Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ഓര്‍മയായിട്ട് 55 വര്‍ഷം; ടി.കെ. പരീക്കുട്ടിയെ ഓര്‍ക്കുന്നില്ല ജന്മദേശം, മലയാളക്കരയിലേക്കെത്തിച്ചത് നാല് ദേശീയ പുരസ്കാരങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 11:55 am IST
inMollywood, Entertainment
പ്രസിഡന്റ് സക്കീര്‍ ഹുസൈനില്‍ നിന്നും ടി.കെ. പരീക്കുട്ടി
പ്രഥമ ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങുന്നു

പ്രസിഡന്റ് സക്കീര്‍ ഹുസൈനില്‍ നിന്നും ടി.കെ. പരീക്കുട്ടി പ്രഥമ ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങുന്നു

മട്ടാഞ്ചേരി: മലയാള സിനിമയ്‌ക്ക് പ്രഥമ ദേശീയ പുരസ്‌കാരം നേടിത്തന്ന ടി.കെ. പരീക്കുട്ടി ഓര്‍മ്മയായിട്ട് 55 വര്‍ഷം പിന്നിട്ടു. ശതാബ്ദിനിറവിലുള്ള ‘നീലക്കുയില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാവിനെ മലയാളക്കര വിസ്മരിച്ച മട്ടാണ്. 1909 ജനുവരിയില്‍ കൊച്ചിയില്‍ ജനിച്ച് 1969 ജൂലൈ 21ന് വിടപറഞ്ഞ പരീക്കുട്ടിയെ സ്മരിക്കുന്നതില്‍ നാടും സിനിമാലോകവും ജില്ലാ- നഗരസഭ ഭരണകൂടവും വിസ്മരിച്ചതിന്റെ ദു:ഖത്തിലാണ് സിനിമാ പ്രേമികള്‍.

സിനിമാ നിര്‍മാതാവ്, വ്യവസായി, സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച പരീക്കുട്ടിയുടെ കൊച്ചിയിലെ വീടു പോലും അന്യാധീനപ്പെട്ടു. പരീക്കുട്ടിയുടെ സൈന തിയേറ്റര്‍ (പിന്നീട് കോക്കേഴ്‌സ്) നിരന്തര അവഗണനയില്‍ നശിക്കുകയാണ്. ഫോര്‍ട്ടുകൊച്ചിയിലെ തിയേറ്റര്‍ നവീകരണം ഇന്നും കടലാസിലാണ്. നാല് രാഷ്‌ട്രപതിമാരില്‍ നിന്ന് നാല് ദേശീയ അവാര്‍ഡുകളാണ് അദ്ദേഹം മലയാളക്കരയിലെത്തിച്ചത്. ചന്ദ്രതാര ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ഒന്‍പത് ചിത്രങ്ങളില്‍ നാലെണ്ണം ദേശീയ തലത്തില്‍ പുരസ്‌കാരം നേടിയപ്പോള്‍ മറ്റ് അഞ്ച് സിനിമകള്‍ സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കി.

1954ല്‍ ഉറുബിന്റെ കഥയെ അടിസ്ഥാനമാക്കി രാമുകാര്യാട്ടും പി. ഭാസ്‌ക്കരനും ചേര്‍ന്ന് സംവിധാനം ചെയ്ത പരീക്കുട്ടി നിര്‍മിച്ച നീലക്കുയില്‍ ഇരട്ടനേട്ടം കൊയ്തു. രണ്ടു സംവിധായകര്‍ ഒന്നായി ചേര്‍ന്ന് സംവിധാനം ചെയ്ത രാജ്യത്തെ ആദ്യ സിനിമയായ ‘നീലക്കുയില്‍’ മികച്ച ദേശീയ ചലചിത്രത്തിനുള്ള വെള്ളി മെഡലും നേടി. തെന്നിന്ത്യയിലേയ്‌ക്ക് ആദ്യമായി എത്തിയ ദേശീയ പുരസ്‌കാരമാണിത്. മുടിയനായ പുത്രന്‍ (1961), തച്ചോളി ഒതേനന്‍ (1963), കുഞ്ഞാലി മരക്കാര്‍ (1967) എന്നീ സിനിമകളും ദേശീയ പുരസ്‌കാരങ്ങള്‍ കേരളത്തിലെത്തിച്ചു. തച്ചോളി ഒതേനന്‍, ഭാര്‍ഗവീനിലയം എന്നിവയും പരീക്കുട്ടി നിര്‍മിച്ചതാണ്.

അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, കുതിരവട്ടം പപ്പു, പി.ജെ. ആന്റണി, വിജയ നിര്‍മ്മല തുടങ്ങിയ താരങ്ങളും, പി. ഭാസ്‌ക്കരന്‍, രാമുകാര്യാട്ട്, എ. വിന്‍സെന്റ് എന്നീ സംവിധായകരും, കെ. രാഘവന്‍, എ.ടി. ഉമ്മര്‍, ബാബുരാജ് എന്നീ സംഗീത സംവിധായകരും ഗാനരചയിതാവ് യൂസഫലി കേച്ചേരി, ഗായകരായ ജയചന്ദ്രന്‍, പി. വസന്ത, എസ്. ജാനകി, കെ.എസ്. ജോര്‍ജ് എന്നിവരും പരീക്കുട്ടിയുടെ സംഭാവനകളാണ്. ഫോര്‍ട്ടുകൊച്ചി മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായിരുന്ന പരീക്കുട്ടി, കൊച്ചി തുറമുഖ നഗരിയിലെ വ്യവസായിയുമായിരുന്നു.

എസ്. കൃഷ്ണകുമാര്‍

Tags: Cinematic legacy55 years after his deathFilm Excellencemalayalam cinemaT.K. Parikutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.