്ര സമ്മര്‍ദ്ദത്തിന് നടുവിലും കൂളായി കരുക്കള്‍ നീക്കാന്‍ ദിവ്യയ്‌ക്ക് സാധിക്കുന്നു. മാത്രമല്ല, അപ്രതീക്ഷിതമായ ആക്രമണശൈലിയും ദിവ്യയുടെ പ്രത്യേകതയാണ്. ചെന്നൈയിലെ ചെസ് ഗുരുകുലില്‍ പഠിച്ച ദിവ്യയ്‌ക്ക് ചെസ്സിന്റെ അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത് ആര്‍.ബി രമേഷ് ആണ്. പ്രജ്ഞാനന്ദ, ഗുകേഷ് എന്നിവരെ ചെസ് പഠിപ്പിച്ച രമേഷ് ദിവ്യയിലെ ചെസ് അഭിനിവേശത്തെ തേച്ചുമിനുക്കി എന്ന് പറയാം. അല്ലെങ്കില്‍ സെമിയില്‍ അനായാസമായി ലോക ആറാം റാങ്ക് കാരിയായ ചൈനീസ് താരം ടാന്‍ സോംഗിയെ തോല്‍പിച്ചിട്ടും കൂളായി ഇരിക്കുന്ന ദിവ്യയുടെ വീഡിയോ ആരും മറക്കില്ല. ജോര്‍ജ്ജിയയിലെ ടൂര്‍ണ്ണമെന്‍റില്‍ ടാന്‍ സോംഗി അപാരഫോമിലായിരുന്നു. എന്നിട്ടും ദിവ്യ അവരെ തോല്‍പിച്ചുകളഞ്ഞു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ തന്നെ പരിചയസമ്പന്നയായ ഹരിക ദ്രോണവല്ലിയെ രണ്ട് ക്ലാസിക് ഗെയിമുകളിലും തോല്‍പിച്ചാണ് ദിവ്യ സെമിയില്‍ കടന്നത്. ഈ ഇളം പ്രായത്തിലേ ഫിഡെ ലോക വനിത ചെസ്സിന്റെ ഫൈനലില്‍ എത്തുക എന്നതിനര്‍ത്ഥം ഇനിയും എത്രയോ വര്‍ഷം ഈ ഇന്ത്യന്‍ പെണ്‍കൊടി ലോകചെസ്സില്‍ വെന്നിക്കൊടി പാറിക്കും എന്ന് തന്നെയാണ്.

കൊനേരു ഹംപി ലോകത്തിലെ അഞ്ചാം റാങ്ക് കാരിയായ ഇന്ത്യന്‍ ചെസ് താരമാണ്. ഇപ്പോള്‍ ഒഎന്‍ജിസിയില്‍ ഉദ്യോഗസ്ഥയായ കൊനേരു ഹംപി ആന്ധ്രയിലെ ഗുഡിവാഡ സ്വദേശിനിയായ കൊനേരു ഹംപി 15ാം വയസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം നേടിയ താരമാണ്.. ജൂഡിത് പോള്‍ഗാര്‍ എന്ന അത്ഭുത ചെസ് പ്രതിഭയ്‌ക്ക് ശേഷം ചെസ്സില്‍ 2600 എന്ന ഇഎല്‍ഒ റേറ്റിംഗ് നേടിയ അത്ഭുതതാരമാണ് കൊനേരു ഹംപി. 2019ലും 2024ലും വേള്‍ഡ് റാപിഡ് ചാമ്പ്യന്‍ കൂടിയായിരുന്നു. അതായത് അതിവേഗ ചെസിലും കൊനേരു ഹംപി മിടുക്കിയാണ്. ചെസ്സില്‍ 10 വയസ്സിന് താഴെയുള്ളവരുടെയും 12 വയസ്സിന് താഴെയുള്ളവരുടെയും 14 വയസ്സിന് താഴെയുള്ളവരുടെയും ലോക യൂത്ത് ചാമ്പ്യന്‍ ഷിപ്പ് നേടിയിട്ടുള്ള കൊനേരു ഹംപി പടിപടിയായാണ് ഉയര്‍ന്നത്. ജോര്‍ജ്ജിയയിലെ ഫിഡെ ലോക ചെസ്സില്‍ സെമിയില്‍ കൊനേരു ഹംപി കെട്ടുകെട്ടിച്ചത് ലോക മൂന്നാം റാങ്കുകാരിയായ ചൈനീസ് താരം ലെയ് ടിംഗ്ജിയെ ആണ്. നിസ്സാരമായിരുന്നില്ല ആ വിജയം. ക്ലാസിക് ഗെയിം സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് റാപ്പിഡിലേക്ക് നീങ്ങിയ മത്സരം അവിടെയും സമനില കണ്ടതിനെ തുടര്‍ന്ന് വിജയിയെ കണ്ടെത്താന്‍ മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ബ്ലിറ്റ് സ് ചെസ്സിലേക്ക് നീളുകയായിരുന്നു. അവിടെയാണ് ഹംപി എതിരാളിയെ തകര്‍ത്തത്. ക്ലാസിക്, റാപിഡ്, ബ്ലിറ്റ്സ് തുടങ്ങിയ മൂന്ന് ചെസ് ഫോര്‍മാറ്റുകളിലും നിപുണയാണ് ഹംപി. 2007ല്‍ പത്മശ്രീ നേടി.

ഹരിക ദ്രോണാവല്ലിയും വൈശാലിയും ഇതുപോലെ പരിചയസമ്പന്നരായ താരങ്ങളാണ്. ഹരിക ദ്രോണാവല്ലിയും വൈശാലിയും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി. ടാന്‍ സോംഗിയാണ് ക്വാര്‍ട്ടറില്‍ വൈശാലിയുടെ സ്വപ്നങ്ങള്‍ തകര്‍ത്തത്. . ഇരുവരും ഭാവിവാഗ്ദാനങ്ങള്‍ തന്നെ. വന്തികയും ഈ ഫിഡെ ലോക ചെസ്സില്‍ മികച്ച പ്രകടനം തുടക്കത്തില്‍ പുറത്തെടുത്തിരുന്നു. ലോക നാലാം നമ്പര്‍ താരമായ അന്ന മ്യൂസിചുക് (ഉക്രൈന്‍), ലോക ഏഴാം നമ്പര്‍ താരമായ അലക്സാന്ദ്ര ഗോരിച്കിന, ലോക 13ാം നമ്പര്‍ താരമായ മരിയ മ്യൂസിചുക് (ഉക്രൈന്‍), ലോക ആറാം നമ്പര്‍ താരമായ ഷൂ ജിനര്‍ (ചൈന), സോംഗ് യുക്സിന്‍ (ചൈന) എന്നിവരെല്ലാം ഈ ടൂര്‍ണ്ണമെന്‍റില്‍ തോറ്റിരുന്നു.

Tags: FIDE Women World CUP 2025Harika DronavalliFIDE Women World ChessTan ZhongyivaishaliIndian chessLei TingjieDivya DeshmukhKoneru Humpy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

Chess

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

Sports

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.