തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍ നിന്ന് കഴിഞ്ഞ ഒന്നാം തീയതി കാണാതായ മധ്യവയസ്‌ക കൊല്ലപ്പെട്ട നിലയില്‍.പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം.
നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിങ്കളാഴ്ച വൈകിട്ട് തമിഴ്‌നാട് തിരുനെല്‍വേലിയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ തിരുനല്‍വേലി സ്വദേശി വിപിന്‍ രാജ് പിടിയിലായി.
മധ്യവയസ്‌കയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയിരുന്നു. സ്ഥിരമായി പള്ളികള്‍ സന്ദര്‍ശിക്കുന്ന സ്ത്രീയാണെന്നതിനാല്‍ പള്ളികള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി.ഇവര്‍ വര്‍ക്കലയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് തിരുനെല്‍വേലി പൊലീസ് കേരള പൊലീസുമായി ബന്ധപ്പെട്ട് കാണാതായ സ്ത്രീയെ പീഡനത്തിനിരയായി മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം അറിയിക്കുന്നത്. വഴിയില്‍ കണ്ട സ്ത്രീയെ ബസ് സ്റ്റാന്‍ഡില്‍ ആക്കാം എന്ന് പറഞ്ഞു വിപിന്‍ രാജ് ബൈക്കില്‍ കൊണ്ടുപോയി. പോകുന്ന വഴി ഒഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിച്ചു. നിലവിളിച്ചപ്പോള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെയുള്ള ഒരു കുഴിയില്‍ ഉപേക്ഷിച്ച് കടന്നു.
ഈ സ്ത്രീയെ ബൈക്കില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിപിന്‍ രാജിനെ പിടികൂടുന്നത്. സ്ത്രീയുടെ മൃതദേഹം തിരുനെല്‍വേലി താലൂക്ക് ആശുപത്രിയില്‍ .സ്ത്രീയുടെ ബന്ധുക്കള്‍ സ്ഥലത്തേക്ക് പുറപ്പെട്ടതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും.















